Movlog

Health

കൊളസ്ട്രോൾ കുറയ്ക്കാൻ ഇതാ ഒരു ഒറ്റമൂലി

ഇന്ന് ഭൂരിഭാഗം ആളുകൾക്കും കണ്ടുവരുന്ന ഒരു ജീവിതശൈലി രോഗമാണ് കൊളസ്ട്രോൾ. ഭക്ഷണ രീതികളിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങളാണ് രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് കാരണം. അമിതമായ കൊളസ്ട്രോൾ ഹൃദ്രോഗങ്ങൾക്ക് വരെ കാരണമാകുന്നു. അതിനാൽ ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും കൊളസ്ട്രോൾ കുറയ്ക്കുക തന്നെ വേണം. കൊളസ്ട്രോൾ കുറയ്ക്കാൻ ഉത്തമമായ ഒരു ഭക്ഷണമാണ് ഓട്സ്. ഓട്സിൽ അടങ്ങിയ ബീറ്റ ഗ്ലുക്കോൺ എന്ന ഫൈബർ കൊളസ്ട്രോൾ വലിച്ചെടുക്കാൻ സഹായിക്കും. റെഡ്‌വൈനിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്സ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതാണ്.

ദിവസവും ആഹാരത്തിൽ ബട്ടർഫ്രൂട്ട് ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ബീറ്റാ ഘടകങ്ങൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതാണ്. ചീര പോലുള്ള ഇലക്കറികൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈകോഫീൻ, പൊട്ടാസ്യം, വൈറ്റമിൻ സി എന്നിവ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. നാരുകൾ അടങ്ങിയിരിക്കുന്ന പയർ, ബീൻസ് പോലുള്ള പച്ചക്കറികളിൽ കൊഴുപ്പു കുറവായതുകൊണ്ട് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ മീൻ കഴിക്കുന്നതിലൂടെയും കൊളസ്ട്രോൾ കുറയുന്നതാണ്.

കൊളസ്‌ട്രോൾ പ്രതിരോധിക്കാൻ നല്ല മാർഗമാണ് വെളുത്തുള്ളി. രക്തധമനികളിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു. വെളിച്ചെണ്ണയ്ക്ക് പകരം പാചകത്തിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് കൊളസ്ട്രോൾ തടയാൻ നല്ലതാണ്. കൊളസ്ട്രോൾ കുറയ്ക്കാനും ആരോഗ്യത്തിന് ഏറ്റവും നല്ല പാനീയമാണ് ഗ്രീൻടീ. കൊളസ്‌ട്രോൾ അകറ്റാൻ ആയി വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു വീട്ടുവൈദ്യമുണ്ട്. പൂവ് വിരിയാൻ പാകമായ ചെമ്പരത്തിയുടെ അഞ്ചു മൊട്ടുകൾ അരി കഴുകിയ വെള്ളത്തിൽ അരയ്ക്കുക. ഇത് 15 ദിവസം തുടർച്ചയായി കഴിക്കുന്നതിലൂടെ കൊളസ്ട്രോൾ തീർച്ചയായും കുറയും. എന്നാൽ ഗർഭിണികൾ ഇത് കഴിക്കരുത് എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top