Movlog

Health

ഹെർണിയ ഉള്ളവർക്കായി ഇതാ ഒരു ഒറ്റമൂലി

വയറിന്റെ ഭിത്തിയിലുള്ള പേശികൾക്ക് ദൗർബല്യം സംഭവിക്കുമ്പോൾ ഉള്ളിലെ കുടൽ മുതലായ അവയവങ്ങൾ പുറത്തേക്ക് തള്ളിവരുന്ന അവസ്ഥയാണ് ഹെർണിയ അഥവാ കുടലിറക്കം. ഭാരം ഉയർത്തുമ്പോഴും ചുമയ്ക്കുമ്പോഴും കഠിനമായ ജോലികൾ ചെയ്യുമ്പോഴും ഒക്കെ ഹെർണിയ ഉള്ള ഭാഗത്ത് വീക്കവും വേദനയും അനുഭവപ്പെടും. ഒരു മുഴ പോലെയാണ് ഇത് പ്രത്യക്ഷപ്പെടുന്നത്. ആദ്യഘട്ടത്തിൽ ഈ മുഴ മെല്ലെ വലുത് ആകുന്നതും വേദന ഇല്ലാത്തതും ആയിരിക്കും. എന്നാൽ പിന്നീട് തുടർച്ചയായി മുഴ പ്രത്യക്ഷപ്പെടുകയും ജോലിചെയ്യാൻ ആവാത്തവിധം വേദനയും അസ്വസ്ഥതയും അനുഭവപ്പെടാനും തുടങ്ങും.

അമിതഭാരവും കുടവയറും ഉള്ളവരിൽ ഹെർണിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതിനു പുറമേ വിട്ടുമാറാത്ത ചുമ, കഠിനമായ മലബന്ധം എന്നിവ നിർണായക കാരണമാകുന്നു. ഹെർണിയ ഉള്ളവർ ഭക്ഷണത്തിൽ പച്ചക്കറികൾ കൂടുതലായി ഉൾപ്പെടുത്തണം. പ്രത്യേകിച്ചും നാരുകൾ അടങ്ങിയ പച്ചക്കറികൾ. ഇത് മലബന്ധം ഒഴിവാക്കാൻ സഹായിക്കും. മുരിങ്ങക്കായ ,ഉണ്ണിപ്പിണ്ടി ,പടവലം ,തഴുതാമ മുതലായവ കറി ആയും തോരൻ ആയും നിത്യവും കഴിക്കുന്നത് ഹെർണിയ അകറ്റാൻ സഹായിക്കുന്നു . ചേന ,വെളുത്തുള്ളി ,ചുവന്നുള്ളി എന്നിവ കറികളിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഹെർണിയയ്ക്ക് കാരണമായ ആഹാരങ്ങൾ ഉപേക്ഷിക്കുവാൻ രോഗി തയ്യാറാവണം.

ഹെർണിയ അകറ്റാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ഒറ്റമൂലിയുണ്ട്. ഹെർണിയയുടെ ആദ്യഘട്ടത്തിൽ ഈ ഒറ്റമൂലി വളരെ ഉപകാരപ്രദമായിരിക്കും. ഒരുപിടി മുരിങ്ങയിലയും, 9 അല്ലി വെളുത്തുള്ളിയും. 15 ഗ്ലാസ് വെള്ളത്തിൽ തിളപ്പിക്കുക. ഇത് അഞ്ച് ഗ്ലാസ് എന്ന അളവിലേക്ക് വറ്റിക്കുക. ഈ വെള്ളം 25 മില്ലി വീതം മൂന്നു നേരം ആയി കഴിക്കുക.. ഈ ഒറ്റമൂലി വെറും വയറ്റിൽ കഴിക്കാൻ ശ്രദ്ധിക്കണം. ഇത് കഴിക്കുമ്പോൾ ഒരു നുള്ള് ഇന്തുപ്പും , കായവും ചേർക്കണം . തുടർച്ചയായി 21ദിവസം ഇത് കഴിക്കുന്നത്തിലൂടെ ഒരുപാട് ആശ്വാസം ഉണ്ടാകുമെന്ന് തീർച്ചയാണ്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top