Movlog

Kerala

ഇന്ന് മുതൽ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട നാല് പ്രധാനപ്പെട്ട അറിയിപ്പുകൾ

ഫെബ്രുവരി 15 മുതൽ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട നാല് പ്രധാന അറിയിപ്പുകളുണ്ട്. ആദ്യത്തെ അറിയിപ്പ് സ്കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ്.കോവിഡ് സാഹചര്യത്തിൽ റേഷൻ കാർഡ് ഉടമകൾക്കായി ഭക്ഷ്യ കിറ്റ് തയ്യാറാക്കുന്നതിനിടെ വിദ്യാർത്ഥികൾക്കുള്ള കിറ്റുകൾ തയ്യാറാക്കാൻ ആയി ബുദ്ധിമുട്ട് ഉണ്ടെന്നു സപ്പ്ലൈകൊ അധികൃതർ അറിയിച്ചതിനെ തുടർന്നാണ് കൂപ്പൺ സംവിധാനം വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയത്. അതിന്റെ വിതരണം ആണ് ഇപ്പോൾ ആരംഭിക്കുന്നത്. ഇതോടെ പ്രീ പ്രൈമറി വിഭാഗത്തിലുള്ള കുട്ടികൾക്ക് 2 കിലോ അരിയും 300 രൂപയുടെ കൂപ്പണുമാണ് ലഭിക്കുക. ലോവർ പ്രൈമറി വിഭാഗത്തിലുള്ള കുട്ടികൾക്കായിട്ട്, 6 കിലോ അരിയും 300 രൂപയുടെ കൂപ്പണുമാണ് ലഭിക്കുക, അപ്പർ പ്രൈമറി വിഭാഗത്തിലുള്ള കുട്ടികൾക്ക് 10 കിലോ അരിയും 500 രൂപയുടെ കൂപ്പണുമാണ് ലഭിക്കുക.അരിയുടെ വിതരണം സ്‌കൂളുകളിൽ തന്നെയാകും നടക്കുക. കൂപ്പണുകൾ സ്കൂളിൽ നിന്നും സ്വീകരിച്ച് സപ്പ്ലൈകോയിലെത്തി ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങിക്കാവുന്നതാണ്.

രണ്ടാമത്തെ അറിയിപ്പ് ഫാസ്റ്റാഗ് നിർബന്ധം ആക്കുന്നു എന്നാണ്. നാഷണൽ ഹൈവേ ടോൾ പ്ലാസകളിലെയും തിരഞ്ഞെടുത്ത ബാങ്ക് ശാഖകളിലെയും പോയിന്റ് ഓഫ് സെയിൽ വഴി 22 സർട്ടിഫൈഡ് ബാങ്കുകൾ ആണ് രാജ്യത്ത് ഫാസ്റ്റേജുകൾ നൽകുന്നത്. ആമസോൺ, ഫ്ളിപ്കാർട് ,പേടിഎം തുടങ്ങി ഇ കോമേഴ്‌സ് പ്ലാറ്റുഫോമുകളിലും ഫാസ്റ്റാഗ് ലഭ്യമാണ്.ഐസിഐസി ബാങ്ക്, എച്ഡിഎഫ്‌സി ബാങ്ക്,എസ്ബിഐ മുതലായ ബാങ്കുകളുടെ രെജിസ്റ്റർ ചെയ്ത വെബ്‌സൈറ്റിൽ നിന്നും ഫാസ്റ്റാഗ് ലഭിക്കുകന്നതാണ്.

അടുത്ത അറിയിപ്പ് ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ടാണ്. ഇതിനുള്ള അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തവർക്കായി ഫെബ്രുവരി 20 വരെ തീയതി നീട്ടുവാൻ ആയി പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. വീട് വേണ്ടവർക്കും, സ്ഥലവും വീടും വേണ്ടവർക്കും അപേക്ഷ നൽകുവാൻ സമയം നീട്ടിയിട്ടുണ്ട്. വീടിനു അപേക്ഷ നൽകുന്നവർ, റേഷൻ കാർഡ് ,ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ് , വസ്തുവിന്റെ കരമടച്ച റെസീപ്റ്റ് , കൈവശാവകാശ സർട്ടിഫിക്കറ്റ്, എന്നിവ സമർപ്പിക്കണം. വസ്തുവും വീടും വേണ്ടവർ ആണെങ്കിൽ റേഷൻ കാർഡ് ,ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡിൽ ഉൾപ്പെട്ടവർക്ക് ആർക്കും വസ്തു ഇല്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ പഞ്ചായത്ത് ഹെല്പ് ഡെസ്ക് മുഖേനയോ അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കേണ്ടതുണ്ട്.

നാലാമത്തെ അറിയിപ്പ് കെ ഫോൺ പദ്ധതിയെക്കുറിച്ചാണ്. സംസ്ഥാന സർക്കാരിന്റെ ഇന്റർനെറ്റ് പദ്ധതി ആയ കെ ഫോണിന്റെ ആദ്യ ഘട്ടത്തിന്റെ ഉത്ഘാടനംഫെബ്രുവരി 15 നു വൈകുന്നേരം 5 .30 ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നിർവഹിക്കും. പൂർണമായും സംസഥാനത്തിന്റെ ഉടമസ്ഥതയിലുള്ള കേരള ഫൈബർ ഒപ്റ്റിക്സ് നെറ്റ്‌വർക്ക് ആണ് നിലവിൽ വരുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, പാലക്കാട് ജില്ലകളിലെ സർക്കാർ ഓഫീസുകൾക്ക് ആകും ആദ്യ ഘട്ടത്തിൽ സേവനങ്ങൾ ലഭ്യമാവുക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top