Movlog

Kerala

ഗോപി സുന്ദറിന്റെ ചിത്രത്തിന് മോശം കമന്റിട്ടയാൾക്ക് വായടപ്പിക്കുന്ന മറുപടി !

മലയാളികളുടെ ചുണ്ടുകളിൽ മൂളുവാൻ പ്രിയപ്പെട്ട ഒരുപാട് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. “ബിഗ് ബി”,”ചാർളി”,”ഉസ്താദ് ഹോട്ടൽ”,”ബാംഗ്ലൂർ ഡെയ്‌സ്”,”1983 “,”പുലിമുരുകൻ” തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുള്ള ഗോപി സുന്ദർ, മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും അനേകം സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട് അദ്ദേഹം. ദേശീയ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട് ഗോപി സുന്ദർ.

സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന സരിഗമപ ലിൽ ചാംപ്സ്‌ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലെ വിധികർത്താവായി എത്താറുമുണ്ട്. ഗോപി സുന്ദറിന്റെയും ഗായിക അഭയ ഹിരണ്മയിയുടെയും പ്രണയവും ലിവിങ് ടുഗെതറും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട് ഇവരുടെ സ്നേഹബന്ധം. വിമർശനങ്ങൾ ഒന്നും വക വെക്കാതെ മുന്നോട്ടുള്ള ജീവിതം ആസ്വദിക്കുകയാണ് ഇരുവരും. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് ഗോപി സുന്ദറും അഭയ ഹിരണ്മയിയും.

ഇവർ പങ്കു വെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട്. വ്യക്തി ജീവിതത്തിലുപരി സംഗീത ജീവിതത്തിലും ഒരുമിച്ചു പ്രവർത്തിച്ചവർ ആണ് ഗോപി സുന്ദറും അഭയ ഹിരണ്മയിയും. “2 കൺട്രീസ്”,”ജെയിംസ് ആൻഡ് ആലീസ്”,”ഗൂഢാലോചന”,”വിശ്വാസം അതല്ലേ എല്ലാം”, “നാക്കു പെന്റാ നാക്കു ടാക്ക” എന്നീ ചിത്രങ്ങളിൽ ആണ് ഇവർ ഒരുമിച്ചു പ്രവർത്തിച്ചിട്ടുള്ളത്. “ഗൂഢാലോചന” എന്ന സിനിമയിലെ “കോയിക്കോട്” എന്ന് തുടങ്ങുന്ന ഗാനം തരംഗം സൃഷ്ടിച്ചിരുന്നു. ഗോപി സുന്ദറിന്റെ സംഗീതത്തിന് അഭയ ഹിരണ്മയി ആലപിച്ച ഗാനം വൈറലായിരുന്നു.

അഭയയ്ക്ക് ഒപ്പം ആഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കുന്ന ഗോപി സുന്ദറിനെ തേടി ഒരുപാട് മോശം കമന്റുകൾ ആണ് വരാറുള്ളത്. മോശം കമന്റിട്ടവർക്ക് അർഹിക്കുന്ന മറുപടി തന്നെ ഗോപി സുന്ദറും നൽകാറുണ്ട്. ഇത്തരം കമന്റുകളും വിവാദങ്ങളും തങ്ങളെ ബാധിക്കുന്നില്ല എന്ന് ഇവർ തെളിയിക്കാറുമുണ്ട്. സെലിബ്രിറ്റികൾ വ്യഭിചാരിച്ചാൽ അത് ലിവിങ് ടുഗെതർ ആണെന്നും സാധാരണക്കാർ ചെയ്താൽ അത് അവിഹിതം ആണെന്നും വിമർശിച്ച് ഒരു യുവതി മുന്നോട്ട് വന്നിരുന്നു. ഇതിന് തക്ക മറുപടി തന്നെ ഗോപി സുന്ദർ നൽകുകയും ചെയ്തു.

12 വർഷം ഒരാളുമായി സമാധാനപരമായി ജീവിക്കുന്നതിനെ വ്യഭിചാരം എന്ന് പറയുന്നെങ്കിൽ താൻ അതങ്ങ് സഹിച്ചു എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. ഒപ്പം യുവതിയുടെ പേരിലെ രണ്ടാമത്തെ പേരായ ദേവന് സുഖമല്ലേ എന്നും ഗോപി സുന്ദർ കുറിച്ചു. ഇപ്പോഴിതാ അഭയ ഹിരണ്മയിക്കൊപ്പം ഗോപി സുന്ദർ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് ശ്രദ്ധേയമായിരിക്കുന്നത്. “മൈ പവർ ബാങ്ക്” എന്ന കുറിച്ച് കൊണ്ടായിരുന്നു അഭയക്കൊപ്പം ഉള്ള ചിത്രം ഗോപി സുന്ദർ പങ്കുവെച്ചത്. ചിത്രത്തിൽ അതീവ ഗ്ലാമറസായി ആണ് അഭയ ഹിരണ്മയിയെ കാണാൻ കഴിയുന്നത്. നീലനിറത്തിലുള്ള ഷോർട്ട് പാർട്ടിവെയർ അണിഞ്ഞാണ് അഭയ ഹിരണ്മയി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.

നിരവധി ലൈക്കുകളും കമന്റുകളും ആണ് ചിത്രത്തിനു ലഭിച്ചത്. എന്നാൽ താരങ്ങളുടെ ചിത്രങ്ങൾ മോശം കമന്റുകൾ പറയുക എന്നത് സമൂഹ മാധ്യമങ്ങളിൽ ഒരു പതിവായി മാറിയിരിക്കുകയാണല്ലോ. വളരെ മോശമായ കമന്റുകൾ ആണ് ചിത്രത്തിന് താഴെ ലഭിക്കുന്നത്. “നാണമില്ലേടോ സ്വന്തം ഭാര്യയും മകളെയും വിട്ട് ഈ 9ന്റെ കൂടെ ജീവിക്കാൻ” എന്നായിരുന്നു ഒരു കമന്റ്. എന്നാൽ ഇത്തവണ ഗോപിസുന്ദറിന് പകരം മറുപടിയായി എത്തിയത് ഒരു ആരാധകനായിരുന്നു. സ്വന്തം അക്കൗണ്ടിൽ നിന്ന് ഒരു കമന്റ് ഇടാൻ പോലും അന്തസ് ഇല്ലാത്തവർ ആണ് മോശം കമന്റുകൾ ഇടുന്നത് എന്നായിരുന്നു ആരാധകന്റെ മറുപടി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top