Movlog

Kerala

മയിലിനെ കറി വെക്കാൻ ഗൾഫിലേക്ക് ! പ്രമുഖ വ്ലോഗെർക്കെതിരെ ചേരി തിരിഞ്ഞു

ഫിറോസ് ചുട്ടിപ്പാറയെ അറിയാത്ത മലയാളികൾ കുറവായിരിക്കും. വ്യത്യസ്ത പാചക പരീക്ഷണങ്ങളുമായി ശ്രദ്ധേയനായ യൂട്യൂബർ ആണ് ഫിറോസ് ചുട്ടിപ്പാറ. പാലക്കാട് സ്വദേശി ആയ ഫിറോസ് ചുട്ടിപ്പാറ 2007 തൊട്ട് 2012 വരെ ദുബായിൽ വെൽഡർ ആയി ജോലി ചെയ്തിരുന്നു. 2012ൽ നാട്ടിൽ എത്തിയതിനു ശേഷം നാട്ടിൽ ഫോട്ടോസ്റ്റാറ്റ് കട ആരംഭിക്കുകയായിരുന്നു ഫിറോസ്. ഫോട്ടോസ്റ്റാറ്റ് കടയിലെ വരുമാനം കൊണ്ട് മാത്രം മുന്നോട്ടു പോകുവാൻ ആവില്ല എന്ന് മനസ്സിലായപ്പോൾ 2018ൽ ക്രാഫ്റ്റ് മീഡിയ എന്ന യൂട്യൂബ് ചാനൽ ആരംഭിക്കുകയായിരുന്നു.

ചാനലിലൂടെ വ്യത്യസ്തമായ പാചക വീഡിയോകൾ ആയിരുന്നു ഫിറോസ് പങ്കുവെച്ചത്. വളരെ പെട്ടെന്ന് തന്നെ യൂട്യൂബ് ചാനൽ ഹിറ്റ് ആയതോടെ ക്രാഫ്റ്റ് മീഡിയ എന്ന പേരുമാറ്റി വില്ലേജ് ഫുഡ് ചാനൽ എന്നാക്കി. പാചക വീഡിയോകൾ മാത്രമല്ല ഫിറോസിനെ വ്യത്യസ്തനാക്കുന്നത്. നാടൻ രീതിയിൽ പാചകം ചെയ്യുന്നത് യൂട്യൂബിലെ വീഡിയോക്ക് വേണ്ടി മാത്രമല്ല എന്നതും ശ്രദ്ധേയമാണ്. പട്ടിണി കിടക്കുന്ന നിരവധി പാവങ്ങൾക്ക് വേണ്ടിയാണ് ഫിറോസ് ആഹാരം പാകം ചെയ്യുന്നത് എന്ന് ഫിറോസിനെ മറ്റു യൂട്യൂബർമാരിൽ നിന്നും വ്യത്യസ്തനാക്കുന്നു.

കഴിഞ്ഞ ദിവസം ഫിറോസ് പങ്കുവെച്ച കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്ര തി ഷേ ധ ത്തിനിടയാക്കി. മയിലിനെ കറിവെക്കാൻ ദുബായിലേക്ക് പോകുന്നു എന്ന് ഫിറോസ് പറഞ്ഞതാണ് വി മ ർ ശനത്തിന് കാരണമായത്. ഇതോടെ ദേശീയത ഉയർത്തി നിരവധി പേരാണ് ഫിറോസിനെ വിമർശിച്ച് രംഗത്തെത്തിയത്. ഇന്ത്യയിൽ മയിലിനെ തൊടാൻ പറ്റാത്തതു കൊണ്ടാണ് ദുബായിലേക്ക് പോകുന്നത് എന്നാണ് ഫിറോസ് വീഡിയോയിൽ പങ്കുവെച്ചത്. അവിടെ വളർത്താനോ കറി വെക്കാനോ മയിലിനെ കിട്ടുമെന്നും ഫിറോസ് വീഡിയോയിൽ പറയുന്നുണ്ട്.

മയിലിനെ കറിവെക്കാൻ ആയി ദുബായിലേക്ക് എന്ന ക്യാപ്ഷ്യനോട്‌ കൂടി ഫിറോസ് പുറത്തു വിട്ട വീഡിയോ സൈബ. ർ ആ ക്ര മ ണ ത്തി ന് കാരണമായിരിക്കുകയാണ്. നിരവധി പേരാണ് ഫിറോസിനെ പിന്തുണച്ചും പ്രതികൂലിച്ചും മുന്നോട്ടു വന്നത്. ആദ്യത്തെ വീഡിയോ നാട്ടിൽ നിന്നും ദുബായിലേക്കുള്ള യാത്രയാണ് കാണിക്കുന്നത്. രണ്ടാമത്തെ വീഡിയോയിൽ ദുബായിൽ നിന്നും പീലിയുള്ള മയിലിനെ തേടി നടക്കുന്നതും കാണിക്കുന്നുണ്ട്. പോളണ്ട് മയിലും ഇന്ത്യൻ മെയിലിനെയും കാണിക്കുന്ന വീഡിയോയും പീലികളുള്ള മയിലിനെ കടയിൽ നിന്ന് വിലപറഞ്ഞു ഫിറോസ് ഉറപ്പിക്കുന്നതും കാണിക്കുന്നുണ്ട്.

