Movlog

Kerala

മകളെ കൂട്ടിയാണ് വിവാഹത്തിന് ഇറങ്ങിയത് – എന്നാൽ പകുതിക്ക് വെച്ച് വീട്ടിലേക്ക് തിരിച്ചു വന്ന ഭാര്യ കണ്ടത്

സ്വന്തം ഭർത്താവിനെ കൊന്ന രാക്ഷസി, ഇവളൊക്കെ മനുഷ്യ ജന്മം ആണോ, ആ കുഞ്ഞിനെ പോലും ഓർത്തില്ലല്ലോ തുടങ്ങി ഓരോ കുത്തുവാക്കുകളും പരിഹാസങ്ങളും കാതിൽ വന്നു കേൾക്കുമ്പോഴും മീര ചിരിക്കുമായിരുന്നു. നീതി നിഷേധിക്കപ്പെട്ട ഒരുപാട് ജന്മങ്ങൾ തനിക്ക് മുൻപും ഉണ്ടായിട്ടില്ലേ എന്ന ഭാഗത്തിൽ അവൾ ചിരിച്ചു കൊണ്ടിരുന്നു. കോടതി മുറിയിൽ വിചാരണ നടത്തിയപ്പോൾ അവൾ മൗനം പാലിച്ചു. ഈ ലോകത്തോട് തനിക്ക് ഒന്നും പറയാനില്ല എന്ന ഭാവത്തിൽ.

പ്രായം 35 കഴിഞ്ഞിരുന്നു. ആ കണ്ണുകളിലെ നിസ്സംഗത ആരെയും അതിശയിപ്പിക്കും ആയിരുന്നു. ഈ സാധു സ്ത്രീക്ക് ഒരാളെ കൊല്ലാൻ കഴിയുമോ എന്ന് തുടങ്ങി നൂറു ചോദ്യങ്ങൾ പലർക്കും തോന്നി. കോടതിമുറിയിൽ ആർത്തട്ടഹസിച്ച് അവൾ എന്തെല്ലാമോ പുലമ്പി. ഭ്രാന്തി എന്നവളെ എല്ലാവരും മുദ്രകുത്തി. ഭ്രാന്തിന് ചികിത്സിക്കുന്ന ഡോക്ടർക്ക് അവളുടെ ഭൂതകാലം അറിയാൻ ആകാംഷയായി. മാധ്യമങ്ങളുടെ സെൻസേഷൻ ന്യൂസിൽ നിന്നും അല്ലാതെയും അവളെക്കുറിച്ച് ഡോക്ടർ അന്വേഷിച്ചു.

ഒരു ഇടത്തരം വീട്ടിൽ ജനിച്ചുവളർന്ന ആളാണ് മീര. അച്ഛനും അമ്മയും സ്കൂൾ ടീച്ചർമാർ ആയിരുന്നു. അനിയൻ കോളേജിൽ പഠിക്കുന്നു. ജാതക ദോഷത്തിന്റെ പേരിൽ നേരത്തെ തന്നെ മീരയുടെ വിവാഹം വീട്ടുകാർ നടത്തി. ഒരുപാട് പ്രായക്കൂടുതലുള്ള ഒരാളുമായിട്ട് ആയിരുന്നു മീരയുടെ വിവാഹം നടത്തിയത്. 12 വർഷത്തിന്റെ ദാമ്പത്യ ജീവിതത്തിന് ശേഷം സ്വന്തം രതിസുഖം തേടി കാമുകന് ഒപ്പം പോവാനായി ഭർത്താവിനെ കൊന്ന ഭാര്യ എന്നായിരുന്നു മീരയെ കുറിച്ച് പിന്നീട് വാർത്തകൾ വന്നത്.

വിചാരണ വേളയിൽ അസ്വാഭാവികമായ മീരയുടെ സ്വഭാവം കണ്ട് ജഡ്ജിമാർ മനോരോഗ ചികിത്സയിലേക്ക് അയയ്ക്കാൻ നിർദ്ദേശിച്ചു. പലപ്പോഴും സമൂഹത്തിലെ ഭ്രാന്ത് പിടിച്ച ചെന്നായ്ക്കളുടെ ശിക്ഷ അനുഭവിക്കേണ്ടി വരുന്നത് ഇതുപോലെയുള്ള ആട്ടിൻകുട്ടികൾ ആണ്. വർഷങ്ങൾ നീണ്ട വൈദ്യസേവനത്തിൽ ഒരുപാട് രോഗികളെ കണ്ടെങ്കിലും മീരയോട് വല്ലാത്ത ആത്മബന്ധം തോന്നി ഡോക്ടർക്ക്.

