Movlog

Health

ഉണങ്ങാത്ത വ്രണങ്ങൾ ഭേദപ്പെടുത്താൻ ഒരു ഒറ്റമൂലി

പ്രമേഹ രോഗികൾക്ക് വ്രണങ്ങൾ ഉണ്ടായാൽ അത് പഴുക്കുകയും ഉണങ്ങാൻ ഒരുപാട് സമയം എടുക്കുകയും ചെയ്യുന്നു. ഇത്തരം വ്രണങ്ങളും അംഗഛേദവും പ്രമേഹരോഗികളിൽ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. ഇന്ന് ഭൂരിഭാഗം ആളുകൾക്ക് പിടികൂടിയിട്ടുള്ള ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. ഭക്ഷണ രീതികളിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങളാണ് പ്രമേഹം പോലുള്ള അസുഖങ്ങൾ പിടികൂടാൻ കാരണമാകുന്നത്. രക്തത്തിലെ ഗ്ലൂക്കോസ് അളവ് കൂടുമ്പോൾ ഉണ്ടാകുന്ന ഒരു അസുഖമാണ് പ്രമേഹം.

ഭക്ഷണത്തിൽ നിന്നു ലഭിക്കുന്ന ഗ്ലൂക്കോസിനെ ഊർജമാക്കി മാറ്റുന്നത് പാൻക്രിയാസ് ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോൺ ആണ്. ഈ ഊർജത്തെ കോശങ്ങളിൽ എത്തിക്കാനുള്ള സൗകര്യവും ചെയ്തുകൊടുക്കുന്നു. എന്നാൽ ഇൻസുലിൻ ഉൽപ്പാദനത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ രക്തത്തിലെ ഗ്ലൂക്കോസ് അളവ് കൂടും. അങ്ങനെയാണ് പ്രമേഹം ഉണ്ടാവുന്നത്. ഭക്ഷണത്തിലും ജീവിതരീതിയിലും അല്പം വ്യത്യാസം കൊണ്ടു വന്നാൽ പ്രമേഹം അകറ്റാൻ സാധിക്കും. പ്രമേഹം കാരണം ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ആണുള്ളത്. അമിതവണ്ണം പോലുള്ള ആരോഗ്യപ്രശ്നങ്ങളും വ്രണങ്ങൾ ഉണ്ടായാൽ പഴുക്കുന്നത് എല്ലാം പ്രമേഹം ഉണ്ടാക്കുന്നതാണ്. ഇങ്ങനെ പഴുക്കുന്ന വ്രണങ്ങൾ അംഗം മുറിച്ചുമാറ്റുന്ന അവസ്ഥയിലേക്ക് വരെ എത്തുന്നു.

എത്ര പഴുത്ത വ്രണങ്ങളും എളുപ്പത്തിൽ ഉണങ്ങാൻ ഒരു ഒറ്റമൂലിയുണ്ട്. തണുപ്പുള്ള പ്രദേശങ്ങളിൽ കണ്ടുവരുന്ന കറുകപ്പുല്ല് സമം പച്ചമഞ്ഞളും ചേർത്ത് നല്ലവണ്ണം അരച്ചെടുക്കുക. ഇതിനെ കാടി വെള്ളത്തിൽ തിളപ്പിച്ച് ആ വെള്ളം കൊണ്ട് വ്രണത്തിന്റെ മുഖഭാഗത്ത് ചെറുചൂടോടുകൂടി ധാര ചെയ്യുക. 20 മിനിറ്റ് തൊട്ട് അരമണിക്കൂർ വരെ മെല്ലെ ധാര ചെയ്യുക. ഒരു തവണ ഉപയോഗിച്ച വെള്ളം രണ്ടാമത്തെ ദിവസം ഉപയോഗിക്കരുത്. ഇങ്ങനെ തുടർച്ചയായി 7 ദിവസം ചെയ്താൽ എത്ര കറിയാത്ത വ്രണങ്ങളും ഉണങ്ങും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top