Movlog

Faith

വൈശാഖുമോന്റെ പ്രണയവും ഇപ്പോൾ ആ കുട്ടിയുടെ അവസ്ഥയും മനസു തുറന്ന് അമ്മ ബീന കുമാരി

ഇന്ത്യ പാകിസ്ഥാൻ മത്സരം കാണുമ്പോഴും, മോഹൻലാലിൻറെ “കീർത്തിചക്ര” പോലുള്ള സിനിമകൾ കാണുമ്പോഴും മാത്രം ഉണരുന്ന വികാരം ആണ് പലർക്കും ദേശഭക്തി. കായിക താരങ്ങളെയും സിനിമാതാരങ്ങളെയും റോൾ മോഡലുകൾ ആയി കാണുന്ന യുവതലമുറ പലപ്പോഴും നമ്മുടെ രാജ്യത്തിൻറെ സുരക്ഷയ്ക്ക് വേണ്ടി അതിർത്തി കാക്കുന്ന പട്ടാളക്കാരെ കുറിച്ച് ഒന്ന് ചിന്തിക്കാറ് പോലുമില്ല. നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി സ്വന്തം ജീവൻ പോലും ത്യാഗം ചെയ്‌ത്‌ സേവനം അനുഷ്ഠിക്കുന്ന പട്ടാളക്കാർ അല്ലെ യഥാർത്ഥ ഹീറോസ്.

ചുട്ടുപൊളന്ന വെയിലിലും, കോച്ചി പിടിക്കുന്ന തണുപ്പിലും അതൊന്നും വക വെയ്ക്കാതെ ജന്മനാടിന്റെ സുരക്ഷയ്ക്ക് വേണ്ടി സ്വന്തം ജീവൻ പണയം വെച്ച് കഴിയുന്നവരാണ് ഓരോ പട്ടാളക്കാരും. കഠിനാധ്വാനവും ആത്മസമർപ്പണവും ദൃഢനിശ്ചയവും ഉള്ള ദേശസ്നേഹികൾക്ക് മാത്രമാണ് പട്ടാളക്കാർ ആകാൻ കഴിയുന്നത്. രാജ്യ സ്നേഹവും ത്യാഗവുമാണ് ഒരു പട്ടാളക്കാരന്റെ ജീവിതത്തിലെ ആപ്തവാക്യം. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നൊമ്പരമായി മാറിയിരിക്കുന്നത് ധീര ജവാൻ വൈശാഖിന്റെ വീരമൃത്യു ആണ്.

കൊട്ടാരക്കര കുടവട്ടൂർ ഗ്രാമത്തിൽ നിന്നും രാജ്യത്തിന്റെ അഭിമാനം ആയി മാറിയ വൈശാഖ് പൂഞ്ചിലെ ഏറ്റുമുട്ടലിൽ വീരമൃത്യു വരിക്കുകയായിരുന്നു. വൈശാഖിന്റെ ജീവത്യാഗം ഒരു വേദനയോടെ അല്ലാതെ മലയാളികൾക്ക് സ്വീകരിക്കാൻ ആവില്ല. പൂഞ്ചിലെ സേവന കാലാവധി അവസാനിക്കാൻ രണ്ടു മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് അപ്രതീക്ഷിതമായ ഏറ്റുമുട്ടലിൽ യുവസൈനികന്റെ ജീവൻ വെടിഞ്ഞത്.

2004 ലെ ഏറ്റുമുട്ടൽ കഴിഞ്ഞ് 17 വർഷങ്ങൾക്ക് ശേഷമാണു ഇത്രയും ഭയാനകമായ ഒരു ഏറ്റുമുട്ടൽ ഇവിടെ ഉണ്ടാവുന്നത്. 5 സൈനിക ഉദ്യോഗസ്ഥരുടെ ജീവനുകളാണ് ഏറ്റുമുട്ടലിൽ നഷ്ടമായത്. നായബ് സുബേദാർ ജസ്വിന്ദർ സിംഗ്, നായിക് മൻദീപ് സിങ്, ഗജൻ സിംഗ്, സരാജ് സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ച മറ്റു നാല് ഉദ്യോഗസ്ഥർ. തീവ്രവാദികളുടെ സാന്നിധ്യം അറിഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് രാജ്യത്തിനുവേണ്ടി അഞ്ചു ജവാന്മാർ ജീവത്യാഗം ചെയ്തത്. യുവസൈനികൻ വൈശാഖിന്റെ വീരമൃത്യുവിൽ കേരളീയർ അപ്പാടെ ആദരാഞ്ജലികൾ അർപ്പിച്ചു.