അഞ്ചു കിലോ ഉള്ള മയിലിനെ ആണ് ഫിറോസ് വാങ്ങിയത്. മയിലിനെ വാങ്ങി വളർത്താനോ കറി വച്ചാലോ ഇവിടെ തടസ്സങ്ങൾ ഒന്നുമില്ലെന്നും കറി അല്ലെങ്കിൽ ഗ്രിൽ എന്ന മാസ് ഡയലോഗോടെ ആണ് ഫിറോസ് രണ്ടാമത്തെ വീഡിയോ അവസാനിപ്പിച്ചത്. ആദ്യത്തെ വീഡിയോ പോലെ തന്നെ രണ്ടാമത്തെ വീഡിയോയും സൈ ബ ർ ലോ ക ത്ത് ചർച്ച ചെയ്യപ്പെടുകയാണ്. ഇതോടെ മയിലിനെ ഇന്ത്യയിൽ കൊ ല്ലാ ൻ വിലക്കുള്ളത് വം ശ നാ ശ ഭീ ഷണി നേരിടുന്ന ജീവി ആയതുകൊണ്ട് അല്ല ദേ ശീ യ പ ക്ഷി ആയതുകൊണ്ടാണ്.

ഇന്ത്യൻ പതാക അമേരിക്കയിൽ പോയി കത്തിച്ചാൽ കേ സ് ഉണ്ടാവില്ല എന്ന് കരുതി ആരും ആ സൗകര്യം ഉപയോഗിക്കാറില്ല. ദേശീയ ബിംബങ്ങളോട് ഉള്ള മനോഭാവം ആണ് ഇത് കാണിക്കുന്നത് എന്ന് ആയിരുന്നു ഒരു കമന്റ്. കേ സ് വരുമോ എന്നതല്ല വിഷയം എന്നും, എവിടെപ്പോയാലും ഒരു ഇന്ത്യൻ ആണെന്ന് മറക്കരുത് എന്നും ഇത് ചെയ്താൽ ദുഃഖിക്കേണ്ടി വരുമെന്നും ആയിരുന്നു മറ്റൊരു കമന്റ്. ദേശീയ പക്ഷിയായ മയിലിനെ കറി വെക്കുന്നത് രാ ജ്യ വി രു ദ്ധ മാ ണെ ന്ന് അഭിപ്രായപ്പെട്ട ഒരുപാട് പേർ രംഗത്തെത്തി.

ഫിറോസിനെതിരെ വ്യാപകമായ പ്രകോപന കമന്റുകളും ഭീ ഷ ണി ക ളും എല്ലാം സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്. ഇതിനോടൊന്നും ഫിറോസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയിൽ എത്തുമ്പോൾ രാജ്യത്തിനെതിരെ നീങ്ങിയതിന് ഫിറോസ് അനുഭവിക്കും എന്ന വ്യാപക പ്ര തി ഷേ ധവും ഉയരുന്നുണ്ട്. ഇന്ത്യയിൽ മയിലിനെ കൊ ന്നാ ൽ ജാ മ്യ മി ല്ലാ കു റ്റം ആണ് .കൂടാതെ ഏ ഴു കൊ ല്ലം ക ഠി ന ത ട വും പി ഴയും ഉണ്ട്. ഇന്ത്യയിൽ നിന്നും പുറത്തു പോയാലും മയിലിനെ കൊന്ന ഫിറോസ് തിരിച്ചു വന്നാൽ ജയിലിൽ ഇടുമെന്നും ശി ക്ഷാ ന ട പടികൾ ഉണ്ടാകുമെന്നും ഫിറോസിനെതിരെ ഭീ ഷ ണി ക ൾ ഉയരുന്നുണ്ട്.

ലോകത്തെവിടെ പോയാലും ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിച്ചാൽ ഇന്ത്യൻ പീ ന ൽ കോ ഡ് അനുസരിച്ച് ഇന്ത്യൻ കോടതികൾക്ക് വിചാരണ ചെയ്‌ത്‌ ശി ക്ഷി ക്കാം എന്ന വാദവും ഉയരുന്നുണ്ട്. ദുബൈയിൽ വെച്ച് മയിലിനെ കൊ ന്നു തിന്നാൽ ഇന്ത്യയിൽ വിമാനത്തിന് പുറത്തു ഇറങ്ങുമ്പോൾ ഇന്ത്യൻ നിയമം പ്രകാരം അ റ സ്റ്റ് ചെയ്യുമെന്നും നി യ മ വി ദ ഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. ഭാരതത്തിന്റെ ദേശീയ പക്ഷിയെ കൊ ല്ലു ന്ന തിലൂടെ ഭാരതീയ നി യ മ വ്യ വ സ്ഥ യെ യും സംസ്കാരത്തെയും ഫിറോസ് വെല്ലുവിളിക്കുകയാണെന്നും അത് കൊണ്ട് തക്കതായ ശി ക്ഷ ലഭിക്കും എന്നും ഫിറോസിനെതിരെ വ്യാ പ ക മാ യ പ്ര തി ഷേ ധ ങ്ങ ൾ ഉയരുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top