Movlog

India

ആര്യന് ജാമ്യം കിട്ടിയത് വമ്പൻ ട്വിസ്റ്റ് ! കേസ് അപ്പാടെ മാറി മറിഞ്ഞു – കോടതിയിൽ നടന്ന സംഭവവികാസങ്ങൾ ഇങ്ങനെ

ബോളിവുഡ് സിനിമയെ മാത്രമല്ല ഇന്ത്യൻ സിനിമാപ്രേക്ഷകരെ തന്നെ നടുക്കിയ ഒരു വാർത്തയായിരുന്നു കിംഗ് ഖാൻ ഷാരൂഖിന്റെ മകൻ ആര്യൻ ഖാന്റെ അ റ സ്റ്റ്. സമൂഹ മാധ്യമങ്ങളിൽ ആരാധകലക്ഷങ്ങൾ ഉള്ള ആര്യൻ ഖാനിനെ പാർട്ടിക്കിടെ പിടികൂടുകയായിരുന്നു . മുംബൈയിലെ ആഡംബരക്കപ്പലിലെ പാർട്ടിക്കിടയിൽ ആര്യൻ ഖാൻ ഉൾപ്പെടെ എട്ടു പേരെ എൻ സി ബി വിലങ്ങു വെക്കുകയായിരുന്നു. മുൻകൂട്ടി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു എൻസിബി ആഡംബരക്കപ്പിലെ യാത്രക്കാർ എന്ന വ്യാജേന ടിക്കറ്റെടുത്ത് പിടികൂടിയത്.

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ആയിരുന്നു താരപുത്രനെ അഴിക്കുള്ളിൽ ആക്കിയത്. ബ്രിട്ടനിലും ദുബൈയിലും പഠനകാലത്ത് താമസിച്ചിരുന്ന ആര്യൻ ഖാൻ വിവിധ * ഉപയോഗിച്ചതായി സമ്മതിച്ചു എന്നായിരുന്നു എൻസിബി പുറത്തു വിട്ട റിപ്പോർട്ടുകൾ. ആര്യൻ ഖാന്റെ ലെൻസ് കേസിൽ നിന്നും * കണ്ടെടുത്തതായി എൻസിബി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. * കുറിച്ച് ആര്യൻ ഖാൻ നടത്തിയ വാട്സാപ്പ് ചാറ്റുകളും കണ്ടെത്തിയിരുന്നു എന്നായിരുന്നു പുറത്തു വന്ന റിപ്പോർട്ടുകൾ.

ഇപ്പോഴിതാ മൂന്നാഴ്ചത്തെ ജയിൽ വാസത്തിനുശേഷം 23 വയസ്സുള്ള താരപുത്രന് ബോംബെ കോടതി ജാ മ്യം അനുവദിച്ചിരിക്കുകയാണ്. ജാമ്യം അനുവദിച്ചെങ്കിലും ബോംബെ ഹൈക്കോടതി ഔദ്യോഗികമായി ഉത്തരവ് പുറത്തുവിടുന്നത് വരെ ആര്യൻ ഖാൻ ജ യിലിൽ തങ്ങേണ്ടി വരും. മുംബൈയിലെ ആർത്തുർ റോഡ് ജയിലിൽ ഒക്ടോബർ എട്ടു മുതൽ ജയിൽവാസത്തിൽ ആയിരുന്ന ആര്യൻ ഖാനിന് രണ്ടു തവണ ജാമ്യം നിഷേധിക്കുകയായിരുന്നു.

ആര്യന്റെ സുഹൃത്ത് അർബാസ് മർച്ചന്റ് ,മോഡൽ മുൻമുൻ ധമെച്ച എന്നിവർക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. മുതിർന്ന അഭിഭാഷകൻ മുകുൾ രോഹത്ഗി ആണ് താരപുത്രന് വേണ്ടി ഹാജരായത്. വ്യക്തമായ തെളിവുകൾ ഇല്ലാതെ ആര്യൻ ഖാനിനെ പിടികൂടിയതെന്ന് രോഹത്ഗി കോടതിയിൽ വാദിച്ചു. ആര്യന്റെ പക്കൽ നിന്നും * കണ്ടെത്താൻ എൻസിബിക്ക് സാധിച്ചിട്ടില്ല. കൃത്യമായ കാരണങ്ങൾ ഇല്ലാതെയാണ് ആര്യനെ പിടികൂടിയതെന്നും , ജാമ്യം നിഷേധിച്ചതും എന്ന് രോഹത്ഗി വാദിച്ചു. പിടികൂടിയതിന്റെ കാരണം പോലും വ്യക്തമാക്കാതെ ആയിരുന്നു ആര്യൻ ഖാനിനെ തടവിലിട്ടത് എന്നും മുകുൾ രോഹത്ഗി വ്യക്തമാക്കി.

