Movlog

Health

ശരീര ദുർഗന്ധം അകറ്റാൻ ഒരു ഒറ്റമൂലി

ഒരുപാട് ആളുകളെ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ് ശരീര ദുർഗന്ധം. വിയർപ്പ് ആരോഗ്യകരവും സ്വാഭാവികവുമാണ് എങ്കിലും ഇത് കാരണമുണ്ടാകുന്ന ശരീര ദുർഗന്ധം ആരും ആഗ്രഹിക്കുന്നില്ല. ശരീര താപനില നിലനിർത്താനും വിഷവസ്തുക്കളെ അകറ്റാനും സഹായിക്കുന്ന ഒന്നാണ് വിയർപ്പ്. എന്നാൽ ഈ വിയർപ്പ് കൊണ്ടല്ല ശരീര ദുർഗന്ധം ഉണ്ടാകുന്നത്. ചർമത്തിലെ നീണ്ടുനിൽക്കുന്ന ബാക്ടീരിയകളാണ് ഈ ദുർഗന്ധത്തിന് കാരണമാകുന്നത്. പലപ്പോഴും ശരീര ദുർഗന്ധം അകറ്റാൻ ആയി എല്ലാവരും ഡിയോഡറന്റുകളും സുഗന്ധമുള്ള പെർഫ്യൂമുകളും ഉപയോഗിക്കാരാണ് പതിവ്. രാസപദാർഥങ്ങൾ അടങ്ങിയ വിലകൂടിയ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതിനു പകരം വീട്ടിൽ അടുക്കളയിൽ എളുപ്പത്തിൽ കാണപ്പെടുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് ശരീര ദുർഗന്ധത്തെ തടയുവാൻ സാധിക്കും.

വിനാഗിരി ശരീരത്തിന്റെ പിഎച്ച് നില സന്തുലിതം ആക്കാൻ സഹായിക്കുന്ന ഒന്നാണ്. ഒരു കോട്ടൺ പഞ്ഞി എടുത്ത് കുറച്ച് വിനാഗിരിയിൽ മുക്കി വിയർക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പുരട്ടിയാൽ ദുർഗന്ധം ഉളവാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും. വിനാഗിരിയെ പോലെ തന്നെ ചർമ്മത്തിന് പി എച് നില സന്തുലിതമാക്കാൻ കഴിയുന്ന ഒന്നാണ് നാരങ്ങ. വിയർക്കുന്ന ഇടങ്ങളിൽ ചെറുനാരങ്ങാ നീര് പുരട്ടുന്നതും ഉത്തമമാണ്. വിയർക്കുന്ന ഭാഗങ്ങളിലെ ശരീര ദുർഗന്ധം അകറ്റാൻ ഗ്രീൻ ടീയും ഫലപ്രദമാണ്. ഒരു കോട്ടൺ തുണി ഗ്രീൻ ടീയിൽ മുക്കി ശരീരഭാഗത്ത് വിയർക്കുന്നിടത്ത് തേക്കുന്നതിലൂടെ ദുർഗന്ധം മാറ്റാൻ സാധിക്കും.

ശരീര ദുർഗന്ധം അകറ്റാൻ വളരെ എളുപ്പമായ ഒരു ഒറ്റമൂലിയുണ്ട്. ഇതിനായി കൂവളത്തിന്റെ ഇല ആണ് വേണ്ടത്. കൂവളത്തിന്റെ ഇല ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ദിവസേന കുളിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ വളരെ നിസ്സാരമായ രീതിയിൽ തന്നെ ശരീര ദുർഗന്ധം അകറ്റാൻ സാധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top