Movlog

Health

അടിവയറ്റിലെ കൊഴുപ്പ് അകറ്റാൻ ഉള്ള എളുപ്പ വഴി

ഇന്ന് ഒരുപാട് ആളുകൾ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നം ആണ് അമിത വണ്ണം . ശരീര ഭാരം കുറയ്ക്കുന്നതിനായി ഡയറ്റിങ്ങും വ്യായാമവും ആളുകൾ ചെയ്യുന്നു . തുടയിലെയും കയ്യിലേയും മുഖത്തിന്റെയും തടി കുറയുമെങ്കിലും അടിവയറ്റിലെ തടി കുറയ്ക്കുന്നത് കുറച്ചു ശ്രമകരമായ പണി തന്നെയാണ്. ഇങ്ങനെ ആവാൻ ഒരു കാരണവുമുണ്ട്. അമിതമായ കാലറികൾ ശരീരത്തിൽ എത്തുമ്പോൾ അല്ലെങ്കിൽ ഹോർമോണാൽ വ്യത്യാസങ്ങൾ ഉണ്ടാവുമ്പോൾ, ജീവിത ശൈലിയിൽ മാറ്റങ്ങൾ ഉണ്ടാവുമ്പോൾ എല്ലാം ശരീരത്തിന് ഇൻസുലിൻ റെസിസ്റ്റൻസ് എന്ന അവസ്ഥ ഉണ്ടാവുന്നു. അതായത് ഇൻസുലിന്റെ അളവ് എത്രത്തോളം കൂടിയാലും അതിനെ കോശങ്ങളുടെ അകത്തെത്താത്ത വിധം തടയുന്ന ഒരു അവസ്ഥയാണ് ഇൻസുലിൻ റെസിസ്റ്റൻസ്.

ഇത്തരം അവസ്ഥയിൽ ആണ് സ്ത്രീകളിൽ ഓവറി സിസ്റ്റുകളും, യൂട്രസിൽ ഫൈബ്രോയ്‌ഡും , ഫാറ്റി ലിവർ, പ്രമേഹം എന്നിവയുണ്ടാവുന്നത്. അതിനാൽ മറ്റേതു ശരീരഭാഗത്തിലും കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനേക്കാൾ ഭയക്കേണ്ടത് അടിവയറ്റിലെ കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ്. ഇത് കുറയ്ക്കണമെങ്കിൽ ഹൈ കാലറി അടങ്ങിയ ഭക്ഷണങ്ങൾ കുറയ്ക്കുക. ധാന്യങ്ങളും, കിഴങ്ങ് വർഗ്ഗത്തിലുൾപ്പെട്ട ഭക്ഷണങ്ങളുടെ അളവ് നിയന്ത്രിക്കുക.

മൂന്ന് നേരം ഭക്ഷണം കഴിക്കുന്ന ആൾ ആറു നേരം കഴിക്കുന്നതു കൊണ്ട് പ്രശ്നമില്ല. എന്നാൽ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കണം. പതിവായി നടക്കുന്നതിലൂടെ ശരീര ഭാരം കുറയുമെങ്കിലും അടിവയറ്റിൽ അടിഞ്ഞു കൂടിയ കൊഴുപ്പ് കുറയണമെന്നില്ല. അതിനായി പ്രത്യേക വ്യായാമങ്ങൾ തന്നെ ചെയ്യേണ്ടതുണ്ട്. സ്ട്രെസ് കുറയ്ക്കുന്നതും പ്രധാനമായും ചെയ്യേണ്ട ഒന്നാണ്. സ്‌ട്രെസ് ഉണ്ടാവുമ്പോൾ ഹോർമോൺ അളവ് കൂടുന്നു. അങ്ങനെ വീണ്ടും കൊഴുപ്പ് അടിഞ്ഞു കൂടുന്നു.

കൊഴുപ്പ് കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗം ആണ് ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ്. പതിനാറ് മണിക്കൂർ ഭക്ഷണം കഴിക്കാതിരിക്കുന്ന ഒരു ഫാസ്റ്റിംഗ് രീതി ആണിത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ശരീരത്തിൽ സ്റ്റോർ ചെയ്ത കൊഴുപ്പിനെ ഗ്ളൂക്കോസ് ആക്കി മാറ്റുന്നു . ഇത് ശാസ്ത്രീയമായി തെളിയിച്ച ഒരു ചികിത്സാരീതിയാണ്. എന്നാൽ ഇത് ചെയ്യുന്നതിന് മുമ്പ് മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഇല്ല എന്ന് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്. മൂന്നാഴ്ചയിൽ ഒരിക്കൽ ഫ്രൂട്ട് ഫാസ്റ്റിംഗ് ചെയ്യുന്നത് ബെല്ലി ഫാറ്റ് കുറയ്ക്കാൻ സഹായിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top