Movlog

Kerala

കണ്ണീ രോടെ ധീര സൈനികൻ വൈശാഖിന്റെ അച്ഛൻ തുറന്നു പറയുന്നു ; സർക്കാരിന്റെ ഇടപെടൽ ഇങ്ങനെ

ക്രിക്കറ്റ് മത്സരം കാണുമ്പോഴും, സിനിമകൾ കാണുമ്പോഴും മാത്രം ഉണരുന്ന ദേശഭക്തിയാണ് നമ്മളിൽ പലർക്കും ഉള്ളത്. കായിക താരങ്ങളെയും സിനിമാതാരങ്ങളെയും നെഞ്ചിലേറ്റി നടക്കുന്ന യുവതലമുറ പലപ്പോഴും നമ്മുടെ രാജ്യത്തിൻറെ സുരക്ഷയ്ക്ക് വേണ്ടി ജീവത്യാഗം ചെയ്യുന്ന പട്ടാളക്കാരെ കുറിച്ച് ഓർക്കാറില്ല. നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി സ്വന്തം ജീവൻ പോലും ത്യാഗം ചെയ്‌ത്‌ അതിർത്തി കാക്കുകയും രാപ്പകൽ സേവനം അനുഷ്ഠിക്കുന്ന പട്ടാളക്കാർ അല്ലെ നമ്മൾ നെഞ്ചിലേറ്റേണ്ട യഥാർത്ഥ ഹീറോസ്.

ചുട്ടുപൊളന്ന വെയിലിലും, കോച്ചി പിടിക്കുന്ന തണുപ്പും, മഞ്ഞും ഒന്നും വക വെയ്ക്കാതെ ജന്മനാടിന്റെ സുരക്ഷയ്ക്ക് വേണ്ടി സ്വന്തം ജീവൻ പണയം വെച്ച് കഴിയുന്നവരാണ് ഓരോ പട്ടാളക്കാരും. കഠിനാധ്വാനവും ആത്മസമർപ്പണവും ദൃഢനിശ്ചയവും ഉള്ള ദേശസ്നേഹികൾ മാത്രമാണ് പട്ടാളക്കാർ ആകുന്നതിനെ കുറിച്ച് ച്ന്തിക്കുക പോലുമുള്ളൂ. രാജ്യ സ്നേഹവും ത്യാഗവുമാണ് ഒരു പട്ടാളക്കാരന്റെ ജീവിതമുദ്ര. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തീരാദുഖം ആയി മാറിയിരിക്കുന്നത് ധീര ജവാൻ വൈശാഖിന്റെ വീരമൃത്യു ആണ്. കഴിഞ്ഞ തിങ്കളാഴ്‌ചയായിരുന്നു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവം ജമ്മു കാശ്മീരിലെ പൂഞ്ചിൽ അരങ്ങേറിയത്.

കൊട്ടാരക്കര കുടവട്ടൂർ ഗ്രാമത്തിൽ നിന്നും രാജ്യത്തിന്റെ അഭിമാനം ആയി മാറിയ വൈശാഖ് (24) പൂഞ്ചിലെ തീ വ്ര വാ ദി കളുമായി ഉള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിക്കുകയായിരുന്നു. വൈശാഖിന്റെ ജീവത്യാഗം തീരാ വേദനയോടെ ആയിരുന്നു മലയാളികൾക്ക് സ്വീകരിച്ചത്. പൂഞ്ചിലെ സേവന കാലാവധി അവസാനിക്കാൻ രണ്ടു മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് അപ്രതീക്ഷിതമായ ഏറ്റുമുട്ടലിൽ യുവസൈനികൻ ജീവത്യാഗം ചെയ്തത്.

2004 ലെ ആ ക്ര മ ണം കഴിഞ്ഞ് 17 വർഷങ്ങൾക്ക് ശേഷമാണു ഇത്രയും ഭയാനകമായ ഒരു ഏ റ്റു മുട്ടൽ ഇവിടെ ഉണ്ടാവുന്നത്. 5 സൈനിക ഉദ്യോഗസ്ഥരുടെ ജീവനുകളാണ് ഏറ്റുമുട്ടലിൽ നഷ്ടമായത്. തീ വ്ര വാ ദി കളുടെ സാന്നിധ്യം അറിഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ച നടന്ന ഏ റ്റു മു ട്ടലിലാണ് രാജ്യത്തിനുവേണ്ടി അഞ്ചു ജവാന്മാർ ജീവത്യാഗം ചെയ്തത്. യുവസൈനികൻ വൈശാഖിന്റെ വീരമൃത്യുവിൽ കേരളക്കര കണ്ണീർ പ്രണാമം അർപ്പിച്ചിരുന്നു. ചെറുപ്പംമുതലേ സൈന്യത്തിൽ ചേരണം എന്നായിരുന്നു വൈശാഖിന്റെ ആഗ്രഹം.

പട്ടാളക്കാരുടെ ചിത്രങ്ങളിൽ തന്റെ ചിത്രവും ചേർത്ത് വെക്കുമായിരുന്നു കുട്ടികാലത്ത് വൈശാഖ്. പഠനകാലത്തു തന്നെ കായികരംഗത്തും സജീവമായിരുന്നു. മിലിറ്ററിയിൽ ചേരാൻ ആയി ഒരുപാട് ബുദ്ധിമുട്ടുകൾ വൈശാഖ് അനുഭവിച്ച് തരണം ചെയ്‌തു. ഒരു മനുഷ്യായുസിൽ നേടിയെടുക്കേണ്ടതെല്ലാം വെറും 24 വയസിൽ തന്നെ വൈശാഖ് നേടിയെടുത്തു. സ്വന്തമായി റോയൽ എൻഫീൽഡ് ബുള്ളറ്റ് വാങ്ങിക്കണം എന്ന് വൈശാഖ് ഒരുപാട് ആഗ്രഹിച്ചിരുന്നു. സ്വന്തമായി ഒരു ബുള്ളറ്റ് സ്വന്തമാക്കിയ വൈശാഖ് സഹോദരി ശിലയ്ക്ക് ഒരു സ്കൂട്ടറും സമ്മാനിച്ചു.

