Movlog

Kerala

സന്തോഷ് ട്രോഫി – ബംഗാളിനെ ചെറുതായി കാണരുതെന്ന് മന്ത്രി ശിവൻകുട്ടി

കേരളം ഒട്ടാകെ കാത്തിരിക്കുന്ന ഒരു ഫുട്ബോൾ മത്സരമാണ് സന്തോഷ്‌ ട്രോഫി. അതിഗംഭീരമായി കളിച്ച് ഫൈനലിൽ വരെയെത്തിയ കേരളത്തിന് നിറഞ്ഞ ആവേശകരമായി മാറിയിരിക്കുകയാണ്. സന്തോഷ്‌ ട്രോഫി മത്സരത്തിൽ കേരളം നേരിടാൻ പോകുന്നത് ബംഗാളിനെയാണ്. അതിശക്തരായ കളിക്കാരാണ് ബംഗാൾ ടീമിൽ ഉള്ളത്. അതുകൊണ്ട് തന്നെ ആരെയും കുറച്ച് കാണാൻ പാടില്ലെന്ന് പറഞ്ഞിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രിയായ വി ശിവൻകുട്ടി. സന്തോഷ്‌ ട്രോഫി മത്സരത്തിൽ എതിർ ടീമായ ബംഗാളിനെ നിസാരമായി കാണരുത് എന്നാണ് മന്ത്രിയായ വി ശിവൻകുട്ടി പറയുന്നത്.

ബംഗാൾ ഫുട്ബാളിലെ രാജാക്കന്മാരാണ്. മലപ്പുറത്ത് കളിയായത് കൊണ്ടു ഏറെ ആവേശകരവും കേരളം കപ്പ് അടിക്കുമെന്ന കാര്യത്തിൽ യാതൊരു സമയവും വേണ്ട എന്നാണ് മുൻകളിക്കാരനും കൂടിയായ വി ശിവൻകുട്ടി പറയുന്നതക്. ബംഗാളിനെ കുറിച്ച് പറയുമ്പോൾ പോരാട്ടങ്ങൾ ഒരുപാട് കണ്ടവർ. പൊരുതാതെ അവർ കീഴടങ്ങില്ല. തോൽവിയിൽ ഒരിക്കലും അവർ തളർന്നിട്ടില്ല. പ്ലാറ്റിനം ജുബിലീ സന്തോഷ്‌. ട്രോഫി ഫുട്ബോളിന്റെ ഫൈനലിൽ കേരളവും ബംഗാളും നേർക്കുനേർ വരുമ്പോൾ കിരീടം ആർക്ക് സ്വന്തമാകുമെന്ന സംശയത്തിലാണ് ഫുട്ബോൾ പ്രേമികൾ. ഇന്ന് രാത്രി മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുന്നത്.

സ്വന്തം ഗ്രൗണ്ടും ആർപ്പുവിളിക്കാൻ ഫുട്ബോൾ ആരാധകരും. ഇനി ഇതുപോലെയുള്ള ഒരു അവസരം ലഭിച്ചെന്ന് വരില്ല. അതുകൊണ്ട് തന്നെ. ജീവൻമരണപ്പോരാട്ടം എന്നാണ് കേരള ടീമിന്റെ പലിശീലകൻ ബിനോ ജോർജ് വിശേഷിപ്പിക്കുന്നത്. മലയാളികൾക്ക് പെരുനാൾ സമ്മാനം ഉറപ്പായി നൽകുമെന്ന് അദ്ദേഹം വാക്ക് പറയുന്നു. പതിനഞ്ചാം ഫൈനൽ കളിക്കുന്ന കേരളം ആറാമത്തെ കിരീടമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞതു കഴിഞ്ഞു ഫൈനൽ അതുപോലെയാകില്ല. ആദ്യ റൗണ്ടിൽ കേരളത്തോട് തോറ്റ ബംഗാൾ പലിശീലകൻ പ്രതികരിച്ചത് ഇങ്ങനെ.

സെമിയിൽ മണിപ്പൂരിനെ മറികടന്നാണ് ഫൈനൽ വരെ എത്തിയത്. ബംഗാൾ ടീമിന്റെ മുപ്പത്തിമൂന്നാം കിരീടമാണ് ലക്ഷ്യമിടുന്നത്. ഏറ്റവും ഒടുവിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ കേരളത്തിനായിരുന്നു ജയം. അത് കൊൽക്കത്തയിൽ വെച്ച് നടന്ന മത്സരത്തിൽ. സ്വന്തം നാട്ടിൽ ലഭിച്ച തോൽവിയ്ക്ക് പകരം വീട്ടാൻ തയ്യാറായിരിക്കുകയാണ് അതിശക്തരായ ബംഗാൾ ടീം. എന്തായാലും നടക്കാൻ പോകുന്ന മത്സരം സ്റ്റേഡിയം മുഴുവൻ ഫുട്ബോൾ പ്രേമികളെ കൊണ്ടു നിറഞ്ഞിട്ടുള്ളതാവുമെന്ന കാര്യത്തിൽ യാതൊരു സമയവുമില്ല. Sent from my iPhone

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top