കാലമെത്ര പുരോഗമിച്ചാലും, സ്ത്രീശാക്തീകരണത്തെ കുറിച്ചും സ്ത്രീസുരക്ഷയെ കുറിച്ചുമെല്ലാം ഘോരഘോരം പ്രസംഗിച്ചാലും, മീടൂ പോലുള്ള ക്യാമ്പയിനുകൾ സജീവം ആയാലും സ്ത്രീകൾ ഇന്നും നമ്മുടെ സമൂഹത്തിൽ സുരക്ഷിതർ ആകുന്നില്ല. ഗൾഫ് രാജ്യങ്ങളിൽ ഉള്ളതുപോലെ കടുത്ത ശിക്ഷാ ന ട പ ടി കൾ സ്ത്രീകൾക്ക് നേരെ കൈ ഉയർത്തുന്നവർക്ക് നൽകിയാൽ മാത്രമാണ് നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക് ഭയം കൂടാതെ സമാധാനത്തോടെ ഒന്ന് പുറത്തിറങ്ങി നടക്കാൻ സാധിക്കുകയുള്ളൂ.
പലപ്പോഴും കമന്റ് അടികളും അനാവശ്യമായിട്ടുള്ള സ്പർശനങ്ങളും മോശം ചുവയുള്ള നോട്ടങ്ങളും സംഭാഷണങ്ങളും കാരണം ഒന്ന് തനിച്ചു പുറത്തേക്കിറങ്ങാൻ പോലും സ്ത്രീകൾ ഭയക്കുന്നു. രാത്രി കാലങ്ങളിൽ പെൺ സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുന്നത് എല്ലാം വിദൂര സ്വപ്നങ്ങൾ ആണ് നമ്മുടെ നാട്ടിൽ. എന്തിന് ഏറെ, സ്വന്തം വീട്ടിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ല. ബന്ധുക്കൾ മുതൽ സ്വന്തം അച്ഛൻ പോലും പെൺകുട്ടികളെ ആ രീതിയിൽ ചെയ്യുന്ന ഈ കാലത്ത് ആരെയാണ് പിന്നെ നമ്മൾ വിശ്വസിക്കേണ്ടത്?
ലക്ക് കെട്ട് സ്വന്തം ഭാര്യയെ പോലും അവരുടെ സമ്മതമില്ലാതെ സുഖത്തിനായി ചെയ്യുന്നത് വരെ തെറ്റായ പ്രവണതയാണ് . ഇപ്പോഴിതാ ലക്ക് കെട്ട് വിമാനത്തിൽ വച്ച് പെൺകുട്ടികളെ മോശമായി സ്പർശിക്കുകയും അരുതാത്തത് ചെയ്യുകയും ചെയ്ത 25 വയസ്സുകാരന്റെ വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത്.
എത്ര വിദ്യാഭ്യാസവും നിലയും വിലയുമുള്ള ആൾ ആണെങ്കിൽ പോലും ബോധം കെടുത്തുന്ന പാനീയങ്ങൾ കുടിച്ചു കാണിച്ചുകൂട്ടുന്നതിന് യാതൊരു നിയന്ത്രണവും ഉണ്ടാവില്ല. 25 വയസുകാരനായ യുവാവ് ഇങ്ങനെ അടിച്ചു ലക്ക് കെട്ട് കുട്ടികളിൽ ഒരാളുടെ അടുത്ത് പോയിരുന്നു മോശം ചുവയോടെ ആദ്യം സംസാരിക്കുകയായിരുന്നു. പെൺകുട്ടി പ്രതികരിക്കില്ല എന്നായിരുന്നു യുവാവ് ധരിച്ചിരുന്നത്. എന്നാൽ ശബ്ദമുയർത്തി മാറിയിരിക്കാൻ പറഞ്ഞുകൊണ്ട് പെൺകുട്ടി ശക്തമായി പ്രതികരിച്ചു.
ഇതോടെ മറ്റൊരു പെൺകുട്ടിയുടെ സീറ്റിനു സമീപം പോയിരുന്നു യുവാവ് ശല്യം ചെയ്തു. ലണ്ടനിൽ നിന്ന് ബഹ്റൈനിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം നടന്നത്. അമിതമായി വെള്ളമടിച്ച യുവാവ് വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന 16 വയസ്സിൽ താഴെയുള്ള രണ്ടു പെൺകുട്ടികളോട് ആയിരുന്നു മോശം ചുവയോടെ സംസാരിച്ചത്. പിന്നീട് അവരെ തൊടാൻ ശ്രമിക്കുകയും ചെയ്തു.
പൊതു മര്യാദയ്ക്ക് നിരക്കാത്ത പ്രവർത്തികൾക്കും സ്ത്രീകളോട് ചെയ്യരുതാത്ത കാര്യങ്ങൾ ഉൾപ്പെടെയാണ് കോടതി 25 വയസ്സുകാരനായ പ്രതിക്ക് മൂന്ന് വർഷം ജയിൽ ശിക്ഷ വിധിച്ചത്. മോശം താല്പര്യങ്ങളോടെ പെൺകുട്ടികളെ പ്രതി ഉപദ്രവിക്കുക ആണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് യാത്ര തുടങ്ങിയ പ്രതി വിമാനത്തിൽ വച്ച് രണ്ടു പെൺകുട്ടികളോട് അപമര്യാദയായി പെരുമാറുകയായിരുന്നു.
പെൺകുട്ടികളുടെ സമീപത്തുവച്ച് ഉടുതുണി മാറ്റി പ്രദർശനവും നടത്തി. തുടർന്ന് ഇവരുടെ ശരീരത്തിൽ സ്പർശിച്ചതോടെ കുട്ടികൾ അലറിവിളിച്ച് ബഹളം ഉണ്ടാക്കുകയായിരുന്നു. സംഭവം വിമാനത്തിൽ ഉള്ളവരെ അറിഞ്ഞതോടെ ജീവനക്കാരുടെ നിർദ്ദേശപ്രകാരം ബഹ്റൈനിൽ എത്തി പെൺകുട്ടികൾ പരാതി നൽകി. ലക്ക് കെട്ട യുവാവ് ബോധത്തോടെ അല്ല ഇത് ചെയ്തതെന്ന് വാദിച്ചു. വിമാനം അന്തരീക്ഷ ചുഴികളിൽ വീണപ്പോൾ അബദ്ധത്തിൽ പെൺകുട്ടികളുടെ ശരീരത്തിൽ സ്പർശിച്ചു പോയതാണെന്ന് യുവാവ് വാദിച്ചു.
മനപൂർവ്വം ആയിരുന്നില്ല എന്നും പ്രതിഭാഗം വാദിച്ചു എങ്കിലും യുവാവിന്റെ വാദങ്ങളെല്ലാം കോടതി തള്ളിക്കളയുകയായിരുന്നു. വിമാനത്തിനുള്ളിൽ നടന്ന എല്ലാ പ്രവർത്തികൾക്കും പ്രതിക്ക് ഉത്തരവാദിത്തമുണ്ടെന്നും ശിക്ഷ അനുഭവിക്കണമെന്നും കോടതി നിലപാടെടുത്തു.