നാലു മാസം മുമ്പായിരുന്നു വൈശാഖ് അവസാനമായി നാട്ടിലെത്തിയത്. 24 വയസ്സ് മാത്രം പ്രായമുള്ള വൈശാഖ് 2017 ലാണ് സൈന്യത്തിൽ ചേർന്നത്. മഹാരാഷ്ട്രയിലെ പരിശീലനത്തിനുശേഷം പഞ്ചാബിലെ സേവനം കഴിഞ്ഞായിരുന്നു പൂഞ്ചിലേക്ക് എത്തിയത്. ഒരു മികച്ച സൈനികൻ മാത്രമല്ല ഉത്തമനായ ഒരു മകനും സഹോദരനും കൂടി ആയിരുന്നു വൈശാഖ്. അമ്മയുടെയും സഹോദരിയുടെയും എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് വൈശാഖ് ആയിരുന്നു. അമ്മയ്ക്ക് പിറന്നാൾ ദിനത്തിൽ എത്ര ദൂരെയായിരുന്നെങ്കിലും സുഹൃത്തുക്കളും സഹോദരിയും വഴി സർപ്രൈസ് കേക്കും സമ്മാനങ്ങളും നൽകുമായിരുന്നു വൈശാഖ്.

അമ്മയ്ക്കും സഹോദരിക്കും വേണ്ട ഓരോ ചെറിയ കാര്യങ്ങൾ പോലും അവർ പറയാതെ തന്നെ കണ്ടറിഞ്ഞു ചെയ്തിരുന്ന ഒരു മകനും സഹോദരനും ആയിരുന്നു വൈശാഖ്. എത്ര ബുദ്ധിമുട്ടുള്ള അവസ്ഥയിൽ ആയിരുന്നു എങ്കിലും ദിവസവും അമ്മയെ വിളിക്കുമായിരുന്നു വൈശാഖ്. ഒരുപാട് വർഷങ്ങളായി ഒരു പെൺകുട്ടിയുമായി സ്നേഹത്തിലായിരുന്നു വൈശാഖ്. അടുത്ത വരവിൽ ഇവരുടെ വിവാഹ നിശ്ചയം നടത്താൻ ഇരുകുടുംബങ്ങളും ഒരുക്കങ്ങൾ നടത്താനിരിക്കുമ്പോൾ ആണ് വൈശാഖിന്റെ അപ്രതീക്ഷിത വിയോഗം. ഈ ചെറിയ പ്രായത്തിൽ തന്നെ തന്റെ ആഗ്രഹങ്ങൾ എല്ലാം വൈശാഖ് സാധിച്ചിരുന്നു.

പിന്നീട് സ്വന്തമായി ഒരു ഭൂമിയും വീടും സ്വന്തമാക്കി. വിവാഹം എന്ന സ്വപ്നം ബാക്കി വെച്ചാണ് വൈശാഖ് ഈ ലോകത്തിൽ നിന്നും വിട പറഞ്ഞത്. വൈശാഖിന്റെ ഓർമകളിൽ വേദനയോടെ കഴിയുന്ന കുടുംബത്തിന് ഒരു ആശ്വാസമേകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. സർക്കാരിന്റെ ഇടപെടലുകളോടെ വൈശാഖിന്റെ സഹോദരി ശിൽപയ്ക്ക് ഒരു ജോലി ശരിയായിരിക്കുകയാണ്. വൈശാഖിന്റെ അസാന്നിധ്യത്തിൽ ഈ ജോലി വൈശാഖിന്റെ കുടുംബത്തിന് ഒരു താങ്ങായിരിക്കും.

ഇംഗ്ലീഷ് ലിറ്ററേച്ചർ ബിരുദധാരി ആണ് വൈശാഖിന്റെ സഹോദരി ശില്പ. മന്ത്രി നേരിട്ടെത്തി കുടുംബത്തെ ആശ്വസിപ്പിക്കുകയും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്‌തു ജോലിയുടെ കാര്യം ശരിയാക്കാം എന്ന് വാഗ്ദാനം നൽകുകയുമായിരുന്നു. വൈശാഖിന്റെ വിയോഗത്തോടെ കേരളത്തിൽ നിന്ന് മാത്രമല്ല ഇന്ത്യ രാജ്യത്തിൻറെ പല ഭാഗങ്ങളിൽ നിന്നായി വലിയ പിന്തുണയാണ് വൈശാഖിന്റെ കുടുംബത്തിന് ലഭിക്കുന്നത്. നിരവധി പേരാണ് ഫോണിലൂടെയും ഇന്റർനെറ്റ് വഴിയും വൈശാഖിന്റെ കുടുംബത്തിനെ ആശ്വസിപ്പിക്കുകയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നത്. ഒരുപാട് ആളുകൾ ആണ് വൈശാഖിന്റെ സഹോദരിക്ക് ജോലി ലഭിച്ചതിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top