Movlog

Health

കുട്ടികളിലെ ദഹനപ്രശ്‌നങ്ങളെ കുറിച്ച് മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ.

കുട്ടി തൂക്കം വെക്കുന്നില്ല, കുട്ടിക്ക് ഉന്മേഷം ഇല്ല, ആകെ ക്ഷീണിച്ചിരിക്കുന്നു എന്നിങ്ങനെ കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾക്ക് ഉണ്ടാവുന്ന വേവലാതികൾ കുറച്ചൊന്നുമല്ല. ഭക്ഷണം കഴിച്ചതിനു ശേഷം അസ്വസ്ഥതകൾ അനുഭവപ്പെടുന്നത് ദഹനക്കേട് കാരണമാണ്. കുറച്ചുസമയം കഴിയുമ്പോൾ മാറുന്ന ഒരു അവസ്ഥ ആയതിനാൽ പലരും ഇത് ഗൗനിക്കാറില്ല. എന്നാൽ ദഹനക്കേട് കാരണമാണ് കുട്ടികളെ ക്ഷീണം ബാധിക്കുന്നത് എന്ന് മാതാപിതാക്കൾ മനസ്സിലാക്കുന്നില്ല. കഴിച്ച ഭക്ഷണത്തിന്റെ ക്രമക്കേടുകൾ കാരണം, ശാരീരികപ്രവർത്തനങ്ങൾ, പോഷകാഹാര ലഭ്യതയുടെ കുറവ്, ഭക്ഷണത്തിന്റെ അലർജി, അണുബാധകൾ, മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവയെല്ലാം കാരണം ദഹനക്കേട് സംഭവിക്കാം.

നല്ല ദഹനം ലഭ്യമാക്കാനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് കഴിക്കുന്ന ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക എന്നതാണ്. ഭക്ഷണം നന്നായി ചവച്ചരച്ചു കഴിക്കുമ്പോൾ ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തെ കൂടുതൽ എളുപ്പമാക്കാൻ സാധിക്കുന്നു. നാരുകൾ അധികം അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ദഹനപ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും. പഴങ്ങൾ, പച്ചക്കറികൾ, ഗോതമ്പ്, തവിട് ധാന്യങ്ങൾ, ഓട്സ്, പരിപ്പ്, വിത്ത്, പയർവർഗങ്ങൾ എന്നിവയിലെല്ലാം നാരുകൾ കൂടുതൽ അടങ്ങിയിട്ടുണ്ട്. ധാരാളം വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുന്നു. ശുദ്ധമായ പഴച്ചാറുകളും, നാരങ്ങാവെള്ളം, തേങ്ങാവെള്ളവും ഒക്കെ കുടിച്ചു കൊണ്ട് ശരീരത്തിലെ ജലാംശം നിലനിർത്തുന്നത് ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു.

ഒരുപാട് മാതാപിതാക്കൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ് കുട്ടികളിലെ ദഹനപ്രശ്നങ്ങളും, കൃമിയുടെ ശല്യവും, ക്ഷീണിച്ചു വരുന്നതുമെല്ലാം. ഇത്തരം പ്രശ്നങ്ങൾക്ക് എല്ലാം വളരെ ഫലപ്രദമായ ഒരു ഒറ്റമൂലിയുണ്ട്. ഇതിനായി പഴുക്കാറായ കൈതച്ചക്ക ആണ് ഉപയോഗിക്കുന്നത്. കൈതച്ചക്ക നല്ലവണ്ണം ചതക്കുക. ഇതിന്റെ ചാറ് ഒരു പത്തു മില്ലി എങ്കിലും വേണം. മറ്റു ചേരുവയാണ് വെളുത്തുള്ളി ചതച്ചത് അഞ്ച് മില്ലി. ഈന്തുപ്പും കായവും ഇതിനോട് ചേർത്ത് വെക്കുക. ഭക്ഷണം കഴിക്കുന്നതിന്റെ അര മണിക്കൂർ മുമ്പ് രണ്ടു നേരമായി ഇത് കുട്ടികൾക്കു കൊടുക്കുക. പതിനാലു ദിവസം ഇത് തുടർച്ചയായി കൊടുക്കുന്നതിലൂടെ കുട്ടികളിൽ ഒരുപാട് വ്യത്യാസം കണ്ടു തുടങ്ങും. കുട്ടികളിൽ കണ്ടു വരുന്ന ക്ഷീണവും, കൃമി ശല്യവും, ദഹന പ്രശ്നങ്ങളും എല്ലാം അകറ്റാൻ ഇത് സാധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top