Movlog

Health

മഞ്ഞപ്പിത്തത്തിന് ഇതാ ഒരു ഒറ്റമൂലി [SHARE & READ]

കരളിന്റെ സാധാരണ പ്രവർത്തനങ്ങൾ തകരാറിലാക്കുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. വളരെ ശ്രദ്ധയോടെയും കരുതലോടെയും ചികിത്സിക്കേണ്ട ഒരു രോഗമാണിത്. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. ഒരു വ്യക്തിയുടെ മുഴുവൻ ആരോഗ്യപരിരക്ഷയിൽ പ്രധാന പങ്കുവഹിക്കുന്ന, ധാരാളം കർമ്മങ്ങൾ നിർവഹിക്കുന്ന ഒരു അവയവമാണ് കരൾ. അതുകൊണ്ടുതന്നെ കരളിന് രോഗബാധ ഉണ്ടാകുമ്പോൾ കരളിന്റെ പ്രവർത്തനങ്ങൾ മാത്രമല്ല തടസ്സപ്പെടുന്നത്. അത് ശരീരത്തിന് മുഴുവനും ദോഷമായി തന്നെ ബാധിക്കുന്നു.

നാം കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീൻറെയും അന്നത്തെയും രാസപരിണാമം കൊഴുപ്പിനെ പചനം ഇവയെല്ലാം കരളാണ് നിർവഹിക്കുന്നത്. നമ്മൾ കഴിക്കുന്ന ആഹാരത്തിലെ വിഷവസ്തുക്കളെ നിർവീര്യമാക്കാൻ കരളിനു സാധിക്കുന്നു . കരളിന്റെ മറ്റൊരു പ്രവർത്തനമാണ് പിത്തരസം ഉല്പാദിപ്പിക്കുന്നത്. ദഹനത്തിനു വേണ്ടി കരളിൽ നിന്ന് ഉൽപ്പാദിപ്പിച്ച് പിത്തനാളങ്ങൾ വഴി ചെറുകുടലിലേക്ക് ദ്രാവകരൂപത്തിൽ ഒഴുകുന്ന ഒന്നാണ് പിത്തം. പിത്തത്തിലുള്ള ബിലിറൂബിൻ എന്ന ഘടകം അതിന് മഞ്ഞനിറം നൽകുന്നു. 0 .4 തൊട്ട് 0 .6 മില്ലിഗ്രാം വരെയാണ് ബിലിറൂബിൻ രക്തത്തിൽ ഉള്ള അളവ്. ഇതിന്റെ അളവ് 2 മില്ലിഗ്രാമിൽ കൂടുമ്പോൾ കണ്ണിലും മൂത്രത്തിലും നഖങ്ങളിലും മറ്റും മഞ്ഞനിറം കണ്ടുതുടങ്ങുന്നു. ഇതിനെയാണ് മഞ്ഞപ്പിത്തം എന്നു വിളിക്കുന്നത്.

കരളിന് അസുഖം ബാധിച്ചാൽ പിത്തരസം കുടലിലേക്കെത്താതെ തടസ്സപ്പെടുന്നു. കരൾ വീണ്ടും ഇത് ഉൽപാദിപ്പിക്കുമ്പോൾ പിത്തരസം രക്തത്തിലേക്ക് പ്രവേശിക്കുകയും മേൽപ്പറഞ്ഞ രീതിയിൽ മഞ്ഞനിറം ശരീരമാകെ വ്യാപിക്കുകയും ചെയ്യുന്നു. മഞ്ഞപ്പിത്തത്തിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു വൈദ്യം ഉണ്ട് . വീട്ടിൽ നിന്നു കൊണ്ടു തന്നെ മഞ്ഞപിത്തം പൂർണമായും മാറ്റാൻ ഈ ഒറ്റമൂലി കൊണ്ട് സാധിക്കും.

ഈ ഒറ്റമൂലി തയ്യാറാക്കുന്നതിനായി വെളുത്ത ആവണക്കിന്റെ തളിരില, നല്ല ജീരകം, ശുദ്ധമായ മഞ്ഞൾ ഇവയെല്ലാം സമാസമം എടുത്ത് അരച്ച് ഒരു നെല്ലിക്ക വലിപ്പത്തിൽ ആക്കി 11 ദിവസം തുടർച്ചയായി കഴിക്കുക. ഇത് കഭക്ഷണത്തിൽ ഉപ്പിന്റെ അംശം പൂർണമായും ഉപേക്ഷിക്കണം . ഇങ്ങനെ ചെയ്യുന്നതിലൂടെ മൂന്നു ദിവസം കൊണ്ട് തന്നെ മഞ്ഞപ്പിത്തം അകറ്റാൻ സാധിക്കും. എങ്കിലും 11 ദിവസം തുടർച്ചയായി കഴിക്കുക. ഈ ഒറ്റമൂലിയിലൂടെ ബിലിറൂബിൻ അളവ് കുറയുന്നത് കാണാൻ സാധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top