Movlog

Faith

കാമുകിയുടെ ആഗ്രഹം നിറവേറ്റാൻ സ്വന്തം പേരക്കുട്ടിയെ കാമുകൻ ചെയ്തത് കണ്ടോ ?

ഒരു കുഞ്ഞിനെ താലോലിക്കാനും വളർത്തണമെന്നും ആഗ്രഹിക്കാത്തവരായി ഒരു ദമ്പതികളും ഉണ്ടാവില്ല. സ്വന്തമായി ഒരു കുഞ്ഞ് എന്ന് ഭാഗ്യം ലഭിക്കാത്ത ഒരുപാട് ദമ്പതിമാർ നമ്മുടെ നാട്ടിലുണ്ട്. ഐവിഎഫ് ചികിത്സയ്ക്കായി ലക്ഷങ്ങൾ ചിലവാക്കിയിട്ടും കുഞ്ഞ് എന്ന സ്വപ്നം പൂർത്തീകരിക്കാൻ ആവാത്ത ഭാഗ്യം തുണയ്ക്കാത്ത ചിലർ ആ വിഷമവും ആയി ജീവിതകാലം മുഴുവൻ കഴിയുന്നു. അങ്ങനെയുള്ളവർ അനാഥരായ മക്കളെ ദത്തെടുത്ത് അവരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നു.

എന്നാൽ കുട്ടിയെ വേണമെന്ന കാമുകിയുടെ ആവശ്യം 56കാരനായ കാമുകൻ നിറവേറ്റിയത് വളരെ വിചിത്രമായിട്ടായിരുന്നു . സ്വന്തം പേരക്കുട്ടിയെ തട്ടിക്കൊണ്ടു പോയി കാമുകിക്ക് നൽകുകയായിരുന്നു കാമുകൻ. ഉത്തർപ്രദേശിൽ ആണ് അപൂർവമായ ഈ സംഭവം നടന്നത്. ബിജ്‌നോർ സ്വദേശി ആയ മുഹമ്മദ് സഫർ ആണ് കാമുകിയുടെ ആവശ്യം അറിഞ്ഞ് സ്വന്തം പേരക്കുട്ടിയെ തട്ടിക്കൊണ്ടുപോയി കാമുകിക്കു നൽകിയത്.

ഇതോടെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. വെറും ഒരു മാസം മാത്രം പ്രായമുള്ള സ്വന്തം പേരക്കുട്ടിയെ ആണ് മുഹമ്മദ് സഫർ തന്റെ കാമുകിക്കു വേണ്ടി തട്ടിക്കൊണ്ടു പോയത്. ഏപ്രിൽ 20-നാണ് സംഭവം നടക്കുന്നത്. കഴിഞ്ഞ മൂന്നു വർഷമായി 40കാരിയായ അയൽക്കാരിയുമായി പ്രണയത്തിലാണ് മുഹമ്മദ് സഫർ. കുട്ടികൾ ഇല്ലാത്ത കാമുകി ഒരു കുട്ടിയെ ദത്തെടുത്ത് വളർത്തണം എന്ന ആഗ്രഹം ഇയാളോട് നിരന്തരം പറയുമായിരുന്നു.

പല തവണ കാമുകി ആവശ്യമുന്നയിച്ചതോടെ മുഹമ്മദ് സഫർ ഇതിന് ഒരു പരിഹാരം കണ്ടെത്തി. സ്വന്തം മകളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി കാമുകിക്ക് നൽകുകയായിരുന്നു ഇയാൾ കണ്ട മാർഗം. ഈ കേസിൽ കാമുകിയെയും ഭർത്താവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഹമ്മദ് സഫറിന്റെ മകൾക്ക് നാലു കുട്ടികളുണ്ട്. ഇതിൽ നാലാമത്തെ കുട്ടി ജനിച്ചപ്പോൾ കുട്ടികളിൽ ഒരാളിനെ തനിക്ക് തരാമോ എന്ന് സഫർ മകളോട് ചോദിച്ചിരുന്നു.

എന്നാൽ മക്കളിൽ ഒരാളെ വിട്ടു കൊടുക്കാൻ സഫറിന്റെ മകൾ തയ്യാറായിരുന്നില്ല. സഫറിന്റെ മകളും മരുമകനും ഈ ആവശ്യം നിരസിച്ചതോടെ ആണ് വെറും ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ അയാൾ തട്ടിക്കൊണ്ടു പോയത്. രാത്രി മരുമകന്റെ വീട്ടിലെത്തിയ പ്രതി എല്ലാവരും ഉറങ്ങി എന്ന് ബോധ്യപ്പെട്ടതോടെ കുട്ടിയെ തട്ടി കൊണ്ട് കടന്നുകളയുകയായിരുന്നു. അടുത്ത ദിവസം രാവിലെ ആണ് കുഞ്ഞിനെ കാണാതായ വിവരം മാതാപിതാക്കൾ അറിഞ്ഞത്.

ഉടൻ തന്നെ അവർ പോലീസിൽ പരാതി നൽകി. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം അവർ അറിയുന്നത്. സ്വന്തം അച്ഛൻ തന്നെ ആണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്ന് അവർ കണ്ടെത്തി. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. എന്നാൽ കുഞ്ഞിനെ ലഭിച്ച അയൽക്കാരിയായ സ്ത്രീയും ഭർത്താവും അപ്പോഴേക്കും കുഞ്ഞുമായി ബീഹാറിലേക്ക് കടന്നു കളഞ്ഞിരുന്നു.

പോലീസ് ബിഹാറിലെത്തി ദമ്പതികളെ പിടികൂടുകയായിരുന്നു. ഡൽഹിയിൽ കൂലിപ്പണി ചെയ്യുന്ന മുഹമ്മദ് സഫർ കഴിഞ്ഞ മൂന്ന് വർഷമായി അയൽക്കാരിയുമായി പ്രണയത്തിൽ ആയിരുന്നു. കാമുകിയുടെ ആഗ്രഹം നിറവേറ്റാൻ വേണ്ടി നാഗിനയിലെ മരുമകന്റെ വീട്ടിലെത്തി സ്വന്തം പേരക്കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു സഫർ. സഫറിന്റെ മരുമകൻ കാസീം അഹമ്മദും നാല് മക്കളും ഉറങ്ങുമ്പോൾ ആയിരുന്നു അവർ അറിയാതെ സഫർ പേരക്കുട്ടിയെ തട്ടി കൊണ്ട് പോയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top