Movlog

Faith

ഇതുപോലൊരു ഉചിതമായ തീരുമാനം അന്ന് എടുത്തത് കൊണ്ടാണ് ഇപ്പോഴും സന്തോഷമായി ജീവിക്കുന്നത് !

കേരളക്കരയെ നൊമ്പരപ്പെടുത്തിയിരിക്കുകയാണ് സ്ത്രീധനത്തിന്റെ പേരിൽ ജീവൻ വെടിഞ്ഞ വിസ്മയ. ഇരയായ സഹോദരിക്ക് നീതി ലഭിക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ മാധ്യമങ്ങളും സർക്കാരും. സമൂഹമാധ്യമങ്ങളിൽ സ്ത്രീധനവുമായി ബന്ധപ്പെട്ട ചർച്ചകൾ ആണ് ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. വിവാഹ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ സ്ത്രീകൾ എങ്ങനെ നേരിടണമെന്നും മാതാപിതാക്കൾ എങ്ങനെയാണ് ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്നും ഉള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. അതിനോടൊപ്പം ശ്രദ്ധേയമായ ഒരു കാര്യമാണ് ഉചിതമായ സമയത്ത് വിവാഹത്തിൽ നിന്നും പിന്മാറിയ മഞ്ജുവിന്റെയും റിമയുടെയും തീരുമാനം. ഹരിനാരായണൻ പങ്കുവെച്ച ഒരു കുറിപ്പിലാണ് ഈ താരങ്ങളുടെ തീരുമാനത്തെക്കുറിച്ച് പങ്കുവെച്ചത്.

ഉചിതമായ ആ തീരുമാനം ഒന്നു കൊണ്ടു മാത്രമാണ് അവർ ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നത്. നമ്മൾ ആദ്യം കേൾക്കുന്ന പേര് ഒന്നുമല്ല വിസ്മയയുടെത്. കഴിഞ്ഞ വർഷം ഉത്രജ ആയിരുന്നെങ്കിൽ ഈ വർഷം അത് വിസ്മയ ആണെന്ന് മാത്രം. ഭർത്തൃവീട്ടിൽ ഗാർഹിക അനുഭവിക്കുന്നുണ്ടായിരുന്നു എന്ന് വിസ്മയയുടെ മാതാപിതാക്കൾക്കും അറിയാമായിരുന്നു. വീട്ടിലേക്ക് വന്നു നിൽക്കാൻ അവർ പറഞ്ഞതുമാണ്. എന്നാൽ സമൂഹം എന്ത് കരുതും എന്ന് കരുതി പിടിച്ചു നിൽക്കുകയായിരുന്നു വിസ്മയ. കാറിന് പകരം പണം ആയിരുന്നു വേണ്ടത് എന്ന ഒറ്റക്കാരണം കൊണ്ട് ഭർത്താവ് മുഖത്ത് എല്ലാം ആ പെൺകുട്ടി സഹിച്ചു ജീവിച്ചു. എന്തിനാണ് പെൺകുട്ടികൾ ഇത്തരം റിലേഷൻഷിപ്പുകളിൽ തുടരുന്നത്.

