Movlog

Kerala

ട്രോളുകൾ നിരോധിക്കണം ! മുഖ്യമന്ത്രിയോടെ ഗായത്രിക്ക് പറയാൻ ഉള്ളത് ഇതാണ് !

ട്രോളൻമാരുടെ സ്വന്തം താരമാണ് ഗായത്രി സുരേഷ്. സിനിമയിൽ തുടക്കം കുറിച്ച കാലം മുതൽ ട്രോളന്മാർ ഏറ്റെടുത്ത നായികയാണ് ഗായത്രി. ഇപ്പോൾ തനിക്കെതിരെയുള്ള ട്രോളുകളോട് പൊട്ടിത്തെറിക്കുകയാണ് ലൈവിൽ എത്തിയ ഗായത്രി സുരേഷ്. പലപ്പോഴും ട്രോളുകൾക്ക് ഇര ആവുന്നതിനാൽ ദിവസവും സമൂഹമാധ്യമങ്ങളിൽ തന്റെ പേരിലുള്ള പുതിയ വാർത്തകൾ അറിയുവാൻ ആയി തിരഞ്ഞു നോക്കും എന്ന് താരം പറയുന്നു.

അങ്ങനെ കണ്ട രണ്ടു വ്യാജ വാർത്തകൾക്കെതിരെ ആഞ്ഞടിക്കുകയാണ് ഗായത്രി സുരേഷ്. യൂട്യൂബ് ചാനലുകളുടെ പേര് അടക്കം വെളിപ്പെടുത്തി ആണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. ഗായത്രിയും ദിലീപിനെയും ചേർത്ത് വ്യാജമായ വാർത്തകളാണ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിടുന്നത്. മറ്റു പല നടൻമാർക്ക് ശേഷം ദിലീപിനെയാണ് ഗായത്രി നോട്ടമിട്ടതെന്നും കാവ്യയുടെ ജീവിതം നശിപ്പിക്കും എന്ന രീതിയിലുള്ള വാർത്തകളാണ് ഈ ചാനലുകൾ പ്രചരിക്കുന്നത്.

ദിലീപും കാവ്യയും ആയി യാതൊരു പരിചയം ഇല്ലെന്ന് ഗായത്രി തുറന്നു പറയുന്നു. ദിലീപിന്റെ ഏറ്റവും വലിയ ആരാധികയാണ് എന്നും ഒപ്പം സിനിമ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുണ്ടെന്ന് ഗായത്രി സുരേഷ് പറഞ്ഞു. ഒരു അടിസ്ഥാനവും ഇല്ലാതെ ഇത്തരം വാർത്തകൾ കെട്ടിച്ചമച്ചത് ഒരു കുറ്റകൃത്യം ആണെന്ന് ഗായത്രി സുരേഷ് ആരോപിക്കുന്നു. ഈ കാലത്ത് വാർത്തകൾ ഒരു കാട്ടുതീപോലെ പടരുന്ന ഇടമാണ് സോഷ്യൽ മീഡിയ.

അതുകൊണ്ടാണ് സോഷ്യൽ മീഡിയയിലൂടെ തന്നെ താരം പ്രതികരിക്കുന്നത്. യാതൊരു കാരണവും ഇല്ലാതെ ഒരു അടിസ്ഥാനവും ഇല്ലാതെ ഒരു സ്ത്രീയെ അപകീർത്തിപ്പെടുത്തുന്നത് നിയമപരമായി തെറ്റാണെന്ന് താരം വ്യക്തമാക്കി. അഭിമുഖങ്ങളും ആയി ബന്ധപ്പെട്ട ട്രോളുകൾ വരുന്നത് സ്വാഭാവികമാണ്. എന്നാൽ തീർത്തും വ്യാജമായ ഇത്തരം വാർത്തകൾ യാതൊരു ന്യായീകരണങ്ങളും അർഹിക്കുന്നില്ല എന്നും കേസ് കൊടുക്കാൻ ഇട നൽകരുത് എന്നും താരം പറയുന്നു.

