Movlog

Kerala

മയിൽ പ്രശ്നത്തിൽ പുതിയ വീഡിയോയുമായി ഫിറോസ് ചുട്ടിപ്പാറ !

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത് ഫിറോസ് ചുട്ടിപ്പാറയുടെ മയിൽ പ്രശ് നം ആയിരുന്നു . വ്യത്യസ്ത പാചക വീഡിയോകളും ആയി മലയാളികൾക്കിടയിൽ ഏറെ സുപരിചിതനായ യൂട്യൂബറാണ് ഫിറോസ് ചുട്ടിപ്പാറ. പാലക്കാട് സ്വദേശിയായ ഫിറോസ്, ക്രാഫ്റ്റ് മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെ ആണ് പാചക വീഡിയോകൾ പങ്കുവയ്ക്കുന്നത്. രുചിയേറിയ വിഭവങ്ങളുടെ വൈവിധ്യം മാത്രമല്ല ഫിറോസിന്റെ നന്മയുമാണ് ജനങ്ങൾക്കിടയിൽ ഫിറോസിന് ഇത്രയേറെ സ്വീകാര്യത ലഭിക്കാൻ കാരണം.

മറ്റു യൂട്യൂബർമാർ കേവലം വീഡിയോയ്ക്ക് വേണ്ടി ഓരോന്നും പാചകം ചെയ്യുമ്പോൾ ഫിറോസ് പട്ടിണിപ്പാവങ്ങൾക്ക് വേണ്ടിയായിരുന്നു ആഹാരം പാകം ചെയ്തത്. ഇതു തന്നെയാണ് ഫിറോസിനെ മറ്റു യൂട്യൂബർമാരിൽ നിന്നും വ്യത്യസ്തനാക്കുന്നതും. യൂട്യൂബ് ചാനൽ ഹിറ്റായതോടെ പേരുമാറ്റി വില്ലേജ് ഫുഡ് ചാനൽ എന്നാക്കി. നാടൻ രീതിയിലുള്ള ഫിറോസിന്റെ പാചകം നിമിഷനേരം കൊണ്ട് ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുള്ളത്.

അടുത്തിടെ ഫിറോസ് പങ്കുവെച്ച കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്ര തി ഷേ ധ ത്തിനി ടയാക്കി. മയിലിനെ ക റി വയ്ക്കാൻ ദുബായിലേക്ക് പോകുന്നു എന്ന് കുറിച്ചുകൊണ്ട് ഫിറോസ് പങ്കുവെച്ച് വീഡിയോ രൂ ക്ഷ മായ വിമ ർ ശന ത്തി ന് കാരണം ആവുകയായിരുന്നു. ദേശീയ പക്ഷിയായ മയിലിനെ ക റി വെക്കുന്നതും കൊ ല്ലു ന്ന തും രാ ജ്യ ദ്രോ ഹം ആണെന്ന് ചൂണ്ടിക്കാണിച്ച് നിരവധിപേർ ആണ് ഫിറോസിനെതിരെ പ്രതിഷേധിച്ചത്.

ഇന്ത്യയിൽ മയിലിനെ തൊടാൻ പറ്റാത്തതു കൊണ്ടാണ് ദുബായിലേക്ക് പോകുന്നത് എന്നായിരുന്നു ഫിറോസ് വീഡിയോയിൽ പങ്കുവെച്ചത്. അവിടെ വളർത്താനും കറിവയ്ക്കാനും മയിലിനെ കിട്ടുമെന്നും ഫിറോസ് വീഡിയോയിൽ പറയുന്നു. ഇതോടെ വ്യാപകമായ സൈ ബ ർ ആ ക്ര മണം ആയിരുന്നു ഫിറോസിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. ആദ്യത്തെ വീഡിയോയിൽ ദുബായിലേക്കുള്ള ഫിറോസിന്റെ യാത്രയായിരുന്നു കാണിച്ചത്. രണ്ടാമത്തെ വീഡിയോയിൽ പോളണ്ട് മയിലിനെയും ഇന്ത്യൻ മയിലിനെയും കാണിക്കുകയും പിന്നീട് നല്ല പീലിയുള്ള മയിലിനെ തേടുന്നതും കാണിക്കുന്നുണ്ട്.

