മിമിക്രി രംഗത്ത് നിന്നും സിനിമയിലെത്തിയ ശ്രദ്ധേയരായ നടന്മാരായ വരാണ് ദിലീപും ഹരിശ്രീ അശോകനും ഒക്കെ, ദിലീപ് ജനപ്രിയനായകൻ ആയി വളർന്നപ്പോൾ ക്യാരക്ടർ വേഷങ്ങളിലും ഹാസ്യ വേഷങ്ങളിലും ഹരിശ്രീ അശോകൻ തിളങ്ങിയത്. സംവിധാനത്തിലേക്ക് ഹരിശ്രീ അശോകൻ തിരിഞ്ഞിരുന്നു. ദിലീപിൻറെ സൂപ്പർതാര പദവിയിലേക്ക് ഉള്ള വളർച്ചയിൽ ഹരിശ്രീ അശോകന്റെ പങ്ക് വളരെ വലുതാണ്. ദിലീപ് നായകനായ സൂപ്പർഹിറ്റായ മിക്ക ചിത്രങ്ങളിലും ദിലീപിനൊപ്പം സഹതാരമായി ഹരിശ്രീ അശോകനും ഉണ്ടായിരുന്നു. മലയാളികളുടെ എക്കാലത്തെയും ഇഷ്ടപ്പെട്ട കോമ്പിനേഷൻ ആയിരുന്നു രണ്ടുപേരും. ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം നമ്മളിന്നും കാണാൻ ആഗ്രഹിക്കുന്നവയാണ്. ഈ പറക്കും തളിക, പാണ്ടിപട, സിഐഡി മൂസ, പഞ്ചാബി ഹൗസ്, കൊച്ചിരാജാവ്, തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇവർ ഒന്നിച്ച് അഭിനയിച്ചു. ഇപ്പോഴിതാ ഹരിശ്രീഅശോകൻ ദിലീപിനെ കുറിച്ച് പറഞ്ഞ ചില വാക്കുകൾ വൈറലാകുന്നത്. സിനിമാ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി മാറിയ ചിത്രം പാർവതി പരിണയം എന്ന സിനിമയിലേക്കുള്ള അവസരം ആയിരുന്നു. അത് എനിക്ക് കിട്ടിയത് ദിലീപ് കാരണമാണെന്നും ഹരിശ്രീ അശോകൻ പറയുന്നു. എൻറെ ജീവിതം മാറ്റിമറിച്ച ചിത്രമാണ് പാർവതി പരിണയം, ഒരു ഭിക്ഷക്കാരന്റെ വേഷമായിരുന്നു, അതൊരു വലിയ അനുഭവമാണ്. ആ സമയം ഞാൻ ദിലീപ് നായകനായ കൊക്കരക്കോ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.
സിനിമ മുഴുവനായും ഉള്ള വേഷമാണ് എനിക്ക്. അതിനിടെ പാർവതി പരിണയത്തെ കുറിച്ച് കേൾക്കുന്നു. ചിത്രത്തിൽ ഒരു മൂന്നു സീനുണ്ട് ദിലീപ് വഴിയാണ് എനിക്ക് ചിത്രം വരുന്നത്. ചേട്ടന് ചെയ്താൽ നന്നായിരിക്കും എന്ന് ദിലീപിനോട് പറഞ്ഞു. അവൻറെ കൂടെ നിൽക്കുന്ന എല്ലാവരും രക്ഷപ്പെടണം, നന്നായി കാണണം, അങ്ങനെയവൻ ഒരുപാട് ആഗ്രഹിക്കാറുണ്ട്. അതിനു ശ്രമിക്കാറുണ്ട്.
സത്യത്തിൽ ഇങ്ങനെ ഒരു നടനെ ഞാൻ വേറെ കണ്ടിട്ടില്ല എന്നും അശോകൻ പറയുന്നു. പക്ഷേ വെറും 3 മിനിറ്റ് മാത്രം ഉള്ള ചിത്രം എനിക്ക് വേണ്ട എന്ന് ഞാൻ പറഞ്ഞു. ഇത് മുഴുനീള ചിത്രം ആണെന്ന് ഞാൻ ദിലീപിനോട് പറഞ്ഞു. നമ്മുടെ അറിവില്ലായ്മയാണ് അങ്ങനെ പറയാൻ തോന്നിയത്. പക്ഷേ അവൻ പറഞ്ഞതായിരുന്നു ശരി. ആ കഥാപാത്രം ഒരുപാട് ഹിറ്റ് ആയി മാറുകയായിരുന്നു.
അതേസമയം നടിയെ ആ ക്ര മി ച്ച സംഭവത്തിൽ ദിലീപിനെ പ്രതിചേർത്ത സമയത്ത് അശോകൻറെ പ്രതികരണവും ശ്രദ്ധ നേടാറുണ്ട്. എനിക്കറിയാവുന്ന ദിലീപ് ഇങ്ങനെ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പിന്നെ എന്താണ് നടന്നത് എന്ന് അറിയില്ല. എന്തായാലും സത്യം പുറത്തു വരണം, ദിലീപ് ഇങ്ങനെ ഒന്നും ചെയ്യില്ല എന്ന് തന്നെയാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്ന തെളിവുകളുണ്ട് എന്ന് പറയുന്നത്. അല്ലാതെ എന്ത് തെളിവ് എന്ന് നമുക്കറിയില്ലല്ലോ.. എനിക്കെന്തായാലും അറിയില്ല സത്യം ജയിക്കണം എന്നാണ് ഞാനും ആഗ്രഹിക്കുന്നത് എന്നും അശോകൻ പറഞ്ഞിരുന്നു. ഈ വാക്കുകളും വളരെയധികം ശ്രദ്ധ നേടിയിരുന്നു.
