Movlog

Movie Express

പ്രശസ്ത സീരിയൽ നടി ആലീസ് ക്രിസ്റ്റിക്ക് മറ്റാരും കൊടുക്കാത്ത വിവാഹസമ്മാനം ഒരുക്കി പ്രതിശ്രുത വരൻ സജിൻ !

കൊറോണ കാലത്ത് നിരവധി സീരിയൽ താരങ്ങളുടെ വിവാഹവാർത്തകൾ നമ്മൾ സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുണ്ട്. ഈ കൂട്ടത്തിൽ കേട്ടിരുന്ന പേരായിരുന്നു പ്രശസ്ത സീരിയൽ താരം ആലീസ് ക്രിസ്റ്റി ഗോമസിന്റേതും. നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി നിന്ന ആലീസിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ ചിത്രം പ്രചരിച്ചതോടെ നടിയുടെ വിവാഹത്തെ കുറിച്ചുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു.

എന്നാൽ അത് വിവാഹം ആയിരുന്നില്ല വിവാഹനിശ്ചയം മാത്രമായിരുന്നു എന്ന് താരം വെളിപ്പെടുത്തി.
“സ്ത്രീപദം”,”കസ്തൂരിമാൻ”,” മഞ്ഞുരുകും കാലം “തുടങ്ങി നിരവധി ജനപ്രിയ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ആലീസ് ക്രിസ്റ്റി ഗോമസ്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ നടി തന്നെയാണ് സ്വന്തം ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചത്.

“കുടുംബം വലുതായി കൊണ്ടിരിക്കുകയാണ്” എന്ന കുറിപ്പോടെ ആണ് പ്രതിശ്രുത വരനു ഒപ്പമുള്ള ചിത്രങ്ങളും കുടുംബാംഗങ്ങൾക്കൊപ്പം ഉള്ള ഇവരുടെ ചിത്രങ്ങളും ആലീസ് പങ്കു വെച്ചത്. നീല നിറമുള്ള സാരിയിൽ ആലീസ് അതീവ സുന്ദരി ആയിട്ടുണ്ട് എന്ന അഭിപ്രായമായിരുന്നു ആരാധകർക്ക്. അതിനോടൊപ്പം വരനെ കുറിച്ചുള്ള വിശേഷങ്ങളും ചോദിക്കുന്നുണ്ടായിരുന്നു മറ്റു ചിലർ . പത്തനംതിട്ട സ്വദേശിയായ സജിൻ സജി സാമുവലാണ് ആലീസിന്റെ വരൻ.

സി കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന “മിസിസ് ഹിറ്റ്ലർ” എന്ന പരമ്പരയിൽ ആണ് ആലീസ് ഇപ്പോൾ അഭിനയിക്കുന്നത്l. സജിനുമായിട്ടുള്ളത്‌ പ്രണയം വിവാഹം അല്ല എന്നും വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹമാണെന്നും ഇതിനു മുമ്പ് താരം പറഞ്ഞിട്ടുണ്ട്. നവംബർ 18നാണ് വിവാഹം. ആലീസിന്റെ ഏറ്റവും പുതിയ യൂട്യൂബ് ചാനലിലൂടെ ആണ് വിവാഹ വിശേഷങ്ങൾ പങ്കു വയ്ക്കുന്നത്. പുതിയ യൂട്യൂബ് ചാനലിലെ ആദ്യത്തെ വീഡിയോ തന്നെ വിവാഹത്തിന്റെ തീയതി പങ്കുവെക്കുന്നതായിരുന്നു.

നവംബർ 18ന് വിവാഹം കഴിക്കാൻ പോവുകയാണെന്ന് യൂട്യൂബ് ചാനലിൽ കൂടിയാണ് ആലീസ് പങ്കുവെച്ചത്. പ്രതിശ്രുത വരൻ സജിനെ പരിചയപ്പെടുത്തി കൊണ്ടായിരുന്നു ആദ്യ വീഡിയോ പങ്കു വെച്ചത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മറ്റൊരു വിശേഷം കൂടി താരം പങ്കുവെക്കുകയാണ്. വിവാഹത്തിനു മുമ്പ് ആലീസിന് ഒരു വിവാഹ സമ്മാനം ഒരുക്കിയിരിക്കുകയാണ് സജിൻ. “ബദ്ലഹേം” എന്ന പുതിയ വീടിനെക്കുറിച്ചുള്ള വിശേഷങ്ങളാണ് ആലിസ് പങ്കുവയ്ക്കുന്നത്.

ഇനി ജീവിതത്തിലെ പുതിയ ഒരു അദ്ധ്യായം ആരംഭിക്കുകയാണ് എന്ന് താരം കുറിച്ചു. മെഹന്തി വീഡിയോക്ക് പിന്നാലെയാണ് പ്രതിശ്രുത വരൻ സജിനുമായുള്ള പാലുകാച്ചലിന്റെ വീഡിയോ ആലീസ് പങ്കു വെച്ചത്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു പാലുകാച്ചൽ ചടങ്ങ് നടത്തിയത്. സാരിയിൽ അതീവ സുന്ദരിയായ അലിസിന് നിരവധി താരങ്ങളും ആരാധകരും ആണ് ആശംസകൾ നേരുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ ഇതുപോലെ ഒരു വലിയ നേട്ടം കൈവരിച്ച സജിനെ പ്രശംസിച്ചു കൊണ്ടുള്ള ആലീസിന്റെ കുറിപ്പ് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.

വീടുപണിയുടെ ഓരോ ഘട്ടത്തിലും ആലീസിന്റെ അഭിപ്രായങ്ങൾ അന്വേഷിക്കുകയും ആലീസിന്റെ ഇഷ്ടപ്രകാരമാണ് വീട് ഒരുക്കിയതെന്നും താരം പറയുന്നു. കണ്ണടച്ചിട്ടു പോലും ഈ വീടിനുള്ളിൽ നടക്കാൻ കഴിയും എന്നും അത്രമേൽ താൻ പറഞ്ഞതു പോലെ ആണ് വീട് ഉണ്ടാക്കിയതെന്ന് ആലീസ് പറയുന്നു. കഴിഞ്ഞ വർഷം ഈ സമയത്തായിരുന്നു വീടിനെ കുറിച്ചുള്ള ചിന്തകൾ ആരംഭിക്കുന്നത്. വിവാഹം കഴിഞ്ഞ് പുതിയ വീട്ടിലേക്ക് ആലീസിനെ കൊണ്ടുവരാനുള്ള സജിന്റെ വിവാഹ സമ്മാനത്തിനെ അഭിനന്ദിക്കുകയാണ് പ്രേക്ഷകരും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top