വിലപറഞ്ഞു അഞ്ചു കിലോ ഭാരമുള്ള പീലികൾ ഉള്ള മയിലിനെ കടയിൽ നിന്ന് വാങ്ങിയ ഫിറോസ് കറി അല്ലെങ്കിൽ ഗ്രിൽ എന്ന മാസ് ഡയലോഗ് പറഞ്ഞ് ആണ് ഈ വീഡിയോ അവസാനിപ്പിച്ചത്. മയിലിനെ കൊ ന്ന് പാ ചകം ചെയ്യാൻ ആണ് ഫിറോസിന്റെ ഉദ്ദേശ്യമെന്ന് വിലയിരുത്തിയ സോഷ്യൽ മീഡിയ ഫിറോസിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർത്തുകയായിരുന്നു. വം ശ നാ ശഭീ ഷ ണി നേരിടുന്ന ജീവി ആയതുകൊണ്ടല്ല ഇന്ത്യയിൽ മയിലിനെ കൊ ല്ലാ ൻ വി ല ക്ക് ഉള്ളത് എന്നും അത് ദേശീയപക്ഷി ആയതുകൊണ്ടാണ് എന്നും ഉള്ള കമന്റുകൾ ഉയർന്നു.

അമേരിക്കയിൽ പോയി ഇന്ത്യയുടെ പതാക ക ത്തി ച്ചാ ൽ കേ സെ ടു ക്കി ല്ല എന്നു കരുതി അങ്ങനെ ആരും ചെയ്യില്ലെന്നും ദേശീയ ബിംബത്തോട് ഉള്ള മനോഭാവം ആണ് ഇവിടെ കാണിക്കേണ്ടത് എന്നും വ്യാപകമായി കമന്റുകൾ വന്നു. ലോകത്തെവിടെ പോയാലും ഇന്ത്യക്കെതിരെ പ്രവർത്തിച്ചാൽ ഇന്ത്യൻ പീനൽ കോഡ് അനുസരിച്ച് ഇന്ത്യൻ കോടതികൾക്ക് വിചാരണ ചെയ്തു ശി ക്ഷി ക്കാ മെന്ന് നിയമവിദഗ്ധരുടെ വാദവും ശക്തമായി. എന്നാൽ തനിക്കെതിരെ പ്രചരിക്കുന്ന വിമർശനങ്ങളോടും പ്ര തി ഷേ ധങ്ങ ളോടും ഫിറോസ് പ്രതികരിച്ചില്ല.

ഇപ്പോഴിതാ മയിൽ പ്രശ്നത്തിന് വിരാമമിട്ട് കൊണ്ട് തന്റെ ഏറ്റവും പുതിയ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഫിറോസ് ചുട്ടിപ്പാറ. വാങ്ങിച്ച മയിലിനെ ഒരു പാലസിന് സമ്മാനിച്ച് പകരം കോഴിക്കറി ഉണ്ടാക്കുന്ന വീഡിയോ ആണ് പുറത്ത് വിട്ടത്. മയിൽ നമ്മുടെ ദേശീയ പക്ഷി ആണെന്നും ആരും മയിലിനെ കൊ ല്ല രു ത് എന്നും ഫിറോസ് പറയുന്നു. ഇത്ര ഭംഗിയുള്ള ഒരു പക്ഷിയാണ് മയിൽ അതിനെ ആരെങ്കിലും ക റി വെക്കുമോ, മനുഷ്യൻ ആരെങ്കിലും ചെയ്യുമോ എന്നായിരുന്നു ഫിറോസ് പറഞ്ഞത്.

ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല എന്നും ഈ പരിപാടി നമ്മൾ ഇവിടെ അവസാനിപ്പിക്കുന്നു എന്നായിരുന്നു കോഴിക്കറി വെച്ച് കൊണ്ട് ഫിറോസ് പറഞ്ഞത്. 20,000 രൂപയോളം കൊടുത്താണ് അഞ്ച് കിലോ ഭാരം വരുന്ന മയിലിനെ ഫിറോസ് വാങ്ങിയത്. ഇതോടെ മയിലിനെ കറിവെക്കുന്നതിനെതിരെയുള്ള സൈ ബ ർ ആ ക്ര മ ണം അവസാനിക്കുകയാണ്. തനിക്കെതിരെ ഉയർന്ന വി മ ർ ശനങ്ങളെ യും വി വാ ദ ങ്ങ ളെ യും ഒ രൊറ്റ വീഡിയോയിലൂടെ അവസാനിപ്പിച്ചിരിക്കുകയാണ് ഫിറോസ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top