Movlog

Movie Express

ഞാനുണ്ടെടാ കൂടെ എന്ന പറഞ്ഞ് കട്ടക്ക് കൂടെ നിന്ന ഈ സ്ത്രീയായിരുന്നു എന്റെ ധനം! സോഷ്യൽ മീഡിയയിൽ വൈറൽ ആയി ഹരീഷ് പേരടിയുടെ പോസ്റ്റ്

വിസ്മയയുടെ നിര്യാണത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് സ്ത്രീധനത്തെ കുറിച്ചുള്ള ചർച്ചകൾ ആണ്. നിരവധി പേരാണ് സ്ത്രീധനത്തെ കുറിച്ചും, കുറിച്ചുമുള്ള അനുഭവങ്ങളും നിലപാടുകളും വ്യക്തമാക്കി രംഗത്തെത്തുന്നത്. ഇപ്പോഴിതാ ഹരീഷ് പേരടിയുടെ ഏറ്റവും പുതിയ കുറിപ്പ് ആണ് ശ്രദ്ധേയമാവുന്നത്. വില്ലൻ വേഷങ്ങളിലൂടെയും മറ്റും മലയാളികൾക്ക് ഏറെ സുപരിചിതനായ താരം ആണ് ഹരീഷ് പേരടി. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ നിലപാടുകൾ തുറന്നു പറയാറുണ്ട്. ഇപ്പോഴിതാ തന്റെ ഭാര്യയെ കുറിച്ചും വിവാഹത്തെ കുറിച്ചും പങ്കു വെക്കുകയാണ് താരം.

വിവാഹ എഗ്രിമെന്റ് എഴുതാൻ കടം വാങ്ങിയ 100 രൂപയുമായിട്ടാണ് ഹരീഷ് ഭാര്യ ബിന്ദുവിനെ വിവാഹം കഴിക്കാൻ ഒരുങ്ങിയത്. ബിന്ദു ഹരീഷിന്റെ കൂടെ ഇറങ്ങി വരുമ്പോൾ അവർക്ക് സമ്പാദ്യങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. പിന്നീട് നാടകങ്ങളിലൂടെ ഹരീഷും കുട്ടികളെ നൃത്തം പഠിപ്പിച്ച് ബിന്ദുവും സമ്പാദിച്ചു തുടങ്ങി. ജീവിതത്തിൽ പ്രതിസന്ധി നിറഞ്ഞ ഘട്ടങ്ങളിൽ എല്ലാം തന്റെ ഒപ്പം കട്ടക്ക് കൂടെ നിന്ന ബിന്ദു എന്ന സ്ത്രീ തന്നെ ആണ് തന്റെ ധനം എന്ന് ഹരീഷ് പേരടി അഭിമാനത്തോടെ പറയുന്നു. 1993 ൽ ഡിസംബർ 3 നായിരുന്നു ഇവരുടെ വിവാഹം.

ജീവിക്കാനുള്ള ധൈര്യം ഉണ്ടെങ്കിൽ ജീവിതം പിന്നാലെ വരുമെന്ന് ഹരീഷ് പേരടി തന്റെ കുറിപ്പിലൂടെ പങ്കു വെച്ചു. ഒപ്പം “കലാനിധി” എന്ന തന്റെ വീടിന്റെ പാലുകാച്ചൽ കഴിഞ്ഞിട്ട് രണ്ടു വർഷം തികയുകയാണെന്നും, തന്നോട് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ജാതി മത ഭേദമന്യേ എല്ലാവരും തന്നെ അനുഗ്രഹിക്കണം എന്നും ഹരീഷ് തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു. സമകാലിക വിഷയങ്ങളിൽ എന്നും ശക്തമായി പ്രതികരിക്കുന്ന ഹരീഷിന്റെ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഹരീഷ് പങ്കു വെക്കുന്ന കുറിപ്പുകൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top