Movlog

Health

മുഖത്തെ ചുളിവുകൾ അകറ്റാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.

വാർദ്ധക്യത്തിന്റെ ലക്ഷണമാണ് മുഖത്ത് ചുളിവുകൾ ഉണ്ടാവുന്നത്. നാൽപ്പത് വയസ് കഴിയുന്നതോടെ പലർക്കും മുഖത്ത് ചുളിവുകൾ പ്രത്യക്ഷപ്പെടുന്നു. ഭക്ഷണത്തിന് പോഷകക്കുറവും ,അമിതമായി സൂര്യപ്രകാശം ഏൽക്കുന്നതും, സമ്മർദ്ദവും ചർമത്തിൽ ചുളിവുകൾ ഉണ്ടാക്കുന്നു. മുഖത്തെ ചുളിവുകൾ അകറ്റാനായി വില കൂടിയ മരുന്നുകളും മറ്റും ആശ്രയിക്കുന്നവരും ഉണ്ട്. എന്നാൽ ഇത്തരം കെമിക്കലുകൾ അടങ്ങിയ ക്രീമുകളും മരുന്നുകളും ഉപയോഗിക്കുന്നതിലൂടെ പാർശ്വഫലങ്ങൾ ഉണ്ടാകും. പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ മുഖത്തെ ചുളിവുകൾ മാറ്റാൻ സാധിക്കും.

വാഴപ്പഴം കൊണ്ടുള്ള ഫേസ്പാക്ക് വഴി മുഖത്തെ ചുളിവുകൾ അകറ്റാൻ സാധിക്കും. പകുതി വാഴപ്പഴവും ഒരു ടേബിൾസ്പൂൺ തേനും ഒരു ടീസ്പൂൺ പാലും ചേർത്ത് ഒരു മിശ്രിതം ഉണ്ടാക്കി മുഖത്തു പുരട്ടി മസാജ് ചെയ്യുക. അല്പം കഴിഞ്ഞ് ഇളം ചൂടുവെള്ളം കൊണ്ട് ഇത് കഴുകിക്കളയുന്നത് മുഖത്തെ ചുളിവുകൾ അകറ്റാനുള്ള ഉത്തമ മാർഗമാണ്. നന്നായി പഴുത്ത ഒരു പഴം എടുത്ത് ഒരു ബട്ടർഫ്രൂട്ട്, ഒരു ടീസ്പൂൺ ഗ്ലിസറിൻ, ഒന്ന് രണ്ട് വൈറ്റമിൻ ഇ ക്യാപ്സ്യൂൾ, ഒരു മുട്ട വെള്ള എന്നിവ യോജിപ്പിച്ച് ഒരു മിശ്രിതമാക്കി മുഖത്ത് പുരട്ടി മസാജ് ചെയ്ത് കഴുകി കളയുന്നത് മുഖത്തെ ചുളിവുകൾ അകറ്റാൻ സഹായിക്കുന്നു.

പഴം കൊണ്ടുള്ള മറ്റൊരു ഫേസ്പാക്ക് ആണ് പഴവും തൈരും ചേർത്ത് മുഖത്തു പുരട്ടുന്നത്. ഇതു പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയാം. രണ്ട് ടേബിൾ സ്പൂൺ തേനും, രണ്ട് ടേബിൾ സ്പൂൺ ഗ്ലിസറിനും, ഒരു പഴുത്ത പഴം, ഒരു മുട്ട വെള്ള എന്നിവ ചേർത്ത് യോജിപ്പിച്ച് മാസ്ക് ഉണ്ടാക്കി 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുന്നത് മുഖത്തെ ചുളിവ് അകറ്റാനുള്ള നല്ലൊരു മാർഗമാണ്. പഴുത്ത പഴം പകുതിയെടുത്ത്, മൂന്നിലൊന്ന് പഴുത്ത നാടൻ പപ്പായ ,മുൾട്ടാണി മുട്ടി എന്നിവയെല്ലാം ചേർത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടി, ഉണങ്ങുമ്പോൾ കഴുകിക്കളയുന്നത് മുഖത്തെ ചുളിവുകൾ അകറ്റാൻ ഉള്ള മറ്റൊരു പ്രകൃതിദത്തമായ ഫേസ്പാക്ക് ആണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top