Movlog

Movie Express

ബഹദൂറിക്കയുടെ ഓർമയിൽ ഗിന്നസ് പക്രു – ഞാൻ കല്യാണം കഴിച്ചാൽ കുട്ടികളുണ്ടാകും എന്ന് ഇക്കയാണ് പറഞ്ഞത്

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ കഥാപാത്രങ്ങളിലൂടെ ഇന്ന് മലയാള സിനിമയിൽ തന്റെതായ ഇടം നേടിയെടുത്ത ഒരു നടനാണ് ഗിന്നസ് പക്രു. ചെറിയ വേഷങ്ങളിൽ കൂടി തുടങ്ങിയ താരം പിന്നീട് സംവിധായകൻ നിർമാതാവ് എന്നീ ലേബലിൽ ഒക്കെ ശ്രദ്ധ നേടാൻ തുടങ്ങി, പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്ന് പറഞ്ഞ് കുഞ്ഞുണ്ണിമാഷിനെ പോലെയാണ് മലയാള സിനിമാലോകത്ത് പക്രുവിന്റെ സ്ഥാനം എന്നു പറയുന്നത്. പരിമിതികളിൽ നിന്നുകൊണ്ട് സിനിമയിൽ തന്റെ ഇടം കണ്ടെത്താൻ സാധിക്കുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. അത്തരമൊരു കാര്യത്തിന് പക്രുവിന് സാധിച്ചു എന്നതാണ് സത്യം.

പല അഭിമുഖങ്ങളിലും തന്റെ കഷ്ടപ്പാടുകൾ നിറഞ്ഞ കാലഘട്ടത്തെക്കുറിച്ച് പക്രു തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ബഹദൂറിന്റെ സൗഹൃദത്തെക്കുറിച്ച് ആണ് പക്രു സംസാരിക്കുന്നത്. നല്ലൊരു സൗഹൃദമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. അദ്ദേഹമാണ് തന്നോട് വിവാഹം കഴിക്കാൻ പോലും ആവശ്യപ്പെടുന്നതെന്നും പക്രു പറയുന്നു. മിമിക്രിയിൽ നിന്നുമാണ് സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റം എന്നത്. ചിത്രം സൂപ്പർഹിറ്റ് ആവുകയാണെങ്കിൽ അത് നമുക്ക് നേടിത്തരുന്ന പ്രശസ്തി വളരെ വലുതാണ്. പിന്നീട് നമ്മളെ തേടിയെത്തുന്നത് വരെ നിരവധി മികച്ച സിനിമകളും ആയിരിക്കും. പെട്ടെന്ന് തന്നെ ഒരു മുൻനിര താരമായി മാറുവാനും സാധിക്കും. അതാണല്ലോ ഏറ്റവും നല്ലത്. നല്ലൊരു കഥ കിട്ടുക എന്നത് വലിയ കാര്യം തന്നെയാണ്. ഞാൻ വന്നത് തന്നെ കോളേജിലെ യുവജനോത്സവവേദികളിൽ കൂടെയാണ്.

അമ്പിളിയമ്മാവൻ എന്ന ചിത്രത്തിൽ ബാലതാരമായി ആണ് അഭിനയിക്കുന്നത്. വളരെയധികം ഇഷ്ടത്തോടെ ആഗ്രഹത്തോടെ അഭിനയിച്ച സിനിമയാണ് ജോക്കർ. ദിലീപേട്ടന്റെ കൂടിയാണ് ഈ സിനിമ. ജോക്കർ എന്ന സിനിമ ശരിക്കും ഒരു സർക്കസ് കൂടാരത്തിലെ അനുഭവങ്ങൾ തന്നെയായിരുന്നു സമ്മാനിച്ചിരുന്നത്. തന്റെ കൂടെ ഉള്ളവരിൽ താനും ദിലീപേട്ടനും മാള ചേട്ടനും മാത്രമായിരുന്നു സർക്കസ് അറിയാത്തവരായി ഉണ്ടായിരുന്നത്. ബാക്കിയുള്ളവരൊക്കെ ശരിക്കും സർക്കസ് ഒക്കെ കാണിക്കുന്നതാണ്. അവരുടെ ഒപ്പം നമ്മൾ വ്യത്യസ്തമായി തോന്നാൻ പാടില്ലാത്ത കൊണ്ട് തന്നെ അവയൊക്കെ കുറെ പഠിക്കുകയും ചെയ്തു. ജോക്കർ എന്നാ സിനിമയ്ക്കുശേഷം സർക്കസ് ഒരുപാട് ഇഷ്ടപ്പെടാൻ തുടങ്ങി.

ഈ സിനിമയിലൂടെയാണ് ബഹദൂറിക്കയെ പരിചയപെടുന്നത്. അതൊരു വലിയ ഭാഗ്യമായാണ് കരുതുന്നത്. പഴയ കഥകളൊക്കെ എനിക്ക് പറഞ്ഞു തരികയും ചെയ്തു. ഇക്ക ആണ് എന്നോട് പറയുന്നത് നീ കല്യാണം കഴിക്കണം, കുഞ്ഞുണ്ടാകും അവരെ പഠിപ്പിക്കണം വലിയ നിലയിൽ എത്തിക്കണം എന്നൊക്കെ. ഇതൊക്കെ ഉപദേശമായി അദ്ദേഹം എന്നോട് പറഞ്ഞത്. നീ തമിഴിൽ അഭിനയിക്കണം നിന്നെ ഞാൻ രജനീകാന്തിന് പരിചയപ്പെടുത്തി കൊടുക്കാം എന്ന് പറഞ്ഞിരുന്നു. അദ്ദേഹം പ്രവചിച്ചത് പോലെ തന്നെ പലതും സംഭവിക്കുകയും ചെയ്തു. അതൊക്കെ പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണ് നിറയുമായിരുന്നു. വലിയൊരു ആത്മബന്ധം ആയിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. സിനിമ റീലീസ് ആകും മുൻപ് തന്നെ അദ്ദേഹം പോയി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top