ആര്യൻ * പാർട്ടിയുടെ ആലോചനയിൽ ഭാഗമായിരുന്നു എന്നും * ഇടപാടുകൾ നടത്തിയതിന്റെ വാട്സ്ആപ്പ് ചാറ്റുകൾ ആര്യന്റെ സാന്നിധ്യം വ്യക്തമാക്കുന്നു എന്നായിരുന്നു എൻ സി ബി വാദിച്ചത്. ആര്യന്റെ പക്കൽ നിന്നും * കണ്ട് എടുക്കാത്തതും അത് ഉപയോഗിച്ചതിന് യാതൊരു തെളിവും ലഭിക്കാത്തതും ആര്യന്റെ ജാമ്യത്തിന് വഴിവെച്ചു. ഇതോടെ ഏറെ പ്രതിഷേധങ്ങൾ ആണ് ഉയരുന്നത്. താരപുത്രന്റെ പിടികൂടൽ മനഃപൂർവം കെട്ടിച്ചമച്ചത് ആയിരുന്നെന്ന് പ്രതികരിച്ചു ആര്യൻ ഖാനിനെ പിന്തുണച്ച് നിരവധി താരങ്ങളും ആരാധകരും മുന്നോട്ടുവന്നിരിക്കുകയാണ്.

രണ്ടു വർഷം മുമ്പുള്ള വാട്സാപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിൽ ആണ് എൻസിബി ആര്യൻ ഖാനിന് എതിരെ കേസ് എടുത്തതെന്നും ആഡംബര കപ്പലിലെ * പാർട്ടിയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും രോഹത്ഗി വാദിച്ചു. ചെറുപ്പക്കാരായ യുവാക്കളെ ജയിലിൽ അല്ല റിഹാബിലിറ്റേഷൻ കേന്ദ്രത്തിലേക്ക് ആണ് പറഞ്ഞയക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. നിരവധി താരങ്ങളാണ് താരപുത്രന് ജാമ്യം ലഭിച്ചതിന്റെ സന്തോഷം പ്രകടിപ്പിച്ചത്. മാധവൻ, ഹൃതിക് റോഷൻ, കരൺ ജോഹർ തുടങ്ങി നിരവധി താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അവരുടെ സന്തോഷവും പിന്തുണയും അറിയിച്ചു.

ഷാരൂഖ് ഖാന്റെ വീടിനു മുന്നിൽ ആര്യൻ ഖാനിനെ വരവേൽക്കാൻ ആയി ആരാധകലക്ഷങ്ങൾ ആണ് കാത്തിരിക്കുന്നത്. താരപുത്രന് ജാമ്യം അനുവദിച്ചത് മുതൽ ഇവിടെ ആരാധകരുടെ ആഘോഷമാണ്. ആര്യന് ജാമ്യം അനുവദിച്ചതിനുശേഷം സഹോദരി സുഹാന ഖാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. അച്ഛനും സഹോദരനും ഒപ്പം ഉള്ള പഴയകാല ചിത്രം പങ്കു വെച്ചു കൊണ്ട് സഹോദരനോടുള്ള സ്നേഹം സുഹാന പങ്കു വെച്ചു. ആര്യൻ ഖാന്റെ പിടികൂടൽ രേഖപ്പെടുത്തി നാൾ ഇത് വരെ ആയിട്ടും അദ്ദേഹത്തിനെതിരെ യാതൊരു തെളിവുകളും എൻസിബിക്ക് ലഭിച്ചിട്ടില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top