Movlog

Movie Express

സ്വന്തം ചേച്ചിയുടെ കല്യാണത്തിന് പോലും ഇത്രയും സിമ്പിളായി എത്തുന്ന മറ്റൊരു താരം ഉണ്ടോ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഒരു കാലത്ത് വളരെയധികം വിജയം നേടിയ ഒരു പരമ്പരയായിരുന്നു വാനമ്പാടി. വാനമ്പാടി എന്ന സീരിയലിലൂടെ ശ്രദ്ധനേടിയ താരമാണ് ഗൗരി കൃഷ്ണ. ഗൗരി കൃഷ്ണ എന്ന് പറഞ്ഞാൽ പെട്ടെന്ന് ആളുകൾക്ക് മനസ്സിലാക്കി എടുക്കാൻ പോലും സാധിക്കില്ല. അനുമോൾ എന്ന് തന്നെ പറയണം. അത്രത്തോളം അനുമോളുടെ വേദനകൾ പ്രേക്ഷകരുടെ ഹൃദയത്തിൽ എത്തിയിട്ടുണ്ട്. നിഷ്കളങ്കമായ ചിരിയും കുട്ടിത്തം നിറഞ്ഞു തുളുമ്പുന്ന ഒരു മുഖവുമായിരുന്നു ഗൗരി കൃഷ്ണയുടെ പ്രേത്യേകത.

അച്ഛന്റെയും അമ്മയുടെയും സ്നേഹവാത്സല്യങ്ങൾ അറിയാതെ കുട്ടിക്കാലം മുന്നോട്ട് കൊണ്ടു പോകേണ്ടി വന്ന ഒരു വ്യക്തി ആയിരുന്നു ഗൗരി കൃഷ്ണ. സംഗീത പാരമ്പര്യമുള്ള ഒരു അച്ഛൻടെ മകൾ, സീരിയലിലും യഥാർത്ഥ ജീവിതത്തിലും ഗൗരി സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ തന്നെയാണ് ജനിച്ചത്. പ്രശസ്ത ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായ പ്രകാശ് കൃഷ്ണനായിരുന്നു ഗൗരിയുടെ അച്ഛൻ. ഗൗരിയുടെ അച്ഛൻ കുട്ടിക്കാലത്ത് തന്നെ മരണപ്പെടുകയും ചെയ്തു. അപകടമായിരുന്നു ഗൗരിയുടെ അച്ഛന്റെ മരണത്തിന് കാരണമായത്. ഗൗരിയുടെ അമ്മയും നല്ലൊരു പാട്ടുകാരിയാണ്. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് സംസ്ഥാന നാടക പുരസ്കാരത്തിൽ നേടിയിട്ടുണ്ട് ഗൗരി.

ഗൗരിയുടെ നേട്ടങ്ങളൊക്കെ സ്വർഗ്ഗത്തിൽ നിന്ന് കാണാൻ മാത്രമായിരുന്നു അച്ഛന് വിധി ഉണ്ടായിരുന്നത്. ഇപ്പോൾ ഗൗരിയുടെ നേട്ടങ്ങളിൽ ആണ് കുടുംബവും സന്തോഷം കണ്ടെത്തുന്നത്. അവരുടെ കുടുംബത്തിലെ പുതിയൊരു വിശേഷമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഗൗരിയുടെ ചേച്ചിയുടെ വിവാഹമാണ് ഈ പുതിയ വിശേഷം. ചേച്ചിയുടെ വിവാഹ ചടങ്ങിൽ കൂടെ തന്നെ സന്തോഷത്തോടെ ഗൗരിയും നിൽക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന കാര്യം ചേച്ചിയുടെ വിവാഹത്തിന് പോലും വളരെ ലളിതമായാണ് ഗൗരി എത്തിയിരിക്കുന്നത് എന്നതാണ്. പൊതുവേ ആഭരണങ്ങളോടോ മേക്കപ്പിനോടോ താല്പര്യം ഇല്ലാത്ത ആളാണ് ഗൗരി.

ചേച്ചിയുടെ വിവാഹത്തിലും ഗൗരി അത് ആവർത്തിച്ചു. നീലനിറത്തിലുള്ള ലഹങ്കയിൽ വരനെ സ്വീകരിക്കാൻ വളരെ ലളിതമായ ഒരുക്കങ്ങളിലാണ് താലമേന്തി എത്തിയത്. ഇത് കണ്ട് പ്രേക്ഷകർ അഭിനന്ദിക്കുകയാണ് താരത്തെ. സ്വന്തം ചേച്ചിയുടെ കല്യാണത്തിന് പോലും ഇത്രയും സിമ്പിളായി എത്തുന്ന മറ്റൊരു താരം ഉണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ചേച്ചിയുടെയും ചേട്ടനന്റെയും ഒപ്പം നിൽക്കുന്ന ചിത്രങ്ങളും ഹാൽദി ചിത്രങ്ങളുമൊക്കെ തന്നെ ഗൗരി പങ്കുവെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം തന്റെ ഓരോ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ മറക്കാറില്ല. ഗൗരിയുടെ വിശേഷങ്ങൾക്ക് വേണ്ടി ആരാധകരും കാത്തിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top