Movlog

Film News

ഗോവിന്ദ് പദ്മസൂര്യ വിവാഹിതനായോ? ആശംസകൾ നേർന്ന് ആരാധകർ ! ചിത്രങ്ങൾ കാണാം

കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ട താരങ്ങളായ ജീപി യും ഡീപി യും തമ്മില്‍ വിവാഹിതരായി എന്ന് തരത്തിലുള്ള ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് . ഗോവിന്ദ് പദ്മസൂര്യയും ദിവ്യ പിള്ളയും തമ്മിലുളള വിവാഹ ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട് . ബിഗ് സ്ക്രീനിലെ താരങ്ങളായ ഇരുവരും സീ കേരളം ചാനൽ സംപ്രേഷണം ചെയുന്ന മിസ്റ്റർ ആൻഡ് മിസിസ്സ് റിയാലിറ്റി ഷോയിലെ വിധികർത്താക്കളാണ്.

ഏതായാലും ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. രണ്ടുപേരും നല്ല ചേർച്ച ഉണ്ടെന്നുള്ള തരത്തിൽ ആണ് ആരാധകരുടെ ആശംസ. ഗോവിന്ദ് പദ്മസൂര്യയും ദിവ്യ യും ഇതിനുമുൻപും തങ്ങളുടെ യൂട്യൂബ് വ്ലോഗിലെ യാത്രകളിൽ സജീവമായിരുന്നു. ഈ ചിത്രങ്ങൾ കൂടെ എത്തിയതോടെ ആണ് എല്ലായിടത്തും ചർച്ചയാകുന്നത്. രണ്ടു താരങ്ങളും ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. കൂടാതെ ആങ്കറിങ് രംഗത്ത് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഓൺലൈൻ സ്ക്രീനിലും ബിഗ് സ്ക്രീനിലും പുറമെ മിനി സ്ക്രീനിലും ആരാധകർ ഏറെ ആണ് താരങ്ങൾക്ക്. ഫോട്ടോസ് കാണാം – ഏതെങ്കിലും സിനിമയ്ക്കോ മറ്റുള്ള പരിപാടിയ്ക്ക് വേണ്ടി നടത്തിയ വിവാഹമാണോ എന്ന് വ്യക്തമല്ല. അതുകൊണ്ട് തന്നെ ‘ഇതെപ്പോള്‍ സംഭവിച്ചു? യഥാര്‍ഥ വിവാഹമാണോ? എന്നൊക്കെയുള്ള സംശയത്തിലാണ് ആരാധകർ.

എന്നാൽ ഔദ്യോധികമായി ഇരുവരുടെ സോഷ്യൽ മീഡിയയിലോ അക്കൗണ്ടുകളിലോ ചിത്രങ്ങൾ പങ്കു വെച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഷോകൾക്ക് വേണ്ടി എടുത്ത ചിത്രങ്ങൾ ആകാം എന്നും ചില പ്രേക്ഷകർ കരുതുന്നു

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top