മീരയുടെ മൗനം ചികിത്സയെ പോലും ബാധിച്ചിരുന്നു. എന്നാൽ ദിവസങ്ങൾക്കു ശേഷം ഡോക്ടറെ സ്വന്തം കൂടപ്പിറപ്പിനെ പോലെ തോന്നി അവളുടെ മനസ്സു തുറന്നു. ആരോടെങ്കിലും മനസ്സിലുള്ളത് പറഞ്ഞ് ചങ്കുപൊട്ടി കരയണമെന്ന് തോന്നിയിട്ട് ദിവസങ്ങൾ ഒരുപാട് ആയി എന്ന് അവൾ പറഞ്ഞു. ഭർത്താവിനെ കൊന്നത് മീര ആണെന്ന് അവൾ ഡോക്ടറോട് സമ്മതിച്ചു. കലി അടങ്ങുന്നത് വരെ അവൾ അയാളെ വെട്ടിക്കൊല്ലുകയായിരുന്നു.

അങ്ങനെ ചെയ്തതിന് ഒരു സങ്കടം ഇല്ല എന്ന് പറഞ്ഞിരുന്നെങ്കിലും അവളുടെ കണ്ണുകളിൽ നിന്നും ധാരയായി കണ്ണുനീർ ഒഴുകി. ഹൈസ്കൂൾ മാഷായിരുന്നു മീരയുടെ ഭർത്താവ്. സ്നേഹസമ്പന്നമായ ദാമ്പത്യജീവിതം ആയിരുന്നു അവരുടേത്. ശ്രീകുമാറിന്റെ ഭാര്യ എന്ന് അഭിമാനത്തോടെ അവൾ പറഞ്ഞു നടന്നു. എപ്പോഴും അച്ഛനെ കുറിച്ച് വാതോരാതെ പറയുമായിരുന്നു മകൾ. കാലങ്ങൾ പോയപ്പോൾ ശ്രീകുമാർ പേരെടുത്ത കണക്ക് മാഷായി മാറി. മകൾ ആരതിക്ക് 11 വയസ്സും ആയി.

സഹപ്രവർത്തകർക്കും രക്ഷകർത്താക്കളും ഏറ്റവും വിശ്വസ്തനായ ഒരു അധ്യാപകനായിരുന്നു ശ്രീകുമാർ. ഒരുപാട് വീടുകളിൽ ട്യൂഷൻ എടുത്ത് കഴിഞ്ഞ് വീട്ടിൽ എത്തുമ്പോഴേക്കും നേരം രാത്രി ആയിട്ടുണ്ടാവും. ഒരിക്കൽ ശ്രീകുമാറിന്റെ ഓഫീസ് മുറി വൃത്തിയാക്കുന്നതിനിടയിൽ മീരയ്ക്ക് ഒരു പെൺകുട്ടിയുടെ ഫോട്ടോ ലഭിച്ചു. തീർത്തും നഗ്നയായ ഒരു പെൺകുട്ടിയുടെ ചിത്രം. ഒന്നിനുപുറകെ ഒന്ന് ആയി ഒരുപാട് പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ അവിടെ കണ്ടു.

മനസ്സിൽ സൂക്ഷിച്ചിരുന്ന വിഗ്രഹമുടയുന്നത് അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. ജോലി തിരക്കുകളുണ്ടെന്ന് പറഞ്ഞ് ഒരുപാട് സമയം ആ മുറിയിൽ ശ്രീ ചിലവിടുമായിരുന്നു. ആ ഫോട്ടോകൾ ആരുടെ ആയിരിക്കും എന്ന ചിന്തകൾ മീരയെ വല്ലാതെ അലട്ടി. തിരിച്ചെത്തിയപ്പോൾ ഒന്നും അയാളോട് ചോദിച്ചില്ല. പിന്നീട് അങ്ങോട്ടേക്ക് അയാൾ തൊടുമ്പോൾ അവൾക്ക് അറപ്പു തോന്നും ആയിരുന്നു. അങ്ങനെ ദിവസങ്ങൾ കടന്നു പോയി.

ഒരു ദിവസം, ഇന്ന് വീട്ടിൽ നിന്നുമാണ് ട്യൂഷൻ എന്ന് അയാൾ പറഞ്ഞപ്പോൾ അവൾ ഒന്നും പറഞ്ഞില്ല. അങ്ങനെ ഒരു പെൺകുട്ടി വീട്ടിലേക്ക് വന്നു. എവിടെയോ കണ്ട മുഖം എന്ന മീരയ്ക്ക് തോന്നി. അവൾ ഫോട്ടോയിൽ കണ്ട പെൺകുട്ടിയായിരുന്നു മുന്നിൽ നിൽക്കുന്നത്. ശ്രീകുമാറിന്റെ ക്ലാസിൽ പഠിക്കുന്ന അർച്ചന എന്ന പെൺകുട്ടിയായിരുന്നു അവൾ. ചായയുമായി കണക്ക് പഠിപ്പിക്കുന്ന മുറിയിലേക്ക് പോയപ്പോൾ കരുതിയതു പോലെ അവിടെ ഒന്നും സംഭവിച്ചില്ല.

