Movlog

Food

ചാണക കേക്ക് കഴിച്ച് ആമസോൺ ഉപഭോക്താവിന്റെ റിവ്യൂ വൈറലാവുന്നു

ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഷോപ്പിംഗ് ആപ്പുകൾ വന്നതിനുശേഷം ലോകത്തെവിടെയും ഉള്ള സാധനങ്ങൾ നമ്മുടെ വിരൽത്തുമ്പിൽ എളുപ്പത്തിൽ എത്തുന്നു. ടിവി, ഫ്രിഡ്ജ് പോലുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ മുതൽ അടുക്കളയിലെ പൊടികളും പാത്രങ്ങളും വരെ ഇന്ന് ഓൺലൈനായി വാങ്ങിക്കാൻ സാധിക്കുന്നു. അത്തരത്തിൽ ഓൺലൈനിൽ വാങ്ങാൻ കഴിയുന്ന ഒന്നാണ് ചാണകം കൊണ്ടുള്ള കേക്ക്. കേക്ക് എന്ന് പറയുമ്പോൾ വായിൽ വെള്ളം വരുമെങ്കിലും സാധാരണ കേക്ക് പോലെയുള്ള ഒന്നല്ല ഇത്.

പൂജയ്ക്കും മറ്റ് ആചാരങ്ങൾക്കും ആയി ചാണകം ഉണക്കി കേക്ക് രൂപത്തിലാക്കി വിൽക്കുന്നതാണ് ചാണക കേക്ക്. എന്നാൽ ഇത് ഭക്ഷ്യയോഗ്യമല്ല. ചാണക കേക്ക് കഴിച്ച ഒരാളുടെ അഭിപ്രായം ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കസ്റ്റമർ റിവ്യൂവിൽ ആണ് ചാണക കേക്കിനെ കുറിച്ചുള്ള അഭിപ്രായം പരസ്യമായി അദ്ദേഹം പോസ്റ്റ് ചെയ്തത്. കഴിച്ചു നോക്കിയപ്പോൾ വളരെ വൃത്തികെട്ട രുചിയായിരുന്നു. പുല്ലിന്റെയും മണ്ണിന്റെയും രുചിയാണ് എന്നും അദ്ദേഹം പറയുന്നു. ഇത് കഴിച്ചിട്ട് വയറിളക്കം ഉണ്ടായി എന്നും കുറച്ചുകൂടി രുചിയിലും ശുചിത്വത്തിലും ശ്രദ്ധ പാലിക്കണമെന്ന് ഉപഭോക്താവ് അപേക്ഷിക്കുന്നു.

പരിഹാസരൂപേണ ഉള്ള കമന്റ്റ് ആണോ അതോ അബദ്ധം പറ്റി കഴിച്ചതാണോ എന്ന് വ്യക്തമല്ല. ഡോക്ടർ സഞ്ജയ് അറോറ എന്ന് പേരുള്ള ട്വിറ്റർ ഉപഭോക്താവാണ് ചാണക കേകിന്റയെ കസ്റ്റമർ റിവ്യൂ സ്ക്രീൻഷോട്ട് എടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. പൂജയ്ക്ക് ആണെന്ന് വായിക്കാതെ സംഭവം മെല്ലെ അകത്താക്കിയ ആമസോൺ ഉപഭോക്താവ് എന്ന കുറിപ്പോടെയാണ് സഞ്ജയ് ഈ സ്ക്രീൻഷോട്ട് പങ്കുവെച്ചത്. സഞ്ജയുടെ ചിത്രങ്ങൾ ആളുകൾ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top