Movlog

Kerala

ഒരു മണിക്കൂർ എസി ഇട്ടാൽ ഉണ്ടാവുന്ന ഇന്ധന ചിലവ് എത്രയാണെന്ന് അറിയാമോ ? നോക്കി നോക്കു

കാർ ഉപയോക്താക്കളെ സംബന്ധിച്ച് ഏറ്റവും കൂടുതൽ ശ്രദ്ധ പുലർത്തുന്ന ഒരു കാര്യമാണ് ഫ്യുവൽ എക്കണോമി അഥവാ മൈലേജ് . ഒരു വണ്ടി തിരഞ്ഞെടുക്കുന്നതിനു മുമ്പ് തന്നെ ആ വണ്ടിയുടെ മൈലേജ് എങ്ങനെയെന്ന് ഗൗരവമായി ചിന്തിക്കുന്നവരാണ് മിക്ക ഉപയോക്താക്കളും. പലർക്കും വാഹനത്തിന്റെ മൈലേജ് വളരെ നിർണായകമായ ഒരു കാര്യമാണ്. പ്രത്യേകിച്ചും ഇന്ന് റോഡുകളിൽ യാത്രയുടെ പകുതി സമയം ട്രാഫിക് ജാമിൽ ആണ് സമയം ചെലവിടുന്നത്.വാഹനങ്ങൾ ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ ട്രാഫിക് ബ്ലോക്കുകൾ സർവ്വസാധാരണം ആയിരിക്കുകയാണ്. മണിക്കൂറുകളാണ് ഓരോ ദിവസവും ട്രാഫിക് ജാമിൽ കുടുങ്ങി ചെലവഴിക്കേണ്ടി വരുന്നത്.

ഇന്ത്യയിലെ ചൂടുള്ള വേനൽക്കാല ദിനങ്ങളിൽ യാത്രചെയ്യുമ്പോൾ ആവശ്യമായി വരുന്ന ഒന്നാണ് എയർകണ്ടീഷൻ. വാഹനങ്ങളിൽ എ സി ഇടുന്നത് വലിയ ഇന്ധന ചെലവിന് വഴിയൊരുക്കുന്നു. തുടർച്ചയായി എയർകണ്ടീഷൻ ഉപയോഗിക്കുന്നതിലൂടെ വാഹനത്തിൽ എത്ര ഇന്ധനം ഉപയോഗിക്കുന്നു എന്ന് പലരും ചിന്തിക്കാറില്ല. ഇതിനെക്കുറിച്ചുള്ള ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. യൂട്യൂബർ ആണ് തന്റെ ചാനലിലൂടെ ഈ വീഡിയോ പങ്കുവെച്ചത്. നടപ്പിലാക്കാൻ പോകുന്ന പദ്ധതി മുഴുവനും വിശദീകരിച്ചുകൊണ്ടാണ് വീഡിയോ ആരംഭിച്ചത്.

കാറിൽ ഫുൾ ടാങ്ക് ഇന്ധനം നിറച്ചതിനുശേഷം വീട്ടിലേക്ക് പോകും. എസി ഓൺ ആകുമ്പോൾ ടൈമർ സജ്ജമാക്കുകയും ചെയ്യും. ഒരു മണിക്കൂറിനുശേഷം കാർ എത്രമാത്രം ഇന്ധനം ഉപയോഗിച്ചു എന്ന് കണ്ടെത്തുകയാണ് ഈ വീഡിയോയിലൂടെ. ഇന്ധനം നിറച്ച് വീട്ടിലേക്ക് എത്തിയ ഒരു മണിക്കൂർ വാഹനം സ്റ്റാർട്ടിങ്ങിൽ ഇടുകയാണ് . ഒരു മണിക്കൂറിനു ശേഷം 20 മിനിറ്റ് കൂടി ഈ പ്രക്രിയ തുടർന്നു. ഈ സമയം മുഴുവനും കാർ നിഷ്ക്രിയം ആയിരുന്നു. എന്നാൽ എസി ഈ സമയം മുഴുവനും പ്രവർത്തിച്ചിരുന്നു. ഈ പരീക്ഷണത്തിനായി ഉപയോഗിച്ചിരിക്കുന്നത് തന്റെ മാരുതി സുസുക്കി ബലേനോ പ്രീമിയം ഹാച്ച്ബാക്ക് ആണ് .

ഒരു മണിക്കൂർ 20 മിനിറ്റിനു ശേഷം കാറിനെ അതേ പെട്രോൾ സ്റ്റേഷനിലേക്ക് കൊണ്ടു പോയി എത്രത്തോളം ഇന്ധനം ഉപയോഗിച്ചു എന്ന് കണ്ടുപിടിച്ചു. കാറിൽ വീണ്ടും ഇന്ധനം നിറച്ചാണ് അരുൺ ഇത് കണ്ടെത്തിയത്. ഇതിലൂടെ 1.66 ലിറ്റർ പെട്രോൾ ആണ് വെറും എസി ഇട്ടതിലൂടെ ഉപയോഗിച്ചത് എന്ന് കണ്ടെത്തുകയായിരുന്നു. വളരെ ചെറിയൊരു ഭാഗം ആണ് പരീക്ഷണത്തിനു മുമ്പും ശേഷവും കാർ പമ്പിലേക്കും തിരികെ വീട്ടിലേക്ക് ഓടിക്കുമ്പോൾ ഉപയോഗിച്ചത്. പമ്പിൽ നിന്നും പെട്രോൾ നിറച്ചതിനു ശേഷം 8 കിലോമീറ്റർ ആണ് വീട്ടിലേക്കും തിരിച്ചു സ്റ്റേഷനിലേക്കുമായി സഞ്ചരിച്ചത്. ഈ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഒരു മണിക്കൂർ എസി ഇട്ട് വാഹനം സ്റ്റാർട്ടിങ് കിടക്കുന്നതിന് 100 രൂപയുടെ പെട്രോൾ ആവശ്യമാണെന്ന് കണ്ടെത്തി. വാഹനത്തിന്റെ വലുപ്പത്തിനും ഇന്ധനത്തിനും അനുസരിച്ച് കണക്കിനും മാറ്റം ഉണ്ടായേക്കാം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top