Movlog

Kerala

ഞങ്ങൾക്ക് ഇവിടെ ജീവിക്കണം ഇനി ഈ പരിപാടി ഇവിടെ നടക്കില്ല, പെൺവാണിഭ സംഘത്തെ പൂട്ടി നാട്ടുകാർ

നമ്മുടെ നാടിൻറെ മുഴുവൻ വളരെ മോശം അവസ്ഥയിൽ കൊണ്ടുചെന്ന് എത്തിക്കുന്നു ഒരു കാര്യമാണ് പെൺവാണിഭം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അത്തരത്തിൽ അന്യസംസ്ഥാന സ്ത്രീകളെ പോലും പെൺവാണിഭത്തിന് ആക്കുന്ന ഒരാളുടെ ബിസിനസ് നാട്ടുകാർ എല്ലാവരും കൂടി ചേർന്ന് പൂട്ടിക്കുന്ന ഒരു അവസ്ഥയാണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത്. ഇങ്ങനെയൊക്കെയുള്ള ആളുകളോട് ഇങ്ങനെ തന്നെ വേണം ചെയ്യുവാൻ എന്നും ആളുകൾ പറയുന്നുണ്ട്. ശരിക്കും വളരെ മോശമായ ഒരു രീതി തന്നെയാണ് ഇത്. സ്ത്രീകളെ വെറും കച്ചവടച്ചരക്കുകൾ ആക്കി മാറ്റുക. എത്ര മോശമായ ഒരു രീതിയാണ്. അന്യ സംസ്ഥാനത്തു നിന്നുള്ള പെൺകുട്ടികളെ ഇതിനായി ഉപയോഗിക്കുന്നു എന്ന് പറയുമ്പോൾ അവരുടെ അവസ്ഥ മുതലെടുക്കുകയാണ് എന്ന് പറയാതെ പറയേണ്ടിയിരിക്കുന്നു.

ഇങ്ങനെ ഒരു അവസ്ഥയിലേക്ക് ഓരോ സ്ത്രീകളെയും കൊണ്ടുചെന്നെത്തിക്കുന്നത് അവരുടെ സാഹചര്യം ആയിരിക്കാം. എന്ത് ഉദ്ദേശിച്ചിട്ടാണ് ഇങ്ങനെ ചെയ്യുന്നത്, അത് വളരെ മോശം ആണ്. ഇവിടെ സ്ത്രീകൾ പറയുന്നത് ഞങ്ങൾക്ക് ഇവിടെ ജീവിക്കണം ഇനി ഈ പരിപാടി ഇവിടെ നടക്കില്ല. നാളെ ഞങ്ങൾക്ക് പ്രശ്നം ഉണ്ടാകും. അങ്ങനെ പറഞ്ഞുകൊണ്ട് സ്ത്രീകൾ തന്നെ ഇതിന് ഒരു അന്ത്യം കുറിക്കുന്നതാണ്. ഇത്തരം മോശം പ്രവർത്തികൾക്ക് വേണ്ടി എപ്പോഴും ഇറങ്ങേണ്ടത് സ്ത്രീകൾ തന്നെയാണ്. സ്ത്രീകൾ തന്നെ ഇത് പറ്റില്ല എന്നൊരു നിയമം കൊണ്ടുവരികയാണെങ്കിൽ ഇത്തരത്തിലുള്ള പല കാര്യങ്ങളും ഒതുങ്ങി മാറുന്നത് സത്യമാണ്.

നമ്മൾ കണ്ടതാണ് പങ്കാളികളെ പരസ്പരം പങ്കുവയ്ക്കുന്ന ഒരു കേസ് ഉണ്ടായിരുന്നു, ആ സമയത്ത് സ്ത്രീകൾ തന്നെയായിരുന്നു അതിശക്തമായ രീതിയിൽ രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീ തന്നെ ആണ് തുറന്നു പറഞ്ഞതും. ഭാര്യയായ പെൺകുട്ടി തന്നെയായിരുന്നു. അതുപോലെ ഓരോരുത്തരും ഇങ്ങനെ തുറന്നു പറയാൻ തുടങ്ങിയാൽ പലരും പെട്ടുപോകും എന്നുള്ളത് ഉറപ്പാണ്. സ്ത്രീകളൊന്നും വെറും കച്ചവടതിന് വേണ്ടിയുള്ളതല്ലന്ന് ഇനിയെങ്കിലും ഇത്തരക്കാർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയാണ് വേണ്ടത്. അത് ഇവിടെ ഒരുപറ്റം നാട്ടുകാർ ചേർന്ന് ഇവരുടെ ഈ ഒരു ബിസിനസ് പൂട്ടിക്കുന്നതാണ് കാണാൻ സാധിക്കുന്നത്.

എന്തുകൊണ്ടാണ് നമ്മുടെ രാജ്യം പോകുന്നത് എന്ന് മനസ്സിലാക്കുന്ന പോലുമില്ല. ഇങ്ങനെയൊക്കെ ചിന്തിക്കാൻ സാധിക്കുന്ന ഒരു അവസ്ഥയിലേക്ക് നമ്മുടെ രാജ്യം എത്തിയല്ലോ എന്ന് ഓർക്കുമ്പോൾ ഒരു വല്ലാത്ത വേദനയാണ് ആളുകൾക്ക് തോന്നുന്നത്. പല സ്ത്രീകളും അവരുടെ സമ്മതത്തോടെയാണ് ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നത് എന്നതാണ് അതിലും വേദന നടക്കുന്ന കാര്യം. ഒരു പക്ഷെ അവരുടെ അവസ്ഥകൾ ആയിരിക്കാം അതിൽ അവരെ നിർബന്ധിക്കുന്നത്. എന്ത് തന്നെയായാലും മറ്റുള്ളവർക്ക് എല്ലാം മോശമെന്നും മനസ്സിലാക്കാൻ സാധിക്കുന്ന ഈ ഒരു അവസ്ഥ പൂർണമായും ഇല്ലാതാക്കുക തന്നെയാണ് വേണ്ടത്.

ഇത്തരത്തിൽ സ്ത്രീകളെ ഉപയോഗിച്ചു ജീവിക്കുന്ന ആളുകളുടെ വരുമാനമാർഗ്ഗം ഇതുപോലെതന്നെ നിർത്തുക തന്നെയാണ് വേണ്ടത്..അവർക്കുള്ള ഏറ്റവും വലിയ ശിക്ഷയും അത് തന്നെയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top