Movlog

Health

വിശപ്പില്ലായ്മക്ക് ഇതാ ഒരു ഒറ്റമൂലി

ഏതു പ്രായത്തിലും കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് വിശപ്പില്ലായ്മ. ദഹനശേഷി കുറഞ്ഞ ഭക്ഷണപദാർത്ഥങ്ങൾ, ഗ്യാസ്ട്രബിൾ, ഉദരത്തിലെ ആന്തരിക രോഗങ്ങൾ, മാനസിക സംഘർഷം തുടങ്ങിയ കാരണങ്ങൾ കൊണ്ട് വിശപ്പില്ലായ്മ ഉണ്ടാകാം. ജീവിതത്തിൽ ഒരു തവണയെങ്കിലും എല്ലാരും നേരിട്ടുള്ള ഒരു അവസ്ഥയായിരിക്കും ഇത്. വിശപ്പില്ലായ്മ മാറ്റാൻ നിരവധി മാർഗങ്ങളുണ്ട്. ചുക്കുപൊടി ശർക്കരയും ആയി ചേർത്ത് ദിവസവും പ്രഭാതത്തിനു ശേഷവും രാത്രി ആഹാരത്തിന് മുൻപും കഴിക്കുന്നത് വിശപ്പ് ഉണ്ടാക്കും.

കൂടാതെ ഭക്ഷണത്തോടൊപ്പം കൈതച്ചക്കയുടെ ജ്യൂസ് കുടിക്കുന്നത് വിശപ്പ് കൂട്ടാൻ സഹായിക്കും. നന്നായി പഴുത്ത പപ്പായ കഴിക്കുന്നത് വിശപ്പ് ഇല്ലായ്മക്കുള്ള പരിഹാരമാർഗമാണ്. ഏലവും, ചുക്കും ചേർത്തു തിളപ്പിച്ച വെള്ളം ഇടക്കിടക്ക് കുടിക്കുന്നത് വിശപ്പ് കൂറ്റൻ സഹായിക്കുന്നു. ചുക്ക്, ജീരകം, ഗ്രാമ്പൂ, ഏലക്കായ ഉണക്കി പൊടിച്ച് പഞ്ചസാരയും ചേർത്ത് മിശ്രിതമാക്കി രണ്ടുനേരം കഴിക്കുന്നത് വിശപ്പ് കൂട്ടുന്ന ഒരു മാർഗമാണ്. നാരങ്ങാനീരും ഇഞ്ചിനീരും സമാസമം എടുത്ത് അതിൽ ഏലയ്ക്കാപ്പൊടി ചേർത്ത് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് കഴിക്കുന്നത് വിശപ്പില്ലായ്മ അകറ്റാൻ സാധിക്കും.

വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ഒറ്റമൂലി കൊണ്ട് വിശപ്പില്ലായ്മയും പൂർണ്ണമായി ഇല്ലാതാക്കാൻ സാധിക്കും. ഇതിനായി കുരുമുളകും ജീരകവും സമം എടുത്തു പൊടിച്ചത് ഇഞ്ചിനീര് ചേർത്ത് കഴിക്കണം. രണ്ടുനേരം ദിവസേന ഇങ്ങനെ കഴിക്കുന്നതിലൂടെ വിശപ്പ് ഉത്തേജിക്കുകയും വിശപ്പില്ലായ്മ അകലുകയും ചെയ്യുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top