നടി ഗൗരി കൃഷ്ണന്റെയും സീരിയൽ സംവിധായകൻ മനോജിന്റെയും വിവാഹം നടന്നത് കഴിഞ്ഞ ദിവസമാണ്. ഗൗരിക്ക് വിവാഹത്തിനുശേഷം നേരിടേണ്ടി വന്നത് വലിയ വിമർശനങ്ങൾ ആണ്. മീഡിയക്കാരോട് മാറിനിൽക്കാനും മറ്റുള്ളവരോട് ദേഷ്യം കാണിച്ചു എന്നും പറയപ്പെടുന്നു.മറ്റുള്ളവർക്ക് താലികെട്ട് കാണാൻ പറ്റാത്ത വിധം മീഡിയക്കാർ ചുറ്റും നിന്നത് കൊണ്ടാണ് താൻ അവരോട് അങ്ങനെ പെരുമാറിയത് എന്നാണ് നടി പറയുന്നത്.
മണ്ഡപത്തിലെ കാര്യങ്ങൾ നിയന്ത്രിക്കുക ആയിരുന്നു ഗൗരി എന്നും നാണിക്കുകയും ചെയ്തില്ല എന്നും പറഞ്ഞ് ഒരു കൂട്ടർ വിമർശനത്തിന് എത്തി. ഗൗരി മനസ്സ് തുറക്കുന്നത് ഇന്ത്യക്ലീറ്റസ് എന്ന ചാനലിലാണ് . കല്യാണത്തിന് ശേഷം താൻ നേരിട്ട് വിമർശനങ്ങളെ കുറിച്ചാണ് ഗൗരി ചാനലിൽ സംസാരിച്ചത്.
വിമർശനങ്ങൾ ഒരുപാട് ഉണ്ടായിരുന്നു.ഇത്രയുംകാലം തന്റെ അച്ഛൻ കഷ്ടപ്പെട്ട് സമ്പാദിച്ചത് അവർക്ക് ജീവിക്കാൻ വേണം. അല്ലെങ്കിലും ഒരു പെണ്ണിന്റെ വിലയിരിക്കുന്നത് അവൾ ധരിച്ച സ്വർണത്തിലാണോ എന്നാണ് നടി ചോദിക്കുന്നത്. തന്റെ ഒരു ദിവസത്തിലെ പരിപാടിക്ക് വേണ്ടി ഈ സേവിങ്സ് എല്ലാം ചെലവാക്കുന്നതിനെ കുറിച്ച് എനിക്ക് വളരെ റോങ്ങ് ആയിട്ടുള്ള അഭിപ്രായമാണ് എന്ന നടി പറയുന്നു.
കഴുത്തിലും കാതിലും തന്റെ അച്ഛനും അമ്മയും കഷ്ടപ്പെട്ട് സമ്പാദിച്ചു വാങ്ങിയ സ്വർണം ഇട്ട് നിൽക്കുക എന്നത് ഒരു ശരിയായ കാര്യമായിട്ട് എനിക്ക് തോന്നുന്നില്ല എന്നാണ് നടി പറഞ്ഞത്. നാണിച്ചില്ല എന്നുള്ളതായിരുന്നു അടുത്ത വിമർശനം. കല്യാണത്തിന് കല്യാണ പെണ്ണ് എന്തിനാണ് നാണിക്കുന്നത് എന്നാണ് താരത്തിന്റെ ചോദ്യം.താലികെട്ടിന്റെ സമയത്ത് താൻ പ്രാർത്ഥിക്കുകയായിരുന്നു എന്നും ഇങ്ങനെ നാണിക്കാൻ തനിക്ക് സമയമില്ലെന്ന് നടി വ്യക്തമാക്കുന്നു.
താലികെട്ടിന്റെ സമയത്ത് താൻ പ്രാർത്ഥനയിൽ ആയിരുന്നതുകൊണ്ടാണ് തനിക്ക് ചിരിക്കാൻ കഴിയാതിരുന്നത് എന്നാണ് നടി വ്യക്തമാക്കുന്നത്. കല്യാണത്തിൽ ചുറ്റും കൂടുന്ന ആളുകളോട് ഒന്ന് ഒതുങ്ങി നിൽക്കാൻ താൻ ആവശ്യപ്പെട്ടെന്നും അതും വിമർശനത്തിന് ഒരു കാരണമായി എന്നും നടി പറയുന്നു.മാധ്യമങ്ങൾക്ക് നിൽക്കാൻ വേണ്ടി ഒരു ലൈൻ കല്യാണം മണ്ഡപത്തിൽ വെച്ചിരുന്നു. പക്ഷേ താലികെട്ടിന്റെ സമയമായപ്പോഴേക്കും എല്ലാവരും ഇടിച്ചുകൂടി തന്റെ ബന്ധുക്കൾക്ക് പോലും താലികെട്ട് കാണാൻ കഴിയാത്ത അവസ്ഥയായിരുന്നു അതുകൊണ്ടാണ് താൻ എല്ലാവരോടും ഒതുങ്ങി നിൽക്കാൻ ആവശ്യപ്പെട്ടത് എന്ന നടി വ്യക്തമാകുന്നു .
