Movlog

India

ടോൾ ബൂത്തുകളിൽ നാളെ മുതൽ ഫാസ്ടാഗ് നിർബന്ധം

നാളെ മുതൽ ടോൾ ബൂത്തുകളിൽ ഫാസ്റ്റാഗ് നിർബന്ധമാക്കുന്നതോടെ കെഎസ്ആർടിസിക്ക് സാമ്പത്തികമായി ചെലവേറും. ടോൾ ഒഴിവാക്കണമെന്ന ആവശ്യം ദേശീയപാത അതോറിറ്റി തള്ളിയതോടെ ആണ് ടോൾ കൊടുക്കാതെ ഇനി കെഎസ്ആർടിസിക്ക് സർവീസ് നടത്താനാവില്ല എന്ന് തീരുമാനമായത് . നിശ്ചിത സർക്കാർ വാഹനങ്ങങ്ങൾക്ക് മാത്രമായി ഇളവ് ചുരുങ്ങും. നിലവിൽ ഒരിടത്തും കെഎസ്ആർടിസി ടോൾ കൊടുക്കുന്നില്ല. പാലിയേക്കരയും വാളയാറും ഉൾപ്പെടെ നാല് ഇടത്താണ് സംസ്ഥാനത്ത് ടോൾ പിരിക്കുന്നത്.

അടുത്തദിവസം മുതൽ ടോൾ തുക അക്കൗണ്ടിൽ നിന്ന് നേരിട്ട് പിടിക്കുന്ന സർക്കാർ സംവിധാനം നിർബന്ധമാക്കും. അതിനാൽ ടോൾ കൊടുക്കാതെ കെഎസ്ആർടിസിക്ക് ഇനി സേവനം നടത്താൻ ആകില്ല. ടോൾ കൊടുക്കാൻ തീരുമാനിക്കുകയാണെങ്കിൽ വരുമാനത്തിന്റെ നല്ലൊരു ഭാഗം ഇതിനായി പോവുകയും ചെയ്യും. ടോൾ നൽകുന്നത് ഒഴിവാക്കണമെന്ന കെഎസ്ആർടിസിയുടെ അഭ്യർത്ഥന നേരത്തെതന്നെ ദേശീയപാത അതോറിറ്റി തള്ളിയതാണ്. മറ്റു സംസ്ഥാനങ്ങളിലെ പൊതുഗതാഗത സർവീസ് വാഹനങ്ങൾ ടോൾ നൽകുമ്പോൾ കേരളത്തിനെ മാത്രം ഒഴിവാക്കാനാകില്ല എന്നായിരുന്നു അവരുടെ പ്രതികരണം.

ടോൾബൂത്തിലെ 10 കിലോമീറ്റർ ചുറ്റുപാടുള്ള ബസ്സുകൾക്ക് അനുവദിച്ചിട്ടുള്ള ഇളവ് കെഎസ്ആർടിസിക്ക് ബാധകമാക്കി നൽകിയാൽ ഫാസ്റ്റാഗ് എടുക്കാം എന്നായിരുന്നു ദേശീയ പാത അതോറിറ്റിയുമായി നടത്തിയ ചർച്ചയിൽ എം ഡി പറഞ്ഞത്. എന്നാൽ എല്ലാ ബസ്സുകൾക്കും ഇളവ് നൽകാനാകില്ലെന്ന് കരാർ കമ്പനി അറിയിച്ചു. അതിനാൽ പാലിയേക്കരയിലൂടെ പോകുന്ന 350 ബസ്സുകൾക്ക് മാത്രം തൽക്കാലം ഫാസ്റ്റാഗ് വെക്കാം എന്ന് എംഡി സമ്മതിച്ചു. ആവശ്യ സർവീസ് ആയി കണക്കാക്കുന്ന ചില സർക്കാർ വാഹനങ്ങളെ മാത്രം ടോളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിന്റെ മറവിൽ ഇളവ് ലഭിച്ചിരുന്ന മറ്റു സർക്കാർ വാഹനങ്ങളും ഇനി ടോൾ അടയ്‌ക്കേണ്ടി വരും .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top