Movlog

Kerala

പുട്ടിനു കേരളത്തിനകത്തും പുറത്തും നിരവധി ഫാൻസ്‌ ഉണ്ട് – എന്നാൽ പുട്ട് കുടുംബ ബന്ധങ്ങൾ തകർക്കും എന്ന് മൂന്നാം ക്ലാസുകാരന്റെ ഉത്തര കടലാസ് വൈറലാകുന്നു!

രസകരമായ ചിത്രങ്ങളും കുറിപ്പുകളും പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. കുട്ടികളുടെ നിഷ്കളങ്കമായ വീഡിയോകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ തരംഗമാവാറുണ്ട്‌. പിള്ള മനസ്സിൽ കള്ളമില്ല. കുട്ടികൾ പറയുന്ന കാര്യങ്ങളും നിഷ്കളങ്കത നിറഞ്ഞതായിരിക്കും. അത്തരത്തിൽ നിഷ്കളങ്കമായ ഒരു ഉത്തരമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാക്കുന്നത്.

കഴിഞ്ഞ കുറെ ദിവസങ്ങളായി വാട്സാപ്പിലും സോഷ്യൽ മീഡിയയിലും ഫോർവേഡും ട്രോളും ആയി നിറയുന്നത് ഒരു മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ് ആണ്. പരീക്ഷയ്ക്ക് വന്ന ഒരു ചോദ്യത്തിന് കുട്ടി എഴുതിയ ഉത്തരമാണ് ശ്രദ്ധേയമായിരിക്കുന്നത്. ഇഷ്ടമല്ലാത്ത ഭക്ഷണത്തിനെ കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കാൻ ആയിരുന്നു പരീക്ഷയിൽ ചോദ്യം വന്നത്. അതിന് മൂന്നാം ക്ലാസുകാരൻ എഴുതിയ ഉത്തരം സിനിമ താരങ്ങളടക്കം പങ്കുവെച്ചിരിക്കുകയാണ്.

മലയാളികളുടെ സ്വന്തം പ്രഭാത ഭക്ഷണം ആണ് പുട്ട്. പുട്ടിനെ കുറിച്ച് ഒരുപാട് പാട്ടുകൾ വരെ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. എന്നാൽ അതിനെ കുറിച്ചുള്ള ഒരു പുതിയ കണ്ടെത്തൽ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. പുട്ട് കുടുംബ ബന്ധങ്ങളെ തകർക്കുന്നു എന്നൊരു അഭിപ്രായം ഇതാദ്യമായിരിക്കും.

പുട്ടിനെ കുറിച്ചുള്ള ഉപന്യാസം ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ഇഷ്ടമല്ലാത്ത ഭക്ഷണത്തെ കുറിച്ച് എഴുതാൻ ചോദിച്ചപ്പോൾ അത് പുട്ട് ആണെന്ന മൂന്നാംക്‌ളാസുകാരൻ എഴുതി. അത് ബന്ധം തകർക്കാൻ കാരണമാകുന്നു എന്നും മൂന്നാം ക്ലാസുകാരൻ അഭിപ്രായപ്പെട്ടു. ഈ ഉത്തരക്കടലാസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

കോഴിക്കോട് മുക്കം സ്വദേശിയും ബംഗളൂരുവിൽ പഠിക്കുന്നതുമായ മൂന്നാം ക്ലാസുകാരൻ ജെയ്‌സ് ജോസഫ് ആണ് മലയാളികളുടെ പ്രഭാത ഭക്ഷണമായ പുട്ടിനെ കുറിച്ച് രസകരമായ ഒരു കുറിപ്പ് എഴുതിയത്. എനിക്കിഷ്ടമില്ലാത്ത ഭക്ഷണം പുട്ടാണ് എന്ന് വിദ്യാർത്ഥി എഴുതി. പുട്ട് അരി കൊണ്ടാണ് തയ്യാറാക്കുന്നത് എന്നും വളരെയെളുപ്പത്തിൽ തയ്യാർ ആക്കാൻ കഴിയുന്നതിനാൽ എല്ലാ ദിവസവും രാവിലെ അമ്മ ഇതു തന്നെ ഉണ്ടാക്കുന്നു.

എന്നാൽ 5 മിനിറ്റ് കഴിഞ്ഞാൽ പുട്ട് പാറ പോലെയാവും. ആ പാറ പോലത്തെ പുട്ട് കഴിക്കാൻ എനിക്ക് സാധിക്കില്ല. വേറെ എന്തെങ്കിലും ഭക്ഷണം പ്രഭാതത്തിൽ ഉണ്ടാക്കി തരാൻ പറഞ്ഞാൽ അമ്മ അത് ചെയ്യുന്നില്ല. അപ്പോൾ ഞാൻ പട്ടിണി കിടക്കും. അതിന് അമ്മ എന്നെ വഴക്കു പറഞ്ഞു ഞാൻ കരയും. അതുകൊണ്ട് പുട്ട് കുടുംബബന്ധങ്ങൾ തകർക്കുന്ന ഭക്ഷണമാണെന്ന് വിദ്യാർത്ഥി കുറിച്ചു.

പേപ്പർ മൂല്യനിർണയം നടത്തിയ അദ്ധ്യാപിക വിദ്യാർത്ഥിയെ അഭിനന്ദിച്ചു. ഉത്തരത്തിന് അടിയിൽ എക്സലന്റ് എന്നെഴുതി. മുക്കം മാമ്പറ്റ സ്വദേശി സോജി ജോസഫ് -ദിയ ജയിംസ് ജോസഫ് ദമ്പതിമാരുടെ മകനാണ് ജയിസ്. മലയാള സിനിമയുടെ മസിൽ അളിയൻ ഉണ്ണി മുകുന്ദൻ ഉത്തരക്കടലാസിൽ ചിത്രവും അതെഴുതിയ കുട്ടിയുടെ ചിത്രവും സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചു

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top