Movlog

Health

ഗ്യാസ് ട്രബിൾ അകറ്റാനുള്ള ഒറ്റമൂലി.

ജീവിത്തൽ ഒരിക്കൽ എങ്കിലും എല്ലാവർക്കും വന്നിട്ടുള്ള ഒരു അസുഖമാണ് ഗ്യാസിന്റെ ബുദ്ധിമുട്ടുകൾ. ഈ അസുഖത്തിന്റെ ലക്ഷണങ്ങൾ പലർക്കും പല വിധമാണ്. ഭക്ഷണം കഴിച്ചയുടൻ വയർ വീർത്തത് പോലെ അനുഭവപ്പെടുക, വയറിനുള്ളിൽ പുറത്തേക്ക് കേൾക്കും വിധം ഓരോ ശബ്ദങ്ങൾ ഉണ്ടാവുക, തുടർച്ചയായി ഏമ്പക്കം വിടുന്നത്, നെഞ്ചിൽ ഭാരം അനുഭവപ്പെടുന്നത്, പുളിച്ച് തീട്ടൽ, ശർദിക്കാൻ തോന്നുക, ശർദ്ധിക്കുമ്പോൾ മഞ്ഞ വെള്ളം പോവുക, തലവേദന എന്നിവയാണ് പ്രധാനമായും കണ്ടു വരുന്ന ലക്ഷണങ്ങൾ. ദഹനപ്രക്രിയ താളം തെറ്റുമ്പോൾ ആണ് ഗ്യാസ് ഉണ്ടാവുന്നത്.

ചില ആഹാരം കഴിക്കുന്നതിലൂടെ ഗ്യാസിന്റെ അസ്വസ്ഥകൾ ശരീരത്തിലുണ്ടാവുന്നു. പഴകീയ ആഹാരം, സോഫ്റ്റ് ഡ്രിങ്ക്സ്, വറുത്തതും പൊരിച്ചതുമായ ആഹാരം, എരിവും പുളിയും അധികമുള്ള ആഹാരം, ഒരുപാട് നോൺ വെജ് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത്,കടല, പരിപ്പ്, ചെറുപഴം അധികമായി കഴിക്കുന്നത് എല്ലാം ഗ്യാസ് ഉണ്ടാക്കാൻ കാരണമാകുന്നു. ആഹാരത്തിനു പുറമെ ചില ശീലങ്ങൾ കാരണവും ഗ്യാസ് ഉണ്ടായേക്കാം. ഭക്ഷണം കഴിച്ചയുടൻ കിടന്നുറങ്ങുന്നത്, ഭക്ഷണം കഴിച്ചു ദഹിക്കുന്നതിനു മുമ്പ് വീണ്ടും ഭക്ഷണം കഴിക്കുന്നത്, ഭക്ഷണത്തിനിടയിൽ ഒരുപാട് വെള്ളം കുടിക്കുന്നത്, പുകവലി, സമ്മർദം എന്നിവയെല്ലാം ഗ്യാസ് ട്രബിൾ ഉണ്ടാക്കുന്ന ശീലങ്ങൾ ആണ്.

ഗ്യാസ് ട്രബിൾ അകറ്റാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഒറ്റമൂലിയുണ്ട്. ഇതിനായി ഇഞ്ചി നീരും ചെറുനാരങ്ങാനീരും തുല്യ അളവിൽ എടുക്കുക. മധുരം വേണ്ടവർക്ക് സമം തേനും ചേർക്കാം. ഇത് ദിവസേന മൂന്നോ നാലോ നേരം കഴിക്കാവുന്നതാണ്. ഭക്ഷണത്തിനു മുമ്പൊ ശേഷമോ കഴിക്കാമെങ്കിലും ഭക്ഷണത്തിനു മുമ്പ് കഴിക്കുന്നതാണ് അത്യുത്തമം. 21 ദിവസം തുടർച്ചയായി ഇത് കഴിക്കുന്നതിലൂടെ ഗ്യാസ് ട്രബിൾ അകറ്റാൻ സാധിക്കും. ഇത് കഴിക്കുമ്പോൾ മത്സ്യമാംസം പൂർണമായും ഒഴിവാക്കണം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top