ചെറുപ്പം മുതലേ സൈന്യത്തിൽ ചേരണം എന്നായിരുന്നു വൈശാഖിന്റെ ആഗ്രഹം. പട്ടാളക്കാരുടെ ചിത്രങ്ങളിൽ തന്റെ ചിത്രവും ചേർത്ത് വെക്കുമായിരുന്നു കുട്ടികാലത്ത് വൈശാഖ്. പഠനകാലത്തു തന്നെ കായികരംഗത്തും സജീവമായിരുന്നു. മിലിറ്ററിയിൽ ചേരാൻ ആയി ഒരുപാട് ബുദ്ധിമുട്ടുകൾ വൈശാഖ് അനുഭവിച്ച് തരണം ചെയ്‌തു. ഒരു മനുഷ്യായുസിൽ നേടിയെടുക്കേണ്ടതെല്ലാം വെറും 24 വയസിൽ തന്നെ വൈശാഖ് നേടിയെടുത്തു. ബുള്ളറ്റ് വാങ്ങിക്കണം എന്ന് വൈശാഖ് ഒരുപാട് ആഗ്രഹിച്ചിരുന്നു. സ്വന്തമായി ഒരു ബുള്ളറ്റ് സ്വന്തമാക്കിയ വൈശാഖ് സഹോദരി ശിലയ്ക്ക് ഒരു സ്കൂട്ടറും സമ്മാനിച്ചു.

പിന്നീട് ഒരു സ്ഥലവും സ്വന്തമാക്കി അവിടെ വീട് എന്ന സ്വപ്നവും വൈശാഖ് സാക്ഷാത്കരിച്ചു. എന്നാൽ തന്റെ സ്വപ്ന വീട്ടിൽ ഒരു അവധിക്കാലം മാത്രമാണ് വൈശാഖിന് താമസിക്കാൻ കഴിഞ്ഞത്. നാലു മാസം മുമ്പായിരുന്നു വൈശാഖ് അവസാനമായി നാട്ടിലെത്തിയത്. 24 വയസ്സ് മാത്രം പ്രായമുള്ള വൈശാഖ് 2017 ലാണ് സൈന്യത്തിൽ ചേർന്നത്. മഹാരാഷ്ട്രയിലെ പരിശീലനത്തിനുശേഷം പഞ്ചാബിൽ ആയിരുന്നു ആദ്യത്തെ പോസ്റ്റിംഗ്. തുടർന്നാണ് പൂഞ്ചിലേക്ക് മാറിയത്. ഇനിയുള്ള വരവിൽ വൈശാഖ് പ്രണയിച്ച കുട്ടിയുമായുള്ള വിവാഹ നിശ്ചയം നടത്താൻ ഇരിക്കുകയായിരുന്നു. എന്നാൽ അതെല്ലാം ബാക്കി വെച്ചാണ് വൈശാഖ് ഈ ഭൂമിയിൽ നിന്നും യാത്രയായത്.

ഇപ്പോഴിതാ വൈശാഖിനെ കുറിച്ച് ‘അമ്മ ബീന കുമാരി പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധേയമാവുന്നത്.സഹോദരി ശിൽപയ്ക്ക് ഒരു പിതാവിനെ പോലെ ആയിരുന്നു വൈശാഖ്. അമ്മയുടെയും സഹോദരിയുടെയും എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് വൈശാഖ് ആയിരുന്നു. സ്വന്തം പിറന്നാൾ പോലും ഓർമയില്ലാത്ത അമ്മയ്ക്ക് പിറന്നാൾ ദിനത്തിൽ എത്ര ദൂരെയാണെങ്കിലും സുഹൃത്തുക്കളും സഹോദരിയും വഴി സർപ്രൈസ് കേക്കും സമ്മാനങ്ങളും നൽകുമായിരുന്നു വൈശാഖ്. സഹോദരിയുടെ കഴിഞ്ഞ പിറന്നാളിന് സമ്മാനമായി ഒരു മൊബൈൽ ഫോൺ ആയിരുന്നു വൈശാഖ് നൽകിയത്. അങ്ങനെ അമ്മയ്ക്കും സഹോദരിക്കും വേണ്ട ഓരോ കാര്യങ്ങളും അവർ പറയാതെ തന്നെ കണ്ടറിഞ്ഞു ചെയ്തിരുന്ന ഒരു മകനും സഹോദരനും ആയിരുന്നു വൈശാഖ്.

