ഓരോ ദിവസം കഴിയുമ്പോളും തന്റെ ലിംഗം വലുതായി വരുന്നത് ഇരുപത്തിനാലുക്കാരനായ ജോൺ ശ്രെദ്ധിക്കാൻ തുടങ്ങി. ലിംഗം വീർക്കുകയും സഹിക്കാനാകാത്ത വേദനയും കാരണം ജോൺ ആശുപത്രിയിൽ പോവുകയായിരുന്നു. ” ലിംഗം ഓരോ ദിവസം കഴിയുമ്പോളും വലുതാവുന്നത് അനുഭവപ്പെട്ടു. ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോൾ ഇരട്ടി വലുപ്പമായി…” ജോൺ പറയുന്നു. ഹാരിസ് ഹെൽത്ത് സിസ്റ്റം ബെൻ ടൗബ് ഹോസ്പിറ്റൽ ജനറൽ എമെർജെൻസി മേധാവി ഡോക്ടർ നിലാംഗ് പട്ടേലാണ് കാരണവും തേടിയെത്തിയ ജോണിനെ പരിശോധിക്കുന്നത്.
ലിംഗത്തിന്റെ അഗ്രഭാഗത്തുള്ള രക്തയോട്ടം നിലച്ചിരിക്കുകയാണ്. ഇതിനു കേട് സംഭവിച്ചിരിക്കുന്നു. ടിഷ്യൂ ബാക്റ്റീരിയ അനുബാധയ്ക്ക് കാരണമാവുമെന്ന് ഡോക്ടർ നിലാംഗ് പട്ടേൽ വെക്തമാക്കി. അലർജി, ലൈംഗിക ബന്ധത്തിൽ നിന്നുമുണ്ടാവുന്ന പരിക്ക്, മോശമായ ശുചിത്വം, അണുബാധ എന്നീ കാരണങ്ങൾ കൊണ്ടാണ് ലിംഗം വീർത്തതെന്ന് സംശയിച്ചു എന്ന് ജോൺ ഡോക്ടറിനോട് പറയുന്നു. രണ്ടാഴ്ച്ചയായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ല എന്ന് ജോൺ തുറന്നു പറഞ്ഞു. ലിംഗത്തിൽ കഠിനമായ വേദന അനുഭവപ്പെട്ടപ്പോൾ ആ വേദനയുടെ കാഠിന്യം കുറയ്ക്കാൻ വേണ്ടി ചില മരുന്നുകൾ കഴിച്ചിരുന്നു എന്ന് ജോൺ കൂട്ടിചേർത്തു.
പെനൈൽ ഡ്രയിനെജ് ചെയ്യുന്നത് ലിംഗത്തിന്റെ വീക്കം കുറയ്ക്കാൻ സഹായിക്കുമെന്ന് ഡോക്ടർ ശുപാർശ ചെയ്തു. അങ്ങനെ ഒടുവിൽ ഡോക്ടർ ലിംഗത്തിനു അനസ്തേഷ്യ നൽകി ലിംഗത്തിന്റെ ചുറ്റും മരവിപ്പിച്ചു. അതിനു ശേഷം ലിംഗത്തിൽ അധിക ഫ്ലൂയിഡ് ഡോക്ടർ തന്നെ നീക്കം ചെയ്‌തു കളഞ്ഞു. ഫ്ലൂയിഡ് മുഴുവൻ മാറ്റിയപ്പോൾ ലിംഗം സാധാരണ അവസ്ഥയിലായിയെന്ന് ജോൺ പറയുന്നു. ഡിസ്‌ക്കവെറി പ്ലസിൽ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി സീരിസിലെ ദിസ് കേമം ഔട്ട് ഓഫ് മീ എന്ന പരിപാടിയിലാണ് ജോൺ ഈ കാര്യം തുറന്നു പറഞ്ഞത്.
നമ്മളുടെ സ്വകാര്യ ഭാഗങ്ങളിലെ ഏറ്റവും പ്രാധാന്യമാണ് ലിംഗം. നല്ല രീതിയിൽ ശുചിത്വം ചെയ്തു പോവുകയാണെങ്കിൽ ഒരു പ്രശ്നം ഇല്ലാതെ മുന്നോട്ട് പോവാം. അല്ലെങ്കിൽ ജോൺ അനുഭവപ്പെട്ട പ്രശ്നങ്ങളിലൂടെ കടന്നു പോവേണ്ടി വരുമെന്നാണ് ഇതിൽ നിന്നും മനസ്സിലാവുന്നത്. നമ്മളുടെ സ്വകാര്യ ഭാഗങ്ങളിൽ ചെറിയ രീതിയിൽ പോലും എന്തെങ്കിലും പ്രശ്നം വന്നു കഴിഞ്ഞാൽ ഉടനെ തന്നെ വൈദ്യകനെ സമീപിക്കേണ്ടതാണ്.