ചായയുമായി വന്ന മീരയെ നോക്കി കൊണ്ട് ഇവർക്ക് മാനേഴ്സ് ഇല്ലേ എന്ന് അവൾ പറഞ്ഞപ്പോൾ പച്ചയ്ക്ക് കത്തിക്കാനുള്ള ദേഷ്യമാണ് തോന്നിയത്. മുറിയിലേക്ക് ശ്രീകുമാർ എത്തിയപ്പോൾ മനസ്സിലുണ്ടായിരുന്ന എല്ലാ ദേഷ്യവും അയാളോട് കാണിച്ചു. അന്നു വരെ കണ്ടിട്ടില്ലാത്ത ഒരു ശ്രീകുമാറിനെ ആയിരുന്നു അവൾ പിന്നീട് കണ്ടത്. ഇത് പുറത്തുപറഞ്ഞാൽ മീരയെയും മകളെയും വകവരുത്തുമെന്ന് അയാൾ പറഞ്ഞു. എങ്ങനെയെങ്കിലും അയാളുടെ കെണിയിൽ നിന്നും മകളുടെ പ്രായമുള്ള ആ കുട്ടികളെ രക്ഷിക്കണമെന്ന ചിന്ത മാത്രമായിരുന്നു മീരയ്ക്ക്.

പിന്നീട് ആഴ്ചകളും മാസങ്ങളും കടന്നുപോയി. അങ്ങനെ ഒരു ദിവസം ബന്ധുവിന്റെ വിവാഹത്തിനായി ആരതിയും മീരയും പോവുകയായിരുന്നു. ജോലിത്തിരക്ക് കാരണം ശ്രീകുമാർ വന്നില്ല. പെട്ടെന്ന് മകൾക്ക് വയ്യാതെ ആയതോടെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച് വീട്ടിൽ നിന്നും സാധനങ്ങൾ എടുക്കാൻ മീര വീട്ടിലേക്ക് തിരിച്ചു പോയി. വാതിൽ പകുതിയേ ചാരിയിരുന്നുള്ളൂ. ഓടി ശ്രീകുമാറിന്റെ മുറിയിൽ എത്തിയപ്പോൾ ആരുടെയെല്ലാമോ കരച്ചിലുകളും ശ്രീയുടെ അട്ടഹാസവും കേൾക്കാമായിരുന്നു.

ആ ജനലിലൂടെ കണ്ട കാഴ്ചയിൽ അവൾ ഇല്ലാതായി. അർദ്ധനഗ്നയായ അവസ്ഥയിൽ രണ്ടു പെൺകുട്ടികൾ. ശ്രീ അവരെ ബലപ്രയോഗത്തിലൂടെ വരുതിയിലാക്കാൻ ശ്രമിക്കുകയായിരുന്നു. മദ്യം കുടിപ്പിക്കാൻ നിർബന്ധിക്കുന്നു. ആ കുട്ടികളെ അയാൾ കൊല്ലാക്കൊല ചെയ്യുന്നത് നോക്കി നിൽക്കാൻ കഴിയുമായിരുന്നില്ല. അടുക്കളയിൽ നിന്നും വാക്കത്തി എടുത്ത് അവിടെ ചെന്ന് വാതിലിൽ മുട്ടി. ഒരു നിമിഷം പകച്ചു നിന്ന് എങ്കിലും ആ കുട്ടികളെ മുറിക്ക് പുറത്താക്കി വാതിലടച്ചു.

ഒരു കൂസലുമില്ലാതെ അയാൾ മീരയെ അടിക്കാൻ നോക്കി. ഒടുവിൽ കയ്യിലുണ്ടായിരുന്ന വാക്കത്തി എടുത്ത് അയാളെ വെട്ടാൻ ശ്രമിച്ചു. ചോരയിൽ കുളിച്ചു കിടന്ന അയാളെ വീണ്ടും വീണ്ടും അവൾ വെട്ടി. അയാളോട് അവൾക്ക് ഒരു സഹതാപവും തോന്നിയില്ല. പാവപ്പെട്ട കുട്ടികളെ നശിപ്പിച്ചതിന്, അവളോട് ചെയ്ത വഞ്ചനയ്ക്ക് അവൾ അയാളെ വെട്ടി വെട്ടിക്കൊന്നു. എന്നാൽ അയാളുടെ കാര്യങ്ങൾ പുറത്ത് അറിയിക്കും എന്ന് കരുതി അതിനു മുമ്പു തന്നെ മീര ദുർനടത്തിപ്പുകാരി ആണെന്ന് അയാൾ മറ്റുള്ളവരോട് പറഞ്ഞു വച്ചിരുന്നു.

അതുകൊണ്ട് മീര അയാളെ കൊന്നതിന് പലരും പല കഥകളായിരുന്നു പ്രചരിപ്പിച്ചത്. അതിലൊന്നായിരുന്നു അവിഹിതം. അയാളുടെ വീട്ടുകാർ മീരയ്ക്കെതിരെ കേസ് കൊടുത്തു. മീരയുടെ മകളും വീട്ടുകാരും പോലും തള്ളിപ്പറഞ്ഞു. മീരയെ പോലെ എത്രയോ പേർ ജയിലിലെ ഇരുമ്പഴിക്കുള്ളിൽ നീതികിട്ടാതെ കഴിയുന്നുണ്ട്. മീരയുടെ കഥ ഒരു ഓർമ്മപ്പെടുത്തൽ ആണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top