എത്ര ബുദ്ധിമുട്ടുള്ള അവസ്ഥയിൽ ആയിരുന്നു എങ്കിലും ദിവസവും അമ്മയെ വിളിക്കുമായിരുന്നു വൈശാഖ്. സംഭവം നടക്കുന്നതിന്റെ തലേന്ന് അവിടെ മഴയാണെന്നും റേഞ്ച് ഇല്ലെന്നും പറഞ്ഞ് വൈശാഖ് വിളിച്ചിരുന്നു. അടുത്ത ദിവസം രാവിലെ വിളിക്കാം എന്ന് പറഞ്ഞ വൈശാഖ് പിന്നീട് അമ്മയെ വിളിച്ചതേയില്ല. കാശ്മീരിൽ വൈശാഖ് പോകുന്നതിനോട് അമ്മയ്ക്ക് ഉള്ള ആശങ്കകൾ പ്രകടിപ്പിച്ചപ്പോൾ വയസാകുമ്പോൾ പോകാൻ ബുദ്ധിമുട്ടാവും ഇപ്പോഴേ പോകുന്നതാണ് നല്ലത് എന്ന് പറഞ്ഞായിരുന്നു വൈശാഖ് അമ്മയെ സമാധാനിപ്പിച്ചത്. ഡിസംബറിൽ പൂഞ്ചിലെ കാലാവധി തീരാനിരിക്കവേ ആണ് അപ്രതീക്ഷിതമായുള്ള ഏറ്റുമുട്ടലിൽ വൈശാഖ് വീരമൃത്യു വരിച്ചത്.

വൈശാഖിന്റെ മരണത്തോടെ ദൈവത്തിനോടുള്ള വിശ്വാസം പോലും ഈ കുടുംബത്തിന് തകർന്നിരിക്കുകയാണ്. ഒരുപാട് വർഷങ്ങളായി ഒരു പെൺകുട്ടിയുമായി സ്നേഹത്തിലാണ് വൈശാഖ്. സ്നേഹിക്കുന്ന പെൺകുട്ടി പദം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ ബന്ധമായിരുന്നു അത്. വൈശാഖും സഹോദരിയും ഒരേ പ്രായം ആയതിനാൽ സഹോദരിയുടെ വിവാഹം കഴിഞ്ഞു വൈശാഖിന്റെ കാര്യം നോക്കാമെന്ന് ‘അമ്മ പറഞ്ഞപ്പോൾ അണ്ണന്റെ സന്തോഷം ആണ് പ്രധാനം എന്നും അവരുടെ വിവാഹത്തിന്റെ ഒരുക്കങ്ങൾ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു സഹോദരി. വൈശാഖിന്റെ മരണം ആ പെൺകുട്ടിയെ തകർത്തിരിക്കുകയാണ്.

വിവാഹം എന്ന സ്വപ്നം സാധിക്കാതെ വൈശാഖ് ഈ ലോകത്തോട് വിട പറഞ്ഞതിന്റെ ദുഃഖം വൈശാഖിന്റെ അമ്മയ്ക്കുണ്ട്. ‘അമ്മ ജോലിക്ക് പോയി കഷ്ടപ്പെടുന്നത് കണ്ടിട്ടായിരുന്നു വൈശാഖ് വളർന്നത്. എത്രയും വേഗം പട്ടാളത്തിൽ ജോലി നേടണം എന്ന ആഗ്രഹം വൈശാഖിന്റെ ഉണ്ടാവുന്നതും അങ്ങനെ ആയിരുന്നു. സഹജീവികളോട് അനുകമ്പയും സ്നേഹവും ഉള്ള വൈശാഖിന് എപ്പോഴും ചുണ്ടുകളിൽ ഒരു പുഞ്ചിരി ഉണ്ടാവുമായിരുന്നു. എന്തിനാണ് ‘അമ്മ ഇപ്പോഴും ദുഖിച്ചിരിക്കുന്നത്, ചിരിച്ചു കൂടെ എന്ന് വൈശാഖ് എപ്പോഴും പറയുമായിരുന്നു. എന്നാൽ ആ അമ്മയുടെ ചിരി എന്നെന്നേക്കും ആയി മായ്ച്ചു കളഞ്ഞു മറ്റൊരു ലോകത്തേക്ക് യാത്രയായിരിക്കുകയാണ് വൈശാഖ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top