Movlog

India

വീട് പണിയാൻ 4 ലക്ഷം രൂപ സർക്കാർ നൽകുന്നു അവസാന തീയതി ജനുവരി 15 ആരും അവസരം പാഴാക്കരുത്

സംസ്ഥാന സർക്കാരിന്റെ ധന സഹയാത്തോട് കൂടി നിങ്ങൾക്ക് ഒരു വീട് പണിയാണോ ? ഇതാ ഈ കാര്യങ്ങൾ കേട്ട് മനസ്സിലാക്കു . ഈ പദ്ധതി യുടെ പേര് ഗൃഹശ്രീ എന്നാണ്. ഇപ്പോൾ ഈ പദ്ധതിയിലേക്ക് ആളുകൾക്ക് അപേക്ഷിക്കുവാൻ അവസരം വന്നിരിക്കുകയാണ്. സ്വന്തമായി വീട് ഇല്ലാത്തവർക്കും വാസയോഗ്യമല്ലാത്ത വീടുകളിൽ താമസിക്കുന്നവർക്കുമാണ് ഈ പദ്ധതി ഉപകാരപ്പെടുക. കേരള സംസ്ഥാന സർക്കാരിന്റെ ഭവന നിർമ്മാണ ബോർഡ് ആണ് വീട് വെച്ച് നൽകുക. സന്നദ്ധ സംഘടനകളുടയും എൻ ജി യോ കളുടെയും സഹകരണത്തോടെയാണ് ഗൃഹശ്രീ പദ്ധതി നടപ്പിലാക്കുക.

ഗൃഹശ്രീ പദ്ധതി പ്രകാരം സർക്കാരിൽ നിന്നും നേരിട്ട് രണ്ടു ലക്ഷം രൂപ സബ്സിഡി ആയും ഒരു ലക്ഷം രൂപ സ്പോൺസർ വിഹിതവും ഒരുലക്ഷം രൂപ ഗുണഭോക്ത്യ വിഹിതവും ആയി മൊത്തം നാല് ലക്ഷം രൂപയാണ് സഹായമായി ലഭിക്കുക. ശ്രദ്ധിക്കുക, സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ അനൂകൂല്യം ലഭിക്കാത്ത ആളുകൾക്കും, സ്വാന്തമായി വീടില്ലാത്ത ആളുകൾക്കുമായിരിക്കും ഗൃഹശ്രീയിൽ അപേക്ഷിക്കാൻ അർഹത. ദുർബല, അല്ലെങ്കിൽ താഴ്ന്ന വരുമാനത്തിൽ പെട്ടതും സ്വന്തമായി രണ്ടു അല്ലെങ്കിൽ മൂന്ന് സെന്റ് ഭൂമി കൈവശമുള്ളവരെ ആണ് പരിഗണിക്കുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി 2021 ജനുവരി 15 വരെയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top