Movlog

Faith

താരത്തിന് ഇടയ്ക്കു ബോധം നഷ്ടപ്പെടുന്നുണ്ട് – താരത്തിന്റെ അഗ്രഹം ഇതാണ്

കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടിയും സംഗീതനാടക അക്കാദമി പ്രസിഡണ്ടുമായ കെപിഎസി ലളിതയെ നാട്ടിലെ വീട്ടിലെത്തിച്ചു. വീട്ടിലേക്ക് പോകണം എന്ന് ലളിത ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് ആയിരുന്നു ആശുപത്രിയിൽ നിന്നും താരത്തിനെ വീട്ടിലെത്തിച്ചത്. ഇന്നലെ തൃശ്ശൂരിൽ നിന്നുള്ള ഡോക്ടർമാരുടെ വിദഗ്ധസംഘം വീട്ടിലെത്തിയ ലളിതയെ പരിശോധിക്കുകയായിരുന്നു. താരത്തിന് ഇടയ്ക്കു ബോധം നഷ്ടപ്പെടുന്നുണ്ട്.

ലളിതയുടെ മകൾ ശ്രീക്കുട്ടിയും മകൻ സിദ്ധാർത്ഥ് ഭരതനും അടുത്ത ബന്ധുക്കളും വീട്ടിലുണ്ട്. സന്ദർശകരെ അനുവദിക്കുന്നില്ല. കഴിഞ്ഞ ദിവസമായിരുന്നു ഹോസ്പിറ്റലിൽ നിന്നും കെപിഎസി ലളിതയെ ഡിസ്ചാർജ് ചെയ്‌തത്‌. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന നടിയെ വാർഡിലേക്ക് മാറ്റുകയായിരുന്നു. ലളിതയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. മരുന്നുകൾ കൊണ്ടു മുന്നോട്ടു പോകാം എന്ന് ഡോക്ടർമാർ തീരുമാനം അറിയിക്കുകയായിരുന്നു.

ഇത് അറിയിച്ചതോടെയാണ് ഡിസ്ചാർജ് ചെയ്ത് വീട്ടിൽ എത്തുവാൻ താരം ആഗ്രഹം പ്രകടിപ്പിച്ചത്. നവംബർ 24നായിരുന്നു കെപിഎസി ലളിതയെ തൃശ്ശൂർ ഉള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ മാറ്റിവെക്കേണ്ടി വന്നതിനാൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എട്ടു ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്നു താരം. നടിയുടെ ചികിത്സാചെലവുകൾ പൂർണമായും സർക്കാർ വഹിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്ര തി ഷേ ധ വും വിമർശനങ്ങൾ ഉയർന്നിരുന്നു. സർക്കാർ തീരുമാനത്തിന് അനുകൂലമായും പ്രതികൂലമായും നിരവധി പേരായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത്. ചികിത്സ സഹായം നൽകുന്നത് അവർ ആവശ്യപ്പെട്ട പ്രകാരമാണ് എന്ന് മന്ത്രി വിശദീകരിച്ചു. ചികിത്സ സഹായം വാഗ്ദാനം ചെയ്ത സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് നടൻ സുരേഷ് ഗോപി മുന്നോട്ടുവന്നിരുന്നു.

അമ്മയ്ക്ക് കരൾ ദാതാവിനെ തേടിയുള്ള കെപിഎസി ലളിത യുടെ മകൾ ശ്രീക്കുട്ടിയുടെ കുറിപ്പും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടിക്ക് കരൾ പകുത്തു നൽകാൻ സന്നദ്ധനായി കലാഭവൻ സോബി മുന്നോട്ടു വന്നിരുന്നു. കരൾ നൽകാനുള്ള തീരുമാനം കെപിഎസി ലളിതയുടെ കുടുംബം, താരസംഘടനയായ അമ്മ, താരം ചികിത്സയിൽ കഴിയുന്ന ആശുപത്രി അധികൃതർ എന്നിവരെ സോബി അറിയിച്ചു.

ഏറെനാളായി കരൾ ദാതാവിനെ അന്വേഷിക്കുകയാണ് താരം. അപ്പോഴാണ് മകൾ ശ്രീക്കുട്ടിയുടെ അഭ്യർത്ഥന സോബിയുടെ ശ്രദ്ധയിൽ പെട്ട. രക്ത ഗ്രൂപ്പ് അനുയോജ്യമാണ്. ഇതുവരെ മ ദ്യ പി ക്കു കയോ പ ദാ ർ ത്ഥങ്ങൾ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല സോബി. 20 നും 50 നും ഇടയിൽ പ്രായമുള്ള ആളായിരിക്കണം എന്നായിരുന്നു ശ്രീക്കുട്ടി കുറിപ്പിൽ പറഞ്ഞത്. 54 വയസ്സുണ്ടെങ്കിലും പ്രായം കരൾ പകുത്തു നൽകുന്നതിന് തടസ്സമാകുന്നതല്ല എന്ന് ഡോക്ടർമാർ വ്യക്തമാക്കി.

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ സങ്കീർണതകളെ കുറിച്ചും എല്ലാം അറിവുണ്ടെന്നു സോബി വ്യക്തമാക്കി. കുറച്ചുകാലമായി ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും അഭിനയത്തിൽ സജീവമായിരുന്നു കെ പി എ സി ലളിത. അതിനിടയിലാണ് രോഗം കൂടിയതും ആശുപത്രിയിൽ പ്രവേശിച്ചതും. പ്രമേഹം അടക്കമുള്ള രോഗങ്ങളും താരത്തിനുണ്ട്. കെപിഎസിയുടെ വിദഗ്ധ ചികിത്സയ്ക്കായുള്ള എല്ലാ സഹായങ്ങളും സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top