Movlog

Movie Express

മീനാക്ഷിയുടെ ചിത്രം പുറത്ത് വിട്ടു ഹിന്ദു സേവാ സെക്രെട്ടറിയുടെ മുന്നറിയിപ്പ്

മലയാള സിനിമയിലെ താരങ്ങളെ പോലെ തന്നെ പ്രശസ്തർ ആണ് താരങ്ങളുടെ മക്കളും. സിനിമയിലേക്ക് കടന്നു വന്ന ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, കാളിദാസ് ജയറാം , ഗോകുൽ സുരേഷ് എന്നീ താരപുത്രന്മാർക്ക് മാത്രമല്ല സിനിമയിൽ ഇത് വരെ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത വിസ്മയ മോഹൻലാൽ, മീനാക്ഷി ദിലീപ്, മാളവിക ജയറാം എന്നീ താരപുത്രികൾക്കും ആരാധകർ ഏറെയാണ്. സിനിമയിലോ പരസ്യങ്ങളിലോ ഒന്നും ഇത് വരെ അഭിനയിച്ചിട്ടില്ലെങ്കിലും ഒരുപാട് ആരാധകർ ഉള്ള താരപുത്രിയാണ് ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷി. ആദ്യമൊന്നും സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാതിരുന്ന താരപുത്രി നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹ ചടങ്ങുകളിൽ നിറസാന്നിധ്യമായതോടെ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയായിരുന്നു. വധുവിനേക്കാൾ അന്ന് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു മീനാക്ഷിയുടെ ചിത്രങ്ങളും നൃത്ത വീഡിയോകളും ആയിരുന്നു.

മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെയും ജനപ്രിയ നടൻ ദിലീപിന്റെയും ഏക മകൾ ആണ് മീനാക്ഷി ദിലീപ്. ദിലീപും മഞ്ജുവും വേർപിരിഞ്ഞതോടെ അച്ഛനോടൊപ്പം കഴിയുകയാണ് മീനാക്ഷി ഇപ്പോൾ. മീനാക്ഷിയുടെ ഏറ്റവും പുതിയ ചിത്രം ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. ഒരു യുവാവിനൊപ്പം ഉള്ള മീനാക്ഷിയുടെ ചിത്രമാണ് ഫാൻ പേജുകളിൽ പ്രചരിക്കുന്നത്. ചിത്രം വൈറൽ ആയതോടെ ആരാണ് ആ യുവാവ് എന്ന ചോദ്യങ്ങൾ ആയിരുന്നു ഉയരുന്നത്. ഒടുവിൽ ഇതിന്റെ ഉത്തരം ആരാധകർ തന്നെ കണ്ടെത്തിയിരിക്കുകയാണ്. നാദിർഷായുടെ സഹോദരന്റെ മകനോടൊപ്പം ആണ് മീനാക്ഷി ചിത്രത്തിൽ നിൽക്കുന്നത്. നാദിർഷായുമായി വളരെ അടുത്ത ബന്ധം ആണ് ദിലീപിന്റെ കുടുംബത്തിന്. മിമിക്രി രംഗത്ത് സജീവമായിരുന്ന കാലം മുതൽക്കേ ഉള്ള സൗഹൃദം ആണ് ദിലീപും നാദിർഷായും തമ്മിൽ. നാദിർഷായുടെ മകളുടെ വിവാഹ ചടങ്ങുകളിൽ സജീവ സാന്നിധ്യമായിരുന്നു ദിലീപും കുടുംബവും.

ഇപ്പോഴിതാ മീനാക്ഷിയുടെ ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് ഹിന്ദു സേവാ കേന്ദ്രം സെക്രെട്ടറി ശ്രീരാജ് കൈമൾ. നാദിർഷായുടെ സഹോദരന്റെ മകനൊപ്പം ഉള്ള മീനാക്ഷിയുടെ ചിത്രം പങ്കു വെച്ച് കൊണ്ട്, ഇനി ദിലീപിന്റെ കുടുംബം അടക്കം നശിപ്പിക്കാൻ ആണ് അവരുടെ തീരുമാനം എന്നായിരുന്നു ശ്രീരാജ് തന്റെ ഫേസ്‌ബുക്കിൽ കുറിപ്പിലൂടെ പങ്കു വെച്ചത്. ശ്രീരാജിന്റെ ഈ കുറിപ്പ് വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായത്. നിരവധി പേരാണ് ശ്രീരാജിന്റെ സങ്കുചിത ചിന്താഗതിയെ വിമർശിച്ച് രംഗത്തെത്തിയത്. അവരുടെ സൗഹൃദത്തെ വിശാലമനസോടെ സ്വീകരിക്കാതെ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് തീർത്തും ലജ്ജാവഹമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top