Movlog

Movie Express

കാത്തിരുന്ന വിവാഹവാർത്ത ! കത്രീനയുടെ വിവാഹത്തിന് അതിഥികൾക്ക് രഹസ്യ കോഡ് നൽകി

ബോളിവുഡ് സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിവാഹം ആണ് വിക്കി കൗശൽ- കത്രീന കൈഫിന്റേത്. താരങ്ങളുടെ വിവാഹത്തിനോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. വിവാഹ ആഘോഷങ്ങളിൽ ചില നിയമങ്ങൾ കേട്ട് ഞെട്ടിയിരിക്കുകയാണ് ഇപ്പോൾ ആരാധകർ. എന്നാൽ ഇതുവരെ ഇരുതാരങ്ങളും വിവാഹത്തെക്കുറിച്ച് സ്ഥിരീകരിച്ചിട്ടില്ല.

ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം താരങ്ങളുടെ വിവാഹ ആഘോഷങ്ങളിലും പരിപാടികൾക്കും അതിഥികളുടെ മൊബൈൽ ഫോണുകൾ അനുവദിക്കുകയില്ല. ഇത് കൂടാതെ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് ഒരു രഹസ്യകോഡ് നൽകും. ആ കോഡ് ഉപയോഗിച്ച് മാത്രമേ വിവാഹത്തിനും മറ്റു ആഘോഷങ്ങൾക്കും അതിഥികൾക്ക് പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. ഹോട്ടലിൽ ഒരുക്കിയ താമസ സൗകര്യങ്ങളും ഈ കോഡ് ഉപയോഗിച്ച് മാത്രമേ ലഭിക്കുകയുള്ളൂ.

ഡിസംബർ 9ന് ആയിരിക്കും താരവിവാഹം എന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. രാജസ്ഥാനിലെ സവായ് മധൂപുറിലെ സിക്സ് സെൻസ് ഫോർട്ട് ബറ് എന്ന റിസോർട്ടിൽ ഡിസംബർ 7, 8, 9 ദിവസങ്ങളിലായിരിക്കും വിവാഹം നടക്കുന്നത്. സെലിബ്രിറ്റി മാനേജർ രേഷ്മ ഷെട്ടിയുടെ
ഓഫീസിൽ ഒരുമിച്ച് ദീപാവലി ആഘോഷിക്കാൻ എത്തിയതോടെയാണ് വിക്കി-കാറ്റ് വിവാഹവാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്.

ദീപാവലി ദിനത്തിൽ സംവിധായകൻ കബീർ ഖാനിന്റെ വീട്ടിൽ വച്ച് താരങ്ങളുടെ റോക്ക ചടങ്ങും നടന്നു എന്ന് വാർത്തകൾ വന്നിരുന്നു. വളരെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ചടങ്ങായിരുന്നു ഇതെന്നും ആണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. കത്രീനയുടെ അമ്മ സൂസൺ, സഹോദരി ഇസബെല്ല കൈഫ്, വിക്കിയുടെ മാതാപിതാക്കൾ, സഹോദരൻ എന്നിവർ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ബോളിവുഡ് കാത്തിരിക്കുന്ന ഏറ്റവും വലിയ വിവാഹം ആണ് നടക്കാനിരിക്കുന്നത്.

വിവാഹങ്ങളുടെ ചിത്രങ്ങൾ പകർത്താനും ലൊക്കേഷൻ പങ്കുവെക്കാനും, വീഡിയോകളും റീലുകളും എടുക്കാനും കർശന നിരോധനം ആണ് ഏർപ്പെടുത്തിയത്. വെഡിങ് പ്ലാനർ മാരുടെ നിർദേശപ്രകാരം മാത്രമേ ഫോട്ടോകളെടുക്കാൻ അനുവാദം ഉള്ളൂ. രാജ്യം ഒമൈക്രോൺ ഭീഷണി നേരിടുന്ന അവസരത്തിൽ അധികം അതിഥികൾ വിവാഹത്തിന് ഉണ്ടാവില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ വിമാന യാത്ര മാർഗനിർദേശങ്ങൾ കാരണം കത്രീനയുടെ പല ബന്ധുക്കൾക്കും എത്തിപ്പെടാൻ സാധിക്കുമോ എന്ന ആശങ്കയും ഉണ്ട്.

കത്രീനയുടെയും വിക്കിയുടെയും ബന്ധുക്കൾ ഡിസംബർ ആറിന് ജയ്പൂരിൽ എത്തും. മെഹന്ദി ചടങ്ങുകൾക്ക് പിന്നാലെ ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം നടക്കും. അതു കഴിഞ്ഞ് അത്യാഡംബരമായ വിവാഹ വിരുന്നു നടക്കും. വിവാഹത്തിന് 20കിലോ മെഹന്തി ഉപയോഗിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. വിവാഹ വേദിയെ കുറിച്ചും, അതിഥികളെ കുറിച്ചും, ആഘോഷങ്ങളിൽ നിയമങ്ങളെ കുറിച്ചും ഉള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ ഇപ്പോൾ വിവാഹ കാര്യത്തിനെ കുറിച്ച് മൗനം പാലിക്കുകയാണ് കത്രീന കൈഫും വിക്കി കൗശലും.

വിവാഹത്തിന് മൊബൈൽ ഫോൺ ബാൻ ചെയ്യുമെന്ന വാർത്തകളോട് നടൻ ഗജരാജ റാവോ പ്രതികരിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. സെൽഫി എടുക്കാൻ അനുവദിച്ചില്ലെങ്കിൽ ഞാൻ വിവാഹത്തിന് പങ്കെടുക്കില്ല എന്നായിരുന്നു ഗജരാജ പങ്കു വെച്ചത്. രാജസ്ഥാനിലെ വിവാഹ ആഘോഷങ്ങൾക്ക് മുമ്പ് മുംബൈയിൽ വെച്ച് താരങ്ങൾ വിവാഹം രജിസ്റ്റർ ചെയ്യും എന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. “സർദാർ ഉദ്ധം ” ആയിരുന്നു വിക്കിയുടെ ഏറ്റവും പുതിയ റിലീസ് ചിത്രം. “സൂര്യവൻഷി “യിൽ ആയിരുന്നു കത്രീന അവസാനമായി അഭിനയിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top