Movlog

Movie Express

ആരാധകരെ അമ്പരപ്പിച്ചു പ്രണയിനിയെ പരിചയപ്പെടുത്തി ഫുക്രു

കൃഷ്ണ ജീവ് എന്നു പറഞ്ഞാൽ അധികമാർക്കും അറിയണമെന്നില്ല. എന്നാൽ ഫുക്രുവിനെ അറിയാത്ത മലയാളികൾ ഇല്ല. ടിക് ടോക് സെലിബ്രിറ്റിയും , ചലച്ചിത്ര അഭിനേതാവ് കൂടിയാണ് ഫുക്രു. ടിക് ടോക് താരങ്ങളെ പ്രധാന കഥാപാത്രമാക്കി പ്രജിൻ പ്രതാപ് സംവിധാനം ചെയ്യുന്ന തല്ലുംപിടി എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫുക്രുവാണ് . മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഫുക്രു ഏറെ ജനശ്രദ്ധ നേടുന്നത്.

ബിഗ് ബോസ് സീസൺ ടുവിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഫുക്രു . കോവിഡ് കാരണം ഷോ അപ്രതീക്ഷിതമായി അവസാനിപ്പിക്കുന്നത് വരെ ഫുക്രൂ ഷോയിൽ ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമായ ഫുക്രൂ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ ഫുക്രൂ പങ്കുവെച്ച് ഒരു വീഡിയോ ആണ് വൈറലാകുന്നത്.

ഈ വീഡിയോയിൽ സ്വന്തം പ്രണയിനി ആണ് കൂടെയുള്ളത് എന്ന് ഫുക്രു വ്യക്തമാക്കുന്നു. ബിഗ് ബോസ് കഴിഞ്ഞയുടനെ ഫുക്രുവും മറ്റൊരു മത്സരാർത്ഥിയായ എലീന പടിക്കലുമായി പ്രണയത്തിലാണ് എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകളെല്ലാം വ്യാജമാണെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നു . താൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന് ഫുക്രു ഇതിനുമുമ്പും പറഞ്ഞിരുന്നു.

ഇപ്പോൾ ഇതാ പ്രണയിനിക്കൊപ്പം ഉള്ള വീഡിയോ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. പെൺകുട്ടിയുടെ പേരോ മുഖമോ ഫുക്രു വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ വരും ദിവസങ്ങളിൽ ഫുക്രുവിന്റെ പ്രണയിനിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാമെന്ന പ്രതീക്ഷയിലാണ് ആരാധകർ. നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമന്റ്മായി മുന്നോട്ട് വന്നിരിക്കുന്നത്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top