കഴിഞ്ഞ വർഷം ആയിരുന്നു ഇവരുടെ വിവാഹം. ഒരു വർഷത്തോളമായി കടുത്ത മാനസിക ശാരീരിക ആയിരുന്നു വിസ്മയ കടന്നുപോകുന്നത്. വിസ്മയയുടെ അനുഭവം ഒരുപാട് ചോദ്യങ്ങൾ ആണ് നമ്മുടെ സമൂഹത്തിൽ ഉയർത്തുന്നത്. ഒരുപാട് തിരിച്ചറിവുകളും ആണ് ഇതിലൂടെ നമ്മൾ ഉണ്ടാക്കേണ്ടത്. മകൾ വിവാഹം കഴിച്ചു പോയാലും അവളുടെ വീട് ഒരിക്കലും അവൾക്ക് ഒരു അതിഥി വീട് ആകരുത്. അവളുടെ വീട്ടിൽ സ്വന്തം മുറി അവൾക്ക് എന്നും ഉണ്ടായിരിക്കണം. പാരമ്പര്യവും മറ്റുള്ളവരുടെ സന്തോഷവും സമൂഹത്തിന്റെ മുന്നിലുള്ള വിലയും നോക്കി നിന്നാൽ സ്വന്തം കുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടമാവുന്നത്. വിവാഹ ജീവിതത്തിൽ അങ്ങനെയൊക്കെയാണ് എന്നും പലതും സഹിക്കേണ്ടി വരും എന്നും പറയുമ്പോൾ മാതാപിതാക്കൾ അവരറിയാതെ സ്വന്തം മക്കളെ വലിച്ചു ഇടുകയാണ് ചെയ്യുന്നത്. സഹിക്കാവുന്നതിനുംന്റെ പരിധി കഴിഞ്ഞായിരിക്കും ഓരോ മകളും മാതാപിതാക്കളെ സമീപിക്കുന്നത്. അപ്പോൾ നയിക്കുന്ന ഇത്തരം ആശ്വാസവാക്കുകൾ അല്ല ഒപ്പമുണ്ടെന്ന് ധൈര്യമാണ് അവൾക്ക് പകർന്നു കൊടുക്കേണ്ടത്.

വിവാഹം പോലെ തന്നെ സ്വാഭാവികമായ ഒന്നാണ് വിവാഹമോചനം എന്ന് സമൂഹം അംഗീകരിക്കേണ്ടിയിരിക്കുന്നു. ഒരിക്കലും ഒത്തുപോകാൻ കഴിയാത്ത ഒരാളുമായി ജീവിതകാലം മുഴുവൻ സഹിച്ചു ജീവിക്കേണ്ടത് എന്തിനാണ്. നിർത്തണം എന്ന് തോന്നുന്ന ബന്ധങ്ങൾ നിർത്തുക തന്നെ വേണം. അത് പ്രണയവിവാഹം ആണെങ്കിലും ശരി എത്ര വർഷം നീണ്ടുനിന്ന ബന്ധം ആണെങ്കിൽ പോലും. മഞ്ജുവാര്യരും റിമിയും ഉചിതമായ തീരുമാനം എടുത്തത് കൊണ്ട് മാത്രമാണ് ഇന്നും സന്തോഷവതികളായി ജീവിക്കുന്നത്. അവർക്കും ബന്ധുക്കളും ആത്മാഭിമാനവും സമൂഹത്തിന്റെ ചോദ്യംചെയ്യലും എല്ലാം നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിലും അവർ ഇന്ന് സുഖമായി സന്തോഷത്തോടെ ജീവിക്കുന്നു. ഒത്തുപോകാൻ കഴിയില്ലെന്ന് തോന്നുന്ന ഇടത്തുനിന്ന് പടിയിറങ്ങി വരുക. അല്ലെങ്കിൽ ഇനിയും ഒരുപാട് വിസ്മയമാർ നമുക്ക് ചുറ്റും ഉണ്ടാകും. ഇത്തരം കുറിപ്പുകൾ വായിക്കുന്ന ഏതെങ്കിലും മാതാപിതാക്കൾ സ്വന്തം കുഞ്ഞ് ഇതുപോലുള്ള അനുഭവത്തിലൂടെ ആണ് കടന്നു പോകുന്നത് എന്ന് ബോധ്യം ഉണ്ടെങ്കിൽ അപ്പോൾ തന്നെ അവളെ വീട്ടിലേക്ക് തിരികെ വിളിക്കുക. നിങ്ങൾ അച്ഛനുമമ്മയും ആയപ്പോൾ അവളുടെ മുഖത്ത് വിരിഞ്ഞ ആദ്യ പുഞ്ചിരി മാത്രം ഓർക്കുക. അതിലും വലുതല്ല ഒരു ബന്ധുക്കളുടെ സന്തോഷവും കുടുംബ പാരമ്പര്യവും എന്ന് തിരിച്ചറിയുക

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top