Movlog

Kerala

ഞങ്ങൾ ഒരു വീട്ടിൽ കഴിയുമ്പോൾ, എനിക്കറിയില്ല എന്താണ് എന്റെ ഫീലിങ്ങ്സ് എന്ന്…കാമറയിൽ നോക്കി മോണിക്കയോട് മനസ് തുറന്നു ജാസ്മിൻ…

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗെയിം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ആദ്യ 3 സീസണുകളുടെ ഗംഭീര വിജയത്തിനു ശേഷം ആയിരുന്നു ബിഗ് ബോസ് നാലാം സീസൺ സംപ്രേഷണം ആരംഭിച്ചത്. ബിഗ്ബോസ് സീസൺ 4ലെ ശക്തമായ മത്സരാർത്ഥി ആണ് ഫാഷൻ മോഡലും ബോഡി ബിൽഡറും ആയ ജാസ്മിൻ എം മൂസ. വളരെ ചെറിയ പ്രായത്തിൽ തന്നെ 2 വിവാഹം കഴിച്ച ജാസ്മിൻ, ഇരു ബന്ധങ്ങളുടെ തകർച്ചയിൽ നിന്നും ഉയർത്തെഴുന്നേൽക്കുകയായിരുന്നു.

ജീവിതത്തിലെ തുടർച്ചയായ പരാജയങ്ങളിൽ നിന്നും ശക്തിയാർജ്ജിച്ചു തന്റെ കരിയർ തിരഞ്ഞെടുക്കുകയും അതിൽ ഉജ്ജ്വല വിജയം നേടുകയും ചെയ്ത ജാസ്മിന്റെ ജീവിതകഥ മലയാളികൾ ബിഗ് ബോസിലൂടെ അറിഞ്ഞിട്ട് ഉള്ളതാണ്. ലെസ്ബിയൻ ആണ് ജാസ്മിൻ. ബിഗ്ബോസിൽ എത്തുന്നതിനു മുമ്പ് തന്നെ ദുരിതപൂർണമായ ജാസ്മിന്റെ കഥ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. ടാസ്കുകളും ബിഗ്ബോസ് ഹൗസിലെ സജ്ജീകരണങ്ങൾ കൊണ്ട് മാത്രമല്ല മത്സരാർത്ഥികളുടെ കാര്യത്തിലും വളരെ വ്യത്യസ്തത നിറഞ്ഞ ഒരു സീസൺ ആണ് ബിഗ്ബോസ് സീസൺ 4.

ഈ സീസണിൽ ജാസ്മിനെ പോലെ തന്നെ ലെസ്ബിയൻ ആണ് അപർണ മൾബറി. അപർണയോട് ജാസ്മിന് തോന്നിയ ക്രഷിനെ കുറിച്ചും ജാസ്മിൻ ഷോയിൽ വെളിപ്പെടുത്തിയിരുന്നു. അപർണ്ണ വിവാഹിതയാണ്. അപർണയുടെ പങ്കാളിയായ അമൃതയെ കുറിച്ചും അവളോടുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഒക്കെ അപർണ ബിഗ്ബോസ് ഹൗസിൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ജാസ്മിൻ പറഞ്ഞ ചില കാര്യങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.

അപർണയോട് വല്ലാതെ ആകർഷണം തോന്നുന്നു, എന്ന് സുന്ദരിയാണ് അവൾ, അവളുടെ സ്വഭാവം എത്ര നല്ലതാണ് എന്നായിരുന്നു ജാസ്മിൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ജാസ്മിൻ പറഞ്ഞ കാര്യങ്ങൾ വൈറലായിരുന്നു. പങ്കാളി ആയ മോണിക്കയിൽ നിന്നും ഒരിക്കലും അകലാൻ സാധിക്കില്ലെന്നും ജാസ്മിൻ കൂട്ടിച്ചേർത്തു. ബിഗ്ബോസ് ഹൗസിൽ ജാസ്മിൻ പറഞ്ഞ മറ്റു ചില കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്.

കാമറയിൽ നോക്കി സംസാരിക്കുന്നതിനിടയിലാണ് മോണിക്കയോട് ജാസ്മിൻ സംസാരിച്ചത് . മോണിക്കയെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് ജാസ്മിൻ. മോണിക്ക ഈ ഷോ കാണുന്നുണ്ടാവും എന്നറിയാം, ഇവിടെ എന്താണ് നടക്കുന്നത് എന്ന് എനിക്ക് അറിയില്ല, അത്തരം സാഹചര്യങ്ങളിലൂടെ ആണ് കടന്നു പോകുന്നത് എന്ന് ജാസ്മിൻ പറയുന്നു. ഒരു പെൺകുട്ടിയോട് വല്ലാതെ ആകർഷണം തോന്നുന്നു, അവൾ ഈ ഷോയിലേക്ക് വരും എന്ന് ഒരിക്കലും കരുതിയില്ല എന്ന് ജാസ്മിൻ പറയുന്നു.

ഈ വീട്ടിൽ കഴിയുമ്പോൾ എനിക്ക് അറിയാത്ത ചില ഫീലിംഗ് ഉണ്ടാകുന്നു, അത് എന്ത് തന്നെ ആണെങ്കിലും നിയന്ത്രിക്കാൻ ആകുന്നില്ല എന്ന് ജാസ്മിൻ പറയുന്നു. നല്ല കാര്യമല്ല അറിയാം പക്ഷേ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമാണ് എന്നും എന്തു പറഞ്ഞാലും ആരെ കണ്ടാലും അവസാനം എനിക്കിഷ്ടം നിന്നെ തന്നെയാണ്, ഞാൻ തിരിച്ചു വരും വരെ അവിടെ തന്നെ വേണമെന്നും ജാസ്മിൻ കൂട്ടിച്ചേർത്തു. ജാസ്മിന്റെ ഈ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

ബിഗ് ബോസ് വീട്ടിൽ വന്നതു മുതൽ നിമിഷയും ആയിട്ട് ആണ് ജാസ്മിൻ സൗഹൃദത്തിൻ ആയത്. ജാസ്മിനെ കുറിച്ചുള്ള പല വ്യക്തിപരമായ കാര്യങ്ങളും ജാസ്മിൻ പറഞ്ഞിട്ടുള്ളത് നിമിഷയോടാണ്. അപർണയോട് ജാസ്മിന് തോന്നിയ ക്രഷിനെ കുറിച്ചും ബിഗ് ബോസ് ഹൗസിൽ അറിയാവുന്നത് നിമിഷയ്ക്ക് മാത്രമായാണ്. കഴിഞ്ഞ എവിക്ഷനിൽ നിമിഷയെ പുറത്താക്കിയെങ്കിലും സീക്രെട് റൂമിൽ കഴിഞ്ഞതിന് ശേഷം വീണ്ടും തിരിച്ചുവരികയായിരുന്നു നിമിഷ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top