Movlog

Movie Express

ലാലേട്ടന്റെ മരുമകളാവണം – ആഗ്രഹം തുറന്നു പറഞ്ഞു ഗായത്രി -എന്റെ മനസ്സിൽ ഒരാൾ മാത്രമേ ഉള്ളു

മിസ് കേരള പട്ടം നേടി മലയാളികളുടെ മനസ്സിലേക്ക് ചേക്കേറുകയും തുടർന്ന് “ജമ്നാപ്യാരി” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവട് വെച്ച താരസുന്ദരിയാണ് ഗായത്രി സുരേഷ്.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലേക്ക് ചേക്കേറിയ താരം ആണ് ഗായത്രി സുരേഷ്. അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ചില വിവാദങ്ങളിലും ട്രോളുകളിലും അകപ്പെട്ടിരുന്നു താരം. ഗായത്രി സഞ്ചരിച്ചിരുന്ന വാഹനം ഓവർടേക് ചെയുമ്പോൾ മറ്റൊരു വാഹനത്തിനെ കൊണ്ട് ഇടിക്കുകയും, വാഹനം നിർത്താതെ കടന്നു കളഞ്ഞ ഗായത്രിയുടെ വണ്ടി പിന്തുടർന്ന് നിർത്തിച്ച് ആളുകൾ പ്രശ്നം ആക്കിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

തെറ്റ് പൂർണമായും താരത്തിന്റെ ഭാഗത്ത് ആയിട്ട് പോലും അത് ന്യായീകരിച്ചുകൊണ്ടുള്ള താരത്തിന്റെ വിശദീകരണം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചു. ഗായത്രിയെക്കുറിച്ചുള്ള ട്രോളുകളും താരത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളും സമൂഹ മാധ്യമങ്ങളിൽ ഉയർന്നു. ഇപ്പോഴിതാ തന്റെ സ്വപ്നങ്ങളെ കുറിച്ചും പ്രണയവും വെളിപ്പെടുത്തുന്ന ഗായത്രിയുടെ അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്. ഗായത്രിയുടെ ആദ്യത്തെ പാൻ ഇന്ത്യൻ സിനിമയാണ് “എസ്കേപ്പ്”.

പല താരങ്ങളും ഇതിന് മുമ്പ് പാൻ ഇന്ത്യൻ സിനിമകളിൽ അഭിനയിക്കുമ്പോൾ അത്തരം സിനിമകളുടെ ഭാഗമാവാൻ ഗായത്രിയും ഒരുപാട് കാത്തിരുന്നിട്ടുണ്ട് എന്ന് താരം പങ്കുവെക്കുന്നു. മലയാള സിനിമയിൽ ആദ്യമായിട്ടാണ് ഒരു മുഴുനീള സിംഗിൾ ഷോട്ട് സിനിമ ഒരുങ്ങുന്നത്. അത് തന്നെ ആയിരുന്നു ഈ ചിത്രത്തിന് ക്ഷണം വന്നപ്പോൾ സ്വീകരിക്കാൻ ഉണ്ടായ കാരണവും. സിനിമയിലേക്ക് വരുന്നതിന്റെ ആദ്യ പടി ആയിരുന്നു ഗായത്രി മിസ് കേരള മത്സരത്തിൽ പങ്കെടുത്തത്. മിസ് കേരളം മത്സരത്തിൽ എത്തുന്നതോടെ സിനിമാലോകവും മാധ്യമങ്ങളുടെയും ശ്രദ്ധ ആകർഷിക്കാം എന്ന് ഗായത്രിക്ക് മനസിലായി.

അങ്ങനെ 2014ലെ മിസ് കേരള മത്സരത്തിൽ പങ്കെടുക്കുകയും മിസ് കേരള പട്ടം കരസ്ഥമാക്കുകയും ചെയ്തു. ജീവിതത്തിൽ ഏറ്റവും വിജയകരമായ ഒരു നിമിഷമായിരുന്നു മിസ് കേരള പട്ടം നേടിയത് എന്ന് താരം പറയുന്നു. ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നേടാൻ സാധിക്കും എന്ന ആത്മവിശ്വാസം നൽകിയ ഒരു നിമിഷം ആയിരുന്നു അത്. “ജമ്നാപ്യാരി” എന്ന ചിത്രത്തിലേക്ക് എത്തുന്നതിന് മുമ്പ് “വള്ളിയും തെറ്റി പുള്ളിയും തെറ്റി”, “നിർണായകം”, “പ്രേമം” എന്നീ ചിത്രങ്ങളുടെ ഓഡിഷനിൽ ഗായത്രി പങ്കെടുത്തിരുന്നു. എന്നാൽ അതെല്ലാം റിജക്ട് ആയി പോവുകയായിരുന്നു.

ഏറ്റവും അനുയോജ്യമായ ഒരു വേഷം ലഭിക്കുവാൻ ആയിരുന്നു ഇതെല്ലാം തിരസ്കരിക്കപ്പെട്ടതെന്ന് പിന്നീട് ഗായത്രിക്ക് മനസിലായി. “ജമ്നാപ്യാരി”യിലെ തൃശ്ശൂർക്കാരിയുടെ വേഷം അത്രമേൽ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ചെയ്ത കഥാപാത്രങ്ങളെല്ലാം ഒരുപാട് ഇഷ്ടമുള്ളതാണെങ്കിലും “നീനുലെനി ന പ്രേമകഥ” എന്ന തെലുങ്ക് ചിത്രത്തിലെ കഥാപാത്രമാണ് താരത്തിന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നത്. എല്ലാവര്ക്കും ഒരുപാട് ഇഷ്ടമുള്ള കഥാപാത്രം ആയിരിക്കും അതെന്ന് ഗായത്രി ഉറപ്പ് നൽകുന്നു.

സിനിമകളിൽ സജീവമായിരുന്ന സമയത്തായിരുന്നു അപ്രതീക്ഷിതമായി ലോക്ക് ഡൗൺ വന്നത്. അത് ഒരുപാട് ആശങ്കകൾ സൃഷ്ടിച്ചിരുന്നു എന്ന് താരം വ്യക്തമാക്കി. പുറത്തേക്ക് പോകാതെ, സുഹൃത്തുക്കളെ കാണാതെ, സിനിമാസെറ്റിൽ പോകാതെയുള്ള ജീവിതം വേറെ മടുപ്പിച്ചിരുന്നു എന്നും ലോക്ക് ഡൗൺ എന്ന് അവസാനിക്കും എന്ന ആശങ്കയിലായിരുന്നു എന്നും താരം വെളിപ്പെടുത്തി. എന്നാൽ പിന്നീട് വന്ന ലോക്കഡൗണിൽ ഒരുപാട് വായിച്ചും, റീൽസ് ചെയ്തും, സിനിമകൾ കണ്ടും നല്ല രീതിയിൽ ആസ്വദിക്കാൻ സാധിച്ചു എന്നും താരം വ്യക്തമാക്കി.

ട്രോളർമാരുടെ ഇഷ്ടതാരമാണ് ഗായത്രി സുരേഷ്. ആദ്യമൊക്കെ ട്രോളുകൾ ഒരുപാട് വേദനിപ്പിച്ചു എങ്കിലും ഇന്ന് സ്വന്തം നിലപാടുകളെ കുറിച്ചും വ്യക്തിത്വത്തെ കുറിച്ചും വ്യക്തമായ ആത്മവിശ്വാസം താരത്തിന് ഉണ്ട്. അത് കൊണ്ട് തന്നെ ട്രോളുകൾ മാനസികമായി ബാധിക്കാറില്ല എന്ന് ഗായത്രി തുറന്നു പറയുന്നു. നിരവധി സിനിമകളാണ് ഗായത്രിയുടേതായി റിലീസിന് ഒരുങ്ങുന്നത്. “അഭിരാമി”, “ബദൽ”, “ഉത്തമി”, “മാഹി”, “എസ്കേപ്പ്”, തെലുങ്കിൽ രണ്ട് ചിത്രങ്ങൾ എന്നിവയാണ് റിലീസിനൊരുങ്ങുന്ന താരത്തിന്റെ ഏറ്റവും പുതിയ സിനിമകൾ.

സിനിമയിൽ വന്നതിനു ശേഷം ഒരുപാട് പ്രേമ അഭ്യർത്ഥനകൾ ഉണ്ടായെങ്കിലും തനിക്ക് ഒരാളോട് മാത്രം ആണ് ഇഷ്ടം തോന്നിയിട്ടുള്ളത് എന്നും അത് പ്രണവ് മോഹൻലാൽ ആണെന്നും ഗായത്രി വ്യക്തമാക്കി. പ്രണവ് ഒരുപാട് ഉയരങ്ങളിൽ ആണ് നിൽക്കുന്നത്. സിനിമകളിലൂടെ ആ ഉയർച്ച നേടിയിട്ട് പ്രണവ് ഇത് അറിയണം എന്നാണ് ഗായത്രിയുടെ ആഗ്രഹം. സിനിമയിൽ ഇതിനോടകം നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള ഗായത്രിക്ക് രാജകുമാരി, വേശ്യ, ഫ്രീക്കത്തി തുടങ്ങി വിവിധ തരം കഥാപാത്രങ്ങളെ ചെയ്യാൻ ആഗ്രഹമുണ്ട്.

അഭിനയത്തിനു പുറമേ സംവിധാനം ചെയ്യണം എന്നാണ് ഗായത്രിയുടെ സ്വപ്നം. സംവിധാനം ചെയ്യുന്നുണ്ടെങ്കിൽ അത് താൻ തന്നെ എഴുതുന്ന കഥ ആയിരിക്കും എന്നും ഗായത്രി വ്യക്തമാക്കി. സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി ചെയ്യുമ്പോൾ ആയിരുന്നു ഗായത്രി സിനിമയിലേക്ക് എത്തുന്നത്. വിവാഹത്തിനായി മാനസികമായി തയ്യാറെടുക്കുകയാണ് താരം ഇപ്പോൾ. ഏറ്റവും പുതിയ ചിത്രങ്ങളുടെ റിലീസ് കഴിഞ്ഞാൽ പറ്റിയ ഒരു പങ്കാളിയെ കണ്ടെത്തിയാൽ വിവാഹിതയാകാൻ തയ്യാർ ആണെന്ന് ഗായത്രി വ്യക്തമാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top