സമൂഹ മാധ്യമങ്ങൾ ഒരുപാട് പേരുടെ ജീവിതം ഒരു ദിവസം കൊണ്ട് മാറി മറയുന്നു .പത്രങ്ങളേയും ടി വി യെക്കാളും സ്വാധീനം ഇന്ന് സമൂഹ മാധ്യമങ്ങൾക്കുണ്ട്. സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നതിന് മുമ്പ് നിമിഷ നേരം കൊണ്ട് ആണ് ഒരു വാർത്ത പ്രചരിച്ച് വൈറൽ ആവുന്നു. സമൂഹ മാധ്യമങ്ങളിൽ ഒരു ഇടയ്ക്ക് തരംഗം ആയി മാറിയത് ഹനാൻ എന്ന മിടുക്കി ആയിരുന്നു .
കോളേജ് യൂണിഫോമിൽ മീൻ വിറ്റു കഷ്ടപ്പെട്ട് കുടുംബം പോറ്റുന്ന ഈ പെൺകുട്ടിയെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു .ജാതിയോ മതമോ നോക്കാതെ സഹായിക്കുന്നവരും അനുകമ്പ പ്രകടിപ്പിക്കുന്നവരും ആണ് മലയാളികൾ എന്ന് ഈ സംഭവം വീണ്ടും തെളിയിച്ചു.
കോളേജ് യൂണിഫോമിൽ പാലാരിവട്ടം തമ്മനം ജങ്ഷനിൽ മീൻ വിൽക്കുന്ന ഹനാന്റെ ചിത്രങ്ങൾ പെട്ടെന്ന് ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത് .സഹതാപത്തിന്റെയും അഭിനന്ദനങ്ങളുടെയും സന്ദേശങ്ങൾ ആയിരുന്നു അതിനു ശേഷം ഈ പെൺകുട്ടിയെ തേടിയെത്തിയത് .ഒരൊറ്റ ദിവസം കൊണ്ട് തന്നെ താരമായി മാറി ഹനാൻ .എന്നാൽ വാനോളം പുകഴ്ത്തിയവർ തന്നെ അടുത്ത ദിവസം ചവിട്ടി താഴ്ത്തുന്ന കാഴ്ചയായിരുന്നു പിന്നീട് അരങ്ങേറിയത്. എല്ലാം ഒരു നുണ കഥ ആണെന്ന് ആരോപിച്ചു ഹനാനിനെ ആക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന കുറിപ്പുകൾ ആണ് പിന്നീട് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത് .
ഒരുപാട് സൈബർ ആക്രമണങ്ങളും, വിമർശനങ്ങളും നേരിടേണ്ടി വന്നു ഹനാനിന്. ഒരു കാലത്ത് സമൂഹ മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത ഹനാനെ പിന്നീട് മലയാളികൾ അധികമൊന്നും കണ്ടില്ല. ജീവിതത്തിലെ പ്രതിസന്ധികളെ മറികടന്ന് വിജയിക്കുവാൻ ആയിരുന്നു ഹനാന്റെ ഉറച്ച തീരുമാനം എങ്കിലും, വിധി ഈ കൊച്ചു പെൺകുട്ടിക്ക് മുന്നിൽ ഓരോ വെല്ലുവിളികളും തടസങ്ങളും വീണ്ടും തീർത്തു കൊണ്ടേയിരുന്നു.
ഇടയ്ക്ക് വാഹനാപകടത്തിൽ അകപ്പെട്ട ഹനാൻ ഒരുപാട് കാലം ചികിത്സയിൽ ആയിരുന്നു. അങ്ങനെ പഠനത്തിന്റെ ഒരു വർഷം ഹനാന് നഷ്ടമായി. കെമിസ്ട്രിയിൽ ബിരുദം നേടിയതിന് ശേഷം ഇപ്പോൾ ബി എ മ്യൂസിക്കിന് ചേർന്നിരിക്കുകയാണ് ഹനാൻ.
വാഹനാപകടത്തെ തുടർന്ന് നട്ടെല്ലിന് പരിക്ക് പറ്റിയതിനാൽ മാർക്കറ്റിൽ പോയി മീൻ എടുക്കാനൊന്നും ഹനാനെ കൊണ്ട് സാധിക്കില്ല. അമിത ഭാരം എടുക്കരുത് എന്നാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. ഒരുപാട് സഹായ വാഗ്ദാനങ്ങൾ ലഭിച്ചിരുന്നെങ്കിലും അതിൽ മിക്ക ചെക്കുകളും മടങ്ങുകയായിരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ നിരവധി വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നു എങ്കിലും തന്റെ മനസാക്ഷിക്ക് നിരക്കാത്ത ഒന്നും താൻ പ്രവർത്തിച്ചിട്ടില്ലെന്ന് ഹനാൻ തുറന്നു പറയുന്നു.
ആരെയും ദ്രോഹിക്കാത്ത തന്നെ എല്ലാവരും എന്തിനാണ് വേദനിപ്പിക്കുന്നത് എന്ന് ഓർത്തു പലപ്പോഴും കരഞ്ഞിട്ടുണ്ടെന്നും ഹനാൻ വ്യക്തമാക്കി. എന്നാൽ ഒരുപാട് ആളുകൾ തന്നെ പിന്തുണച്ചും വരാറുണ്ടെന്ന് ഹനാൻ കൂട്ടിച്ചേർത്തു. ഹനാന്റെ വാക്കുകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്
