Movlog

Movie Express

താരത്തിന് ഇത് എന്തുപറ്റി ! സങ്കടത്തോടെ ആരാധകരും സിനിമ പ്രേമികളും

പ്രശസ്ത സിനിമ നടി മേനകയുടെയും സംവിധായകൻ സുരേഷിന്റെയും ഇളയ മകളാണ് കീർത്തി സുരേഷ്. ബാലതാരമായി മലയാള സിനിമയിൽ എത്തിയ കീർത്തി പ്രിയദർശൻ സംവിധാനം ചെയ്ത”ഗീതാഞ്ജലി” എന്ന സിനിമയിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് “റിങ് മാസ്റ്റർ ” എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായ കീർത്തി സുരേഷ് തമിഴിലേക്ക് ചേക്കേറുകയായിരുന്നു. തമിഴ് സൂപ്പർതാരങ്ങൾക്കൊപ്പം തിളങ്ങിയ കീർത്തിയുടെ ഏറ്റവും പുതിയ റിലീസ് ആയിരുന്നു “അണ്ണാത്തൈ”.

സൂപ്പർസ്റ്റാർ രജനികാന്ത് നായകൻ ആയെത്തിയ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് കീർത്തി സുരേഷ് ആയിരുന്നു. താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു “മഹാനടി”. ആദ്യ തെലുങ്ക് ചിത്രത്തിന് തന്നെ ദേശീയ പുരസ്കാരം കരസ്ഥമാക്കി കീർത്തി. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ “മരയ്ക്കാർ അറബിക്കടലിന്റെ സിംഹം” ആണ് കീർത്തി സുരേഷ് അഭിനയിക്കുന്ന ഏറ്റവും പുതിയ മലയാള ചിത്രം.

പലപ്പോഴും കീർത്തി സുരേഷിന്റെ വിവാഹവാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. സംഗീതസംവിധായകൻ അനിരുദ്ധയുമായുള്ള കീർത്തി സുരേഷിന്റെ വിവാഹ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ അടുത്തിടെ പ്രചരിച്ചത്. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നും ഉള്ള വാർത്തകൾ വൈറൽ ആയിരുന്നു. കീർത്തിയുടെ വിവാഹം കഴിഞ്ഞുവെന്ന് മൂന്നോ നാലോ തവണ ഇതിനോടകം വാർത്തകൾ പ്രചരിച്ചിട്ടുണ്ട്.

ഓരോ തവണയും ഓരോ താരങ്ങളുടെ പേര് ചേർത്താണ് വാർത്തകൾ പ്രചരിക്കുന്നത് എന്ന് കീർത്തി പറയുന്നു. എന്നാൽ അനിരുദുമായുള്ള വിവാഹ വാർത്തകൾക്കെതിരെ പ്രതികരിച്ച് കീർത്തിയുടെ അച്ഛൻ സുരേഷും രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കു വെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ കീർത്തി പങ്കു വെച്ച ഏറ്റവും പുതിയ ചിത്രമാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്.

അമിതമായി വണ്ണം കുറച്ചിട്ടുള്ള ചിത്രങ്ങൾ ആണ് താരം പങ്കു വെച്ചത്. എന്നാൽ താരത്തിന്റെ പുതിയ മേക്കോവർ ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്. കീർത്തിക്ക് ഇതെന്ത് പറ്റിയെന്നും, അല്പം കൂടി വണ്ണമുള്ള കീർത്തിയെ കാണാൻ ആണ് ഭംഗി എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാൽ നിരവധി പേരാണ് താരത്തിന്റെ ഈ ലുക്ക് ഏറ്റെടുത്തും അഭിനന്ദിച്ചും രംഗത്തെത്തിയത്.

മരക്കാറിന് പുറമേ “ഗുഡ് ലക്ക് സഖീ”, “ഭോല ശങ്കർ” എന്നിവയാണ് റിലീസിനൊരുങ്ങുന്നു കീർത്തിയുടെ ചിത്രങ്ങൾ. വിഷ്ണു രാഘവ് സംവിധാനം ചെയ്യുന്ന “വാശി” എന്ന മലയാള ചിത്രത്തിൽ കീർത്തിയാണ് നായിക. ടോവിനോ തോമസ് നായകൻ ആകുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടത് മോഹൻലാൽ ആയിരുന്നു. ഇത് കൂടാതെ മഹേഷ് ബാബുവിനോടൊപ്പം “സർക്കാർ വാരി പാട്ട്” എന്ന തെലുങ്ക് ചിത്രത്തിലും കീർത്തി ആണ് നായിക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top