Movlog

Movie Express

കാലു പിടിച്ച് നീതി തരുമോ എന്ന അവസ്ഥയിലേക്ക് അല്ല കാര്യങ്ങൾ പോകേണ്ടത്…അതിജീവിതയ്ക്ക് പൂർണ പിന്തുണയേകി ഭാഗ്യലക്ഷ്മി പ്രതികരിക്കുന്നു

നീണ്ട അഞ്ചു വർഷത്തെ നിയമ പോരാട്ടത്തിനും വിചാരണകൾക്കും ഒടുവിലാണ് താൻ ഇര അല്ല എന്നും അതിജീവിതയാണെന്നും വെളിപ്പെടുത്തിക്കൊണ്ട് പ്രമുഖ നടി രംഗത്തെത്തിയത്. നടിയുടെ വെളിപ്പെടുത്തലിന് പൂർണ പിന്തുണയുമായി സിനിമാ ലോകം മുഴുവനും ഒപ്പമുണ്ട് ആയിരുന്നു. ആ സംഭവത്തിനു ശേഷം ഒന്നും നടന്നിട്ടില്ലാത്തതു പോലെ മലയാള സിനിമയിലേക്ക് തിരിച്ചുവരാൻ ഭയമായിരുന്നു എന്ന് നടി ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.

എന്നാൽ ഇതിനു പിന്നാലെയായിരുന്നു മലയാള സിനിമയിലേക്ക് ഉള്ള അതിജീവിതയുടെ തിരിച്ചുവരവിന്റെ വാർത്തകൾ പുറത്തുവന്നത്. താരത്തിന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയായിരുന്നു ആരാധകർ. ഇപ്പോഴിതാ അതിജീവിതയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ഭാഗ്യലക്ഷ്മിയുടെ സ്വരം കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. നാലായിരത്തോളം സിനിമകളിലായി മലയാള സിനിമയിലെ മുൻ നിര നായികമാരുടെ ശബ്ദം ആയി മാറിയ താരം ആണ് ഭാഗ്യലക്ഷ്മി.

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത “ഒരു മുത്തശ്ശി ഗദ” എന്ന സിനിമയിലൂടെ അഭിനയ രംഗത്തും ചുവടുവെച്ച് ഭാഗ്യലക്ഷ്മി. ബിഗ് ബോസിലും മത്സരാർത്ഥിയായി എത്തിയ ഭാഗ്യലക്ഷ്മി പലപ്പോഴും വിവാദങ്ങളിലും നിറഞ്ഞിട്ടുണ്ട്. അതിജീവിതയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി ഇപ്പോൾ. ഒരു പ്രമുഖ ചാനലിലെ ചർച്ചയിൽ പങ്കെടുത്തപ്പോഴാണ് ഭാഗ്യലക്ഷ്മി തന്റെ നിലപാട് വ്യക്തമാക്കിയത്.

കാലുപിടിച്ചു നീതി തരുമോ എന്ന് അപേക്ഷിക്കേണ്ട രീതിയിലേക്ക് അല്ല കാര്യങ്ങൾ പോകേണ്ടത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. കോടതിയിൽ മൊബൈൽ സമർപ്പിക്കാൻ ദിലീപ് വിമുഖത കാണിച്ചതും ചോദ്യം ചെയ്യുകയാണ് ഭാഗ്യലക്ഷ്മി. എല്ലാം ചെയ്തത് അദ്ദേഹം ആണോ എന്നുള്ള ചോദ്യങ്ങൾ ഇപ്പോൾ മാറി. കോടതിയിൽ സംഭവിച്ച കാര്യങ്ങളും, മൊബൈൽ കൊടുക്കാനുള്ള മടിയും, പുറത്തുവന്ന ഓഡിയോ സംഭാഷണങ്ങളും എല്ലാം കൂടി ചേർത്ത് നോക്കുമ്പോൾ പിന്നിൽ ആരൊക്കെയാണെന്ന് എല്ലാവർക്കും മനസ്സിലാകും.

തെറ്റ് ചെയ്യാത്ത ഒരാൾ ഒരിക്കലും മൊബൈൽ പരിശോധിക്കണം എന്ന് പറയുമ്പോൾ മടികാണിക്കില്ല ആയിരുന്നു. തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പു ഉണ്ടായിരുന്നെങ്കിൽ എന്തും പരിശോധിക്കാമെന്ന് പറയുമായിരുന്നു. 21 സാക്ഷികൾ കൂറുമാറിയത് കോടതിയെ സംബന്ധിച്ച് നിസ്സാരമായിരിക്കും. പൊതു ജനങ്ങളെ സംബന്ധിച്ച് ഇത് വളരെ ഗൗരവമുള്ള വിഷയം തന്നെയാണ്. ഇതിനേക്കാൾ അപ്പുറമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നാടകങ്ങൾ എന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ പോകില്ല എന്ന് പറയുകയും ഒരു സ്ഥലത്തേക്ക് വരാൻ പറയുമ്പോൾ അവിടേക്ക് വരാൻ പറ്റില്ല എന്ന് പറയുകയും ചെയ്യുന്നു. മൊബൈൽ ഫോൺ അന്വേഷണത്തിന്റെ ഭാഗമായി സമർപ്പിക്കാൻ പറയുമ്പോൾ അത് പറ്റില്ല എന്ന് പറയുന്നു. ഇത്രയും കാര്യങ്ങൾ നടന്നിട്ടും മറ്റുള്ളവർക്ക് എല്ലാം മനസ്സിലായിട്ടും കോടതി ഇപ്പോഴും അന്വേഷണ ഉദ്യോഗസ്ഥരെ അടിച്ചമർത്തുന്ന കാര്യങ്ങളിലേക്ക് നീങ്ങുകയാണ്.

ഇത് കാണുമ്പോൾ സാധാരണക്കാർക്ക് ഉണ്ടാകുന്ന വികാരം ഭയമാണ്. സിനിമയിലെ സഹപ്രവർത്തകർ പോലും ഒന്നും മിണ്ടാതെ നിൽക്കുന്നത് കാണുമ്പോൾ ഒരുപാട് സങ്കടം തോന്നുന്നുണ്ട്. സിനിമാക്കാരുടെ ഭാഗത്തു നിന്ന് ഒരു പ്രതിഷേധമോ പ്രതികരണമോ ഈ വിഷയത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷയില്ലെന്നും ഭാഗ്യലക്ഷ്മി തുറന്നു പറയുന്നു. അതുകൊണ്ടു തന്നെ ഈ വിഷയം സമൂഹം തന്നെ ഏറ്റെടുക്കണം. ഒരു നടിക്കു വേണ്ടി അല്ല ഒരു പെൺകുട്ടിക്ക് വേണ്ടി അത് ചെയ്യണം.

നമ്മുടെ നാട്ടിലെ ഒരു പെൺകുട്ടി പോലും ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നു പോകരുത്. അതിനു വേണ്ടി സമൂഹം ഈ വിഷയം ഏറ്റെടുക്കണം. കോടതിയുടെ കാലുപിടിച്ച് നീതി ലഭിക്കേണ്ട രീതിയിലേക്ക് ആയിരിക്കരുത് കാര്യങ്ങൾ പോകേണ്ടത്. മാതൃകാപരമായ ഒരു കോടതി ആകുമ്പോൾ മാത്രമാണ് ഓരോരുത്തർക്കും ഭയഭക്തി ബഹുമാനത്തോടെ കോടതിയെ കാണാൻ സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം കോടതിയെ ജനങ്ങൾ പുച്ഛിക്കാൻ തുടങ്ങും. അങ്ങനെ ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങാതിരിക്കണമെങ്കിൽ കോടതി തന്നെ മനസ്സ് വയ്ക്കണം എന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top