Movlog

Health

സന്ധികളിലെ നീർക്കെട്ട് അകറ്റാൻ ഒരു ഒറ്റമൂലി.

പ്രായ ലിംഗ ഭേദമന്യേ വ്യാപകമായി കാണപ്പെടുന്ന ഒന്നാണ് സന്ധികളിൽ ഉണ്ടാകുന്ന നീര്. ഭൂരിഭാഗം ആളുകളിലും കാൽമുട്ടിൽ ഈ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. കുത്തി വലിക്കുന്നത് പോലുള്ള ശക്തമായ വേദനയാണ് അനുഭവപ്പെടുക. സിരകൾ തുടിക്കുന്നത് പോലെയും, മരവിപ്പും, തരിപ്പും, നീരും ചിലപ്പോൾ ചുവപ്പുനിറവും ആയി ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. രോഗം മൂർച്ഛിക്കുമ്പോൾ ശക്തമായ കഴപ്പും നീരും വേദനയും അനുഭവപ്പെടും. ഒടുവിൽ പേശികൾ കട്ടിയാകുന്ന അവസ്ഥയും ഉണ്ടാകും. അമിതമായി ശാരീരിക ആയാസം വേണ്ടി വരുന്ന ജോലികളിൽ സ്ഥിരമായി ഏർപ്പെടുന്നത്, ശരീരത്തിന് ഹാനികരമായ ആഹാരങ്ങൾ ശീലമാക്കുന്നത്, അമിത മദ്യപാനം, ദീർഘനേരം ഉള്ള വാഹനയാത്ര, വിരുദ്ധാഹാരങ്ങൾ കഴിക്കുന്നത് തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും ഇതുണ്ടാകാം.

ആദ്യം ചില സന്ധികളെ ബാധിക്കുകയും ക്രമേണ ശരീരത്തിലെ മറ്റു വലിയ സന്ധികളിലേക്ക് നീരും വേദനയും ശേഷിക്കുറവും ബാധിക്കുകയും ചെയ്യുന്നതാണ് ഈ രോഗത്തിന്റെ പൊതുവേ കണ്ടുവരുന്ന രീതി. തണുത്ത കാലാവസ്ഥകളിലും തണുത്ത ആഹാരപാനീയങ്ങൾ ഉപയോഗിക്കുമ്പോഴും രോഗം വർദ്ധിക്കും. രോഗം വർദ്ധിക്കുന്നതിനനുസരിച്ച് ചലനശേഷി കുറയും. വീട്ടിൽനിന്ന് തയ്യാറാക്കാവുന്ന ഒരു ഒറ്റമൂലി കൊണ്ട് സന്ധികളിൽ കണ്ടു വരുന്ന നീരുകൾ തടയാൻ സാധിക്കും.

ഇതിനായി മുരിങ്ങയുടെ ഇല ചതച്ചത് കല്ലുപ്പും ചേർത്ത് ഒരു പേസ്റ്റ് രൂപത്തിലാക്കുക. സന്ധികളിൽ എവിടെയാണോ നീര് ഉള്ളത് അവിടെ നല്ല കട്ടിയിൽ ഇത് പുരട്ടി വെക്കുക. ഇത് ഉണങ്ങിക്കഴിയുമ്പോൾ കഴുകിക്കളയുക. ഇതുകൂടാതെ മുരിങ്ങയിലയും കല്ലുപ്പും ചേർത്തത് വെള്ളത്തിൽ തിളപ്പിച്ച് ആ വെള്ളം കൊണ്ട് കുളിക്കുന്നതും വളരെ ഫലപ്രദമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരൊറ്റ ദിവസം കൊണ്ട് തന്നെ ഒരുപാട് വ്യത്യാസം ഉണ്ടാകും. ഇത് ഒരു താൽക്കാലികമായ പരിഹാരമാർഗം മാത്രമാണ്. സന്ധികളിലെ നീര് പൂർണമായും മാറണമെങ്കിൽ വൈദ്യസഹായം തേടണം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top