കേരളത്തിലെ ഫുട്‌ബോൾ പ്രേമികളെ എല്ലാം ഏറെ വേദനയിൽ ആഴ്‌ത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് തോൽവി നേരിട്ടത്. കൊമ്പൻമാർക്ക് പിന്തുണയ്ക്കാൻ താരരാജാവ് എത്തുന്നുവെന്ന് വാർത്തകളൊക്കെ ഉണ്ടായിരുന്നു. എന്നാൽ എല്ലാവരെയും വേദനയിൽ ആക്കി തന്നെയായിരുന്നു ഇന്നലെ ബ്ലാസ്റ്റേഴ്സിന്റെ പരാജയം നടന്നത്. അതിനിടയിൽ മറ്റൊരു നോവുള്ള വാർത്ത കൂടിയാണ് ശ്രദ്ധനേടുന്നത്. എന്തായാലും ഗോവയിൽ പോയി കളി കാണും, ബ്ലാസ്റ്റേഴ്സിനെ ആണ് ഇഷ്ടം, ഹൈദരാബാദിനോടും ഇഷ്ടമാണ്. ആര് ജയിക്കുമെന്നത് ഇപ്പോൾ തനിക്ക് ഒരു കൺഫ്യൂഷനാണ്. കഴിഞ്ഞദിവസം മനോരമ ന്യൂസിനോട് ജംഷീർ എന്ന ചെറുപ്പക്കാരൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ നൊമ്പരമാകുന്നത്.
ഗോവയിലേക്കുള്ള യാത്രയ്ക്കിടയിലെ അപകടത്തിൽ ജംഷീറും സുഹൃത്തും മരിക്കുകയും ചെയ്തു. ഐഎസ്എൽ ഫൈനൽ ആവേശത്തിൽ നിൽക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ആരാധകർക്കും ആ നിമിഷം ഒരു നൊമ്പരം ആയി മാറുകയായിരുന്നു. ഫുട്ബോൾ ആരാധകരായിരുന്നു രണ്ട് യുവാക്കളും. അവരുടെ മരണം വല്ലാത്തൊരു ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
കാസർകോട് ഉദുമപള്ളത്ത് ബൈക്കിൽ മിനിലോറിയിടിച്ച് ആണ് രണ്ട് യുവാക്കൾ മരിച്ചത്. ഐഎസ്എൽ ഫൈനൽ കാണാൻ ഗോവയിലേക്ക് ബൈക്കിൽ പോവുകയായിരുന്നു. മലപ്പുറം സ്വദേശികൾ ആയിരുന്നു ജംഷീറും മുഹമ്മദ് അശ്വിനും. മരണം രംഗബോധമില്ലാത്ത കോമാളിയാണ് എന്ന് പറയുന്നത് ചില സമയങ്ങളിൽ എങ്കിലും സത്യമായി വരാറുണ്ട്. ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് നമ്മെ തേടിയെത്തുന്ന ഒരു സുഹൃത്ത് എന്ന് വേണമെങ്കിൽ വിളിക്കാം. നമ്മുടെ ജീവിതം തന്നെ ആ ഒരു സുഹൃത്തിനെ കാത്തിരിക്കുന്നതാണല്ലോ. ബ്ലാസ്റ്റേഴ്സിന്റെ പരാജയത്തിന് ഒപ്പം തന്നെ ഈ ഒരു മരണവും കൊമ്പന്മാരുടെ ആരാധകർക്ക് വേദന പകരുന്നുണ്ട്. പലരുടെയും ഹൃദയം നുറുങ്ങുന്ന ഒരു വാർത്ത തന്നെയായിരുന്നു.
നിരവധി ആരാധകരാണ് ബ്ലാസ്റ്റേഴ്സിന് കേരളത്തിലുള്ളത്. ഗോവയിലേക്ക് പരിപാടി കാണുവാൻ വേണ്ടി എത്തിയതും നിരവധി പേരായിരുന്നു. അതുകൊണ്ടു തന്നെ ബ്ലാസ്റ്റേഴ്സിന്റെ പരാജയത്തിൽ അവരെക്കാൾ വേദനിക്കുന്ന നിരവധി ആളുകൾ ഉണ്ടായിരിക്കും എന്ന് പറയുന്നതാണ് സത്യം. എന്താണെങ്കിലും താൻ ഗോവയിൽ പോയി കളി കാണുമെന്നായിരുന്നു ജംഷീർ പറഞ്ഞിരുന്നത്. തനിക്ക് ഹൈദരാബാദിനെയും ബ്ലാസ്റ്റേഴ്സിനെയും ഇഷ്ടമായിരുന്നുന്നും തുറന്നു പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ഈ വാക്കുകളാണ് ഇപ്പോൾ ആരാധകരുടെ ഹൃദയത്തിൽ ഒരു നൊമ്പരകടൽ തന്നെ സൃഷ്ടിക്കുന്നത്.
കൊമ്പൻമാരോടുള്ള ആവേശം കൊണ്ട് തന്നെയായിരുന്നു ഗോവയിലേക്ക് അതിരാവിലെ തന്നെ ജംഷീറും സുഹൃത്തും പുറപ്പെട്ടത്. എന്നാൽ അവരയവിടെ കാത്തിരുന്നത് മറ്റൊരു ഒരു നൊമ്പരപ്പെടുത്തുന്ന സംഭവമായിരുന്നു. ഹൃദയം നുറുങ്ങിയ ആണ് ഓരോരുത്തരും ഈ വാർത്ത കേട്ടത്. ഫൈനൽ കാണാൻ ഗോവയിലേക്ക് ബൈക്കിൽ പോവുകയായിരുന്നു. മലപ്പുറം സ്വദേശികൾ ആയിരുന്നു ജംഷീറും മുഹമ്മദ് അശ്വിനും. മലപ്പുറം സ്വദേശികൾ ആയിരുന്നു ജംഷീറും മുഹമ്മദ് അശ്വിനും,ബൈക്കിൽ മിനിലോറിയിടിച്ച് ആണ് രണ്ട് യുവാക്കൾ മരിച്ചത്. ഒരു നോവായി മാറുന്നു ഈ രണ്ടുപേരും.