കളിയാക്കാൻ വേണ്ടി പടച്ചുവിടുന്ന ട്രോളുകളും നെഗറ്റീവ് ആയിട്ടുള്ള മോശം കമന്റുകൾ മാത്രമാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ നിറയെ. പല വ്യക്തികളെയും അടിച്ചമർത്തുന്നത് പോലെയുള്ള ട്രോളുകളും കമന്റുകളുമാണ് സമൂഹമാധ്യമങ്ങളിൽ വരുന്നത്. വരും തലമുറകളും കണ്ടുവളരുന്നത് മറ്റുള്ളവരെ ആക്രമിക്കുന്ന ഈ പ്രവണതയെ തന്നെയാണ്. ആരെങ്കിലും ഒരു നിലപാട് വ്യക്തമാക്കുമ്പോഴോ അവരുടെ അഭിപ്രായം തുറന്നു പറയുമ്പോഴോ അവരെ അടിച്ചമർത്താൻ ശ്രമിക്കുന്ന പ്രവണതയാണ് വരും തലമുറയ്ക്ക് ഇന്നത്തെ തലമുറ കാണിച്ചുകൊടുക്കുന്നത് എന്ന താരം ചൂണ്ടിക്കാണിക്കുന്നു.

പരസ്പരം പിന്തുണയ്ക്കുകയും പ്രചോദനം നൽകുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് നമുക്ക് വേണ്ടത്. ഏറ്റവും ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയനോട് തന്റെ അഭ്യർത്ഥന പറയുകയാണ് താരം.

മുഖ്യമന്ത്രിയിലേക്ക് ഈ വിഷയം എത്തിക്കുവാൻ മറ്റേത് വഴിയെക്കാൾ എളുപ്പം സോഷ്യൽ മീഡിയ ആണെന്ന് മനസ്സിലാക്കിക്കൊണ്ടാണ് താരം ഇത് ലൈവ് വീഡിയോയിലൂടെ ബോധ്യപ്പെടുത്തുന്നത്. കഞ്ചാവും ലഹരിയും വിറ്റ് പണം ഉണ്ടാക്കുന്നത് ഒരു കുറ്റകൃത്യമാണ് എങ്കിൽ ട്രോളുകളിലൂടെ പണം ഉണ്ടാക്കുന്നതും ഒരു തെറ്റല്ലേ എന്ന് താരം ചോദിക്കുന്നു.

ഇത്തരം ട്രോളുകളും അതിനടിയിൽ വരുന്ന കമന്റുകളും എല്ലാം ഒരു വ്യക്തിയെ മാ ന സി ക മായി തളർത്തുകയും ഇല്ലാതാക്കുകയും ചെയ്യുകയാണ്. അതിനാൽ ഒരു നല്ല നാടിനുവേണ്ടി ട്രോളുകൾ നിരോധിക്കണമെന്ന് താരം മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു. ഇത്തരം ട്രോളുകളും മോശമായ കമന്റുകൾക്കും എതിരെ എന്തെങ്കിലും ശക്തമായ നടപടി എടുക്കണം എന്ന് പിണറായി വിജയനോട് വിനീതമായി അഭ്യർത്ഥിക്കുകയാണ് ഗായത്രി സുരേഷ്.

ഒരാളുടെ അനുവാദമില്ലാതെ അവരുടെ വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച് ഇത്തരം ട്രോളുകളും സൈബർ ആക്രമണം നടത്തുന്നത് ഇല്ലാതാക്കാൻ എന്തെങ്കിലും നടപടി സ്വീകരിക്കണമെന്നും എങ്കിൽ മാത്രമേ ഇത്തരക്കാർക്ക് ഒരു ഭയം ഉണ്ടാവുകയുള്ളൂ എന്നും താരം പറയുന്നു. ഒന്നോ രണ്ടോ ലക്ഷം വരുന്ന ഇത്തരക്കാർക്ക് ഒരു നാടിനെ തന്നെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്. ഈ വിഷയത്തിൽ തന്നെ ആളുകൾ പിന്തുണയ്ക്കുകയാണെങ്കിൽ സമൂഹത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ സാധിക്കും എന്ന വിശ്വാസവും താരം പങ്കുവെച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top