Movlog

Health

അറിഞ്ഞിരിക്കണം ഹൃദയാഘാതത്തിന്റെ ഈ ലക്ഷണങ്ങളും ചികിത്സയും

പണ്ട് വാർധക്യത്തിലുള്ളവർക്കു മാത്രം വന്നിരുന്ന ,എന്നാൽ ഇന്ന് ചെറുപ്പക്കാർക്ക് പോലും സർവ സാധാരണമായി കണ്ടു വരുന്ന ഒരു രോഗമാണ് ഹാർട്ട് അറ്റാക്ക് .ജീവിത ശൈലിയിലും ഭക്ഷണ രീതികളിലും വന്ന മാറ്റങ്ങൾ ആണ് ഉയർന്നു വരുന്ന ഹൃദയാഘാതങ്ങളുടെ മൂലകാരണം ഹൃദയത്തിലേക്കുള്ള രക്തംഎത്തിക്കുന്ന ആർട്ടറികളിൽ ഏതെങ്കിലും ഒന്ന് തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത് .കൂടുതൽ സമയം ആർട്ടറി ബ്ലോക്ക് ആകുമ്പോൾ ഹൃദയസ്തംഭനത്തിന്റെ കാഠിന്യവും വർധിക്കുന്നു .

സാധാരണ ഗതിയിൽ ഹൃദയാഘാതം അനുഭവപ്പെടുമ്പോൾ നെഞ്ചിൽ വേദന, ഭാരം കയറ്റിവച്ച പോലെ തോന്നുക, അസ്വസ്ഥത, വേഗത്തിലുള്ളതോ ക്രമം തെറ്റിയതോ ആയ ഹൃദയ സ്പന്ദനം, തല കറക്കം അല്ലെങ്കിൽ ഒരു മന്ദത അനുഭവപ്പെടുക എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ ഉണ്ടാവുന്നു .എന്നാൽ എല്ലാവര്ക്കും ഒരേ പോലുള്ള ലക്ഷണങ്ങൾ ആയിരിക്കില്ല .പ്രമേഹ രോഗികൾക്ക് വേദന അനുഭവപ്പെടണമെന്നില്ല .ഹൃദയാഘാതം അനുഭവപ്പെടുമ്പോൾ ഉടൻ തന്നെ ആരുടെയെങ്കിലും സഹായം തേടി ഒരു ആശുപത്രിയിലെത്താൻ ശ്രമിക്കുക .ഹൃദയാഘാതം ഉണ്ടാവാതിരിക്കാൻ നമ്മുടെ ഭക്ഷണ രീതികളിലും ജീവിതശൈലിയിലും മാറ്റം കൊണ്ട് വരേണ്ടതുണ്ട് .പുകവലി പൂർണമായും ഒഴിവാക്കുക ,വ്യായാമം ചെയ്യുക ഇതെല്ലം ഹൃദ്രോഗങ്ങൾ അകറ്റാൻ സാധിക്കുന്നു .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top