Movlog

Kerala

മയോ ക്ലിനിക്കിൽ വെച്ച് മാത്യു സ്റ്റീഫൻ ഡോക്ടർ വഴിയാണ് പിണറായി പിസിക്കുള്ള അറസ്റ്റ് നടപടികൾ തുടങ്ങി വെച്ചത്.. നല്ലൊരു പെരുന്നാളായിട്ട് നാട്ടുകാരെകൊണ്ട് അമ്മയ്ക്ക് വിളിപ്പിക്കരുത് – പോസ്റ്റ്

പി സി ജോർജിന്റെ അറസ്റ്റിൽ ഷെറിൻ ജോർജ് പങ്കുവെച്ച വാക്കുകൾ ശ്രദ്ധേയമാകുകയാണ്. അമേരിക്കയിൽ ചികിത്സയിൽ പോയിരിക്കുന്ന മുഖ്യമന്ത്രിയുടെ പേരും വെച്ച് നാട്ടിൽ ഇപ്പോഴും ഇടയ്ക്ക് തലപൊക്കുന്നു ഒരാളായിട്ടാണ് കെ.ടി.ജലീല് നെ കാണുന്നത് എന്ന് പോസ്റ്റിലൂടെ വ്യക്തം. പി സി യുടെ അറസ്റ്റ് സംഭവിച്ച ശേഷം കെ.ടി.ജലീല് പറഞ്ഞ പ്രസ്താവന എടുത്ത് എയറിൽ കയറ്റിയാണ് ഷെറിൻ ജോർജ് ന്റെ പോസ്റ്റ് എത്തിയിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ ” തോന്നിവാസങ്ങള്‍ പുലമ്പുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പാണ്; പിണറായി വേറെ ലെവലാണെന്ന് കെ.ടി.ജലീല്.. മയോ ക്ലിനിക്കിൽ വെച്ച് മാത്യു സ്റ്റീഫൻ ഡോക്ടർ വഴിയാണ് പിണറായി പിസിക്കുള്ള അറസ്റ്റ് നടപടികൾ തുടങ്ങി വെച്ചത്..
ജലീലെ, ലേശം ഉളുപ്പ് നല്ലൊരു പെരുന്നാളായിട്ട് നാട്ടുകാരെകൊണ്ട് അമ്മയ്ക്ക് വിളിപ്പിക്കരുത് നീ പോ!

വിഷപ്പാമ്പുകൾ ഇവിടെ ശബ്ദം ഉയർത്തരുത്. ഇത് ശ്രീനാരായണഗുരുവിന്റെയും മന്നത്ത് പത്മനാഭന്റെയീം ചവറ അച്ഛൻറെയും അൽഫോൻസാമ്മയുടെയും ശിഹാബ് തങ്ങളുടെയും മണ്ണാണ്. UDFന്റെ പുലിക്കുട്ടികൾ നടത്തിയ സമ്മർദ്ദം ഫലം കണ്ടു. പി സി ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പിസി ജോർജ് മാപ്പ് പറഞ്ഞാൽ മതി എന്നുപറഞ്ഞ സിപിഎം തീരുമാനം മടക്കി പോക്കറ്റിൽ വച്ചു. അതേ സിപിഎം ഭരിക്കുന്ന പിണറായി വിജയൻറെ പോലീസ് പിസി ജോർജിനെതിരെ കേസ് എടുത്തു.

വർഗീയതക്കെതിരെ പോരാടാൻ ഇവിടെ കോൺഗ്രസ് മാത്രമേയുള്ളൂ എന്ന് തെളിഞ്ഞു. കേരളത്തിൽ വർഗീയതയ്ക്ക് വെള്ളം കോരാൻ സിപിഎമ്മിനെ കോൺഗ്രസ് അനുവദിക്കില്ല എന്ന ഈ ചെറുപ്പക്കാരൻ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തി. വലിയ പ്രതീക്ഷയാണ് ഇവർ മുന്നോട്ടു വയ്ക്കുന്നത്. ഡിവൈഎഫ്ഐ രംഗത്തെ വന്നില്ല. പക്ഷേ വർഗീയവാദി ജോർജിനെതിരെ കേസ് എടുക്കുക. കോൺഗ്രസിൻറെ കുട്ടികൾ വിളിച്ച മുദ്രാവാക്യം കേരളം മുഴുവൻ ഏറ്റെടുത്തു. അഭിനന്ദനങ്ങൾ ”

എന്തൊക്കെ ആയാലും കേരളം ഒന്നടങ്കം ആഗ്രഹിച്ച കാര്യമായിട്ടാണ് നിലവിൽ പി സിയുടെ അറസ്റ്റ്നോടുള്ള പ്രതികരണം വന്നു കൊണ്ടിരിക്കുന്നത്. നിലവിൽ തിരുവനന്തപുരം ഫോർട്ട് പോലീസ് പി സി യെ ഇരാറ്റുപേട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ട് പോയികൊണ